Babak Anvari കഥ തിരക്കഥ സംവിധാനം ചെയ്ത ഈ പേർഷ്യൻ ഹോർറോർ ചിത്രത്തിൽ Narges Rashidi, Avin Manshadi, Bobby Naderi എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം നടക്കുന്നത് 1980 ഇൽ ആണ്.... ടെഹ്റാനിഇലെ യുദ്ധ മുഖത്തു ജീവിക്കുന്ന ഷിദെഹ് എന്നാ പെണ്കുട്ടിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്... ഒരു extrimist സംഘടനയിൽ പഠിക്കുന്ന സമയത്തു ചേരണകാരണം പഠിപ്പി മുടങ്ങിയ അവർ വീണ്ടും ആ വർഷങ്ങൾക്കു ശേഷം ആ കോളേജിലെക് തുടര്പഠിപ്പ് നോക്കാൻ വരുന്നു... പക്ഷെ അത് നടക്കുന്നില്ല.. തിരിച്ചു വീട്ടിൽ എത്തുന്ന അവർ ആ ദേഷ്യത്തിന് അമ്മ കൊടുത്ത ഒരു പുസ്തകം ഒഴിച്ച് ബാക്കിയെല്ലാം കളയുന്നു.... ഒരു ഡോക്ടർ ആയ അവരുടെ ഭർത്താവ് യുദ്ധമുഖത്തേക് ജോലിക്ക് പോകുന്നതോട് കുടി ഒറ്റക്ക് ആവുന്ന ആ അമ്മയും മകളെയും തേടി ഒരു ദിനം ഒരു ഒരു മിസൈൽ അവരുടെ വീട്ടിൽ വരുണത്തോട് കുടി ആ വീട്ടിൽ ചില വിചിത്ര സംഭവങ്ങൾ അരങ്ങേറുന്നതും അതൊരു ജിന്ന് ആണ് നടത്തുന്നത് എന്നും അതിന്റെ ലക്ഷ്യം തന്റെ മകൾ ആണെന്ന് അറിയുന്ന ഷാഹിദ അതിനെ എതിർത്തു മകളെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഞാൻ ആദ്യമായി ആണ് ഒരു പേർഷ്യൻ ചിത്രം കാണുന്നത്.... ആദ്യത്തെ 40 മിനിറ്റ് എന്നിക വലുതായി ഒന്നും തോന്നിയില്ലെങ്കിലും ബാക്കിയുള്ള അര മണിക്കൂർ ചിത്രത്തിന്റെ ലെവൽ തന്നെ മാറി.....ഒന്നു ശെരിക്കും പേടിച്ചു... ചിത്രത്തിൽ ഒരു സീൻ ഉണ്ട്.. ഷാഹിദ കിടക്കയിൽ നിന്നും ഇറങ്ങി ജനലിന്റെ അടുത്തു വരുമ്പോൾ ഒരു കൈ വന്നു അവളുടെ ചങ്കിനു പിടിക്കുന്ന ഒരു ഭാഗം.. ഒരു 15sec ഉള്ള ഈ സീൻ കണ്ടപ്പോൾ എന്നിക് ഹാർട്ട് അറ്റാക് വരാഞ്ഞത് ഭാഗ്യം.... അത്രെയും മികച്ച ഒരു ഷോട്ട്... ഞെട്ടി പണ്ടാരം അടങ്ങി...
Narges Rashidi യുടെ ഷാഹിദ എന്നാ കഥാപാത്രം ആണ് ചിത്രത്തിന്റെ കാതൽ...അതിഗംഭീര പ്രകടനം ആയിരുന്നു അവർ.. അതുപോലെ ഷാഹിദയുടെ മകൾ ഡോർസ ആയി അഭിനയിച്ച Avin Manshadi എന്ന് കൊച്ചു മിടുക്കിയും മനം കവർന്നു.... ഇരാജ് എന്ന ഷാഹിദയുടെ ഭർത്താവായി Bobby Naderi യും, Mrs Ebrahami എന്നാ കഥാപാത്രം അവതരിപ്പിച്ച Aram Ghasemy യുടെ പ്രകടനവും കൈയടി അർഹിക്കുന്നു....
Wigwam Films ഇന്റെ ബന്നേറിൽ Emily Leo,Oliver Roskill,
Lucan Toh എന്നിവർ നിർമിച്ച ഈ ചിത്രം Vertical Entertainment, XYZ Films എന്നിവർ ചേർന്നാണ് വിതരണത്തിന് എത്തിച്ചത്.... Gavin Cullen ആണ് ചിത്രത്തിന്റെ ആ അതിഗംഭീര സംഗീതം.... Kit Fraser ഛായാഗ്രഹണവും Christopher Barwell എഡിറ്റിംഗും നിർവഹിച്ചു...
2016 Sundance Film Festival ഇൽ പ്രദർശിപ്പിക പെട്ട ഈ ചിത്രം 89th Academy Awards ഇൽ പേർഷ്യൻ ഒഫീഷ്യൽ എൻട്രി ആയിരുന്നു പക്ഷെ നോമിനേറ്റ് ചെയ്യപ്പെട്ടില്ല... ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനം കാഴ്ചവെച്ചു... കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:
Post a Comment