Thursday, August 30, 2018

Rx100 (telugu)



അതിഗംഭീരം... പല love stories ഉം കണ്ടിട്ടുണ്ട് പക്ഷെ ആദ്യമായി ആണ് ഇതുപോലാറോണ്ണം.... Just amazing.... ഇതൊരു സംഭവകഥയാണ് എന്ന് കേട്ടത്കൂടി ഒരു വല്ലാത്ത മരവിപ്പ്...

Ajay bhoopathi കഥയും സംവിധാനവും നിർവഹിച്ചു Kartikeya Gummakonda, Payal Rajput എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ തെലുഗ് Action-drama ചിത്രം Ashok Reddy Gummakonda യാണ്‌ നിർമിച്ചത്....

ഗോദാവരി തീരത്തെ ഒരു ഗ്രാമത്തിൽ ആണ് ചിത്രം നടക്കുന്നത്... അവിടെ ശിവ എന്നാ ഒരു സാധാരണ മനുഷ്യൻ ഇന്ദു എന്നാ പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുകയും അങ്ങനെ വീട്ടിലെക് അവരുടെ ഇഷ്ടം പറയാൻ തുടങ്ങുന്ന അവർക്ക് ഇന്ദുവിന്റെ വീട്ടുകാരുടെ എതിർപ്പ് കാരണം വേർപ്പിടേണ്ടി വരികയും ചെയ്യുന്നു... പിന്നെ അവളെ കാത്തു  വർഷങ്ങൾ നീക്കുന്ന ശിവയുടെ ജീവിതത്തിൽ അവൾ കടന്നുവരുന്നതും പക്ഷെ ആ വരവോടു കുടി ശിവ ഇന്ദുവിന്റെ മനസ്സിലിരിപ്പ് മനസിലാക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അർജുൻ റെഡ്‌ഡി എന്നാ ചിത്രത്തിൽ വിജയ് ദേവര്കൊണ്ട ചെയ്ത കുടിയൻ കഥാപാത്രത്തിന് ശേഷം അതെ ലെവലിൽ എത്തിയ ഒരു കഥാപാത്രം തന്നെ ആണ് കാർത്തിക ചെയ്ത ശിവ... അതുപോലെ തന്നെ ഇന്ദു ആയി പായലും രാംകിയുടെ ഡാഡി എന്നാ കഥാപാത്രവും കൈയടി അർഹിച്ചപ്പോൾ അത്രെയും നേരമായി വില്ലൻ ആയി കണ്ട rao ramesh ഇന്റെ വിശ്വനാഥൻ എന്നാ കഥാപാത്രം ഒറ്റ നിമിഷം കൊണ്ടാണ് പ്രായക്ഷകരെ ഞെട്ടിച്ചത്.....

Chaithanya Varma, Srimani, Sirasri എന്നിവരുടെ വരികൾക്ക് Chaitan Bharadwaj  ഈണമിട്ട ഗാനങ്ങൾ ഇനി മുതൽ എന്റെ ഇഷ്ടഗാനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകും... Smaran ഇന്റെ പാശ്ചാത്തലസംഗീതവും അതിഗംഭീരം... Raam Reddy യാണ്‌  ഛായാഗ്രഹണം....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം നടത്തി.... കാണു ആസ്വദിക്കൂ ഈ മികച്ച ചിത്രം

No comments:

Post a Comment