Monday, August 6, 2018

Fracture(english)


Daniel Pyne ഇന്റെ കഥയ്ക് അദ്ദേഹവും Glenn Gers കൂടെ തിരക്കഥ രചിച്ച ഈ Gregory Hoblit ചിത്രത്തിൽ antony hopkins,Ryan gosling , Billy burke, എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Los angels ഇൽ താമസിക്കുന്ന Theodore "Ted" Crawford എന്നാ ഒരു ഐറിഷ് aeronautical engineer യുടെ കഥയാണ്.... സ്വന്തം ഭാര്യയുടെ നേരെ നിറയൊഴിച്ച  അദ്ദേഹം ഒരു കോർട്ട് വിചാരണ നേരിടുന്നതും അതിലുടെ അദ്ദേഹത്തിന്റെയും അദേഹത്തിന്റെ ഭാര്യയായ ജെന്നിഫറിന്റെയും പിന്നാമ്പുറങ്ങളിലേക് പോകുന്നതും അതിലുടെ ചില സത്യങ്ങൾ വെളിച്ചത്തിൽ വരുന്നതും ആണ് കഥാസാരം..

Ted എന്നാ കഥപാത്രം ആയി antony hopkins ചിത്രത്തിൽ നിറഞ്ഞു നിന്നു.. വിസ്മയം എന്നേ ആ കഥാപാത്രത്തെ വർണിക്കാൻ ആകു... കോർട്ട് റൂമിൽ സീൻസിൽ അദ്ദേഹം സ്കോർ ചെയ്യുന്നത് വാക്കുകൾ അതീതമായി കണ്ടു.... അതുപോലെ   William "Willy" Beachum   എന്നാ കഥാപാത്രം ആയി എത്തിയ  Ryan Gosling ഇന്റെ കഥാപാത്രത്തെയും ചിത്രം അതിഗംഭീരമായി വരച്ചു കാട്ടി.... Willy എന്നാ ആ ചെറുപ്പക്കാരൻ വക്കിൽ സ്വന്തം ജീവൻ വച്ചു പോരാടിട്ടും ted ഇന്റെ മുൻപിൽ നോക്കുകുത്തിയായി നില്കുന്നത് ഒരു വല്ലാത്ത കാഴ്ചയായി പോയി... Jennifer എന്നാ കഥാപാത്രം അവതരിപ്പിച്ച
Embeth Davidtz ഉം detective Robert Nunally  എന്നാ കഥാപാത്രം അവതരിപ്പിച്ച Billy Burke ഇന്റെ കഥാപാത്രങ്ങളും കൈയടി അർഹിക്കുന്നു..

Jeff Danna, Mychael Danna എന്നിവർ ചേർന്നു സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Kramer Morgenthau ഉം എഡിറ്റിംഗ് David Rosenbloom ഉം നിർവഹിക്കുന്നു... Castle Rock,Weinstock Entertainment
M7 Filmproduktion എന്നിവരുടെ ബന്നേറിൽ Charles Weinstock നിർമിച്ച ഈ ചിത്രം New Line Cinema യാണ് വിതരണം നടത്തിയത്...

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച് അഭിപ്രയം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല വിജയം കൊയ്തു...  Teen Choice Award സിൽ   Choice Movie Actor എന്നാ വിഭാഗത്തിൽക് Ryan Gosling നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ Film Composer of the Year എന്ന വിഭാഗത്തിൽ Mychael Danna ഇന് World Soundtrack Award ഇലും നോമിനേറ്റ് ചെയ്യപ്പെട്ടു......

കാണും ആസ്വദിക്കൂ ഈ മികച്ച കോർട്ട് റൂം ത്രില്ലെർ

No comments:

Post a Comment