"എന്റെ തലയ്ക്കു മീതെ ഒരു പരുന്തും പറക്കില്ല... പറനാൽ അതിന്റെ ചിറകു വെട്ടിക്കളയും ഈ പിള്ള "
B. Unnikrishnan ഇന്റെ കഥയ്ക്കും തിരക്കഥയ്ക്കും അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മലയാളം ആക്‌ഷൻ ഡ്രാമ ചിത്രത്തിന്റെ നറേഷൻ സുരേഷ് ഗോപി ആണ് നിർവഹിച്ചത്...
ഗോപാലകൃഷ്ണ പിള്ള എന്നാ എലവറ്റെം ഗ്രാമത്തിലെ ഏറ്റവും വലിയ മാടമ്പിയുടെ കഥ പറഞ്ഞ തന്ന ഈ ചിത്രം അദേഹത്തിന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ അദ്ദേഹത്തെ എങ്ങനെ ഒരു കഠിന ഹൃദയനായ മനുഷ്യൻ ആക്കി എന്നതും അതിന്റെ ഫലമായി അദ്ദേഹത്തിന് സ്വന്തം അനിയനും അവന്റെ ഭാര്യ വീട്ടുകാരുമായി പിണക്കത്തിൽ എത്തിപെടേണ്ടി വരുന്നതും എല്ലാം ആണ് ചിത്രത്തിന്റെ സാരം...
ഒരു ഏട്ടൻ അനിയൻ ബന്ധം അമ്മ മകനെ ബന്ധം എന്നിങ്ങനെ പല തലങ്ങളിൽ കഥ പറയുന്ന പിള്ളയുടെ കഥ ലാലേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ എന്നിക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങളിൽ ഒന്ന് ആണ്....ഗോപാലകൃഷ്ണ പിള്ളയുടെ അനിയൻ രാമകൃഷ്ണൻ പിള്ള ആയി അജ്മൽ അമീറും, അമ്മ ദേവകി ആയി കെ പി എ സി ലളിത ചേച്ചിയും എത്തി.... ഇവരെ കൂടാതെ അദേഹത്തിന്റെ അച്ഛൻ മാധവ മേനോൻ ആയി സായി കുമാറും, അഡ്വക്കേറ്റ് മോഹന കുമാർ എന്നാ പിള്ളയുടെ വകീൽ ആയി അമ്പിളി ചേട്ടനും, ജയലക്ഷ്മി എന്നാ കഥാപാത്രം ആയി കാവ്യയും എത്തി...കൂടാതെ ഇന്നോസ്ന്റ്, സിദ്ദിഖ് ഇക്ക, വീ കെ ശ്രീറാം എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിചേർനിരുന്നു...
Gireesh Puthenchery, Anil Panachooran എന്നിവരുടെ വരികൾക്ക് M. Jayachandran ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിലെ അമ്മമഴകാറിനു എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ആണ്... Satyam Audios ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Surya Cinemas ഇന്റെ ബന്നേറിൽ B. C. Joshi നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Vijay Ulaganath ഉം എഡിറ്റിംഗ് Manoj ഉം നിർവഹിച്ചു... Vaisakha Release ആണ് ചിത്രം വിതരണം നടത്തിയത്...
ലാലേട്ടന് മികച്ച നടനുള്ള ഏഷ്യാനെറ്റ്, വനിതാ അവാർഡ്, AMMA അവാർഡും ലഭിച്ച ഈ ചിത്രത്തെ തേടി കേരള സ്റ്റേറ്റ് അവാർഡ്‌സിൽ Best Music Director(എം ജയചന്ദ്രൻ )Best Male Playback Singer (ശങ്കർ മഹാദേവൻ ) അവാർഡും ഫിലിം ഫെയർ അവാർഡിൽ Best Male Playback Singer(യേശുദാസ് ) Best Lyricist (ഗിരീഷ് പുത്തഞ്ചേരി) ഉം ലഭിച്ചിട്ടുണ്ട്....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ഈ ചിത്രം ആ വർഷത്തെ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ വിജയ ചിത്രവും ആയിരുന്നു... ലാലേട്ടന്റെയും സിദ്ദിഖ് ഇക്കയുടെയും മികച്ച കുറെ ഏറെ നല്ല പ്രകടന നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രം എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്ന് തന്നെ...




















