രഞ്ജിത്ത് ശങ്കർ കഥ തിരക്കഥ സംവിധാനം ചെയ്ത ഈ മലയാളം ചിത്രം നമ്മുടെ നാട്ടിലെ transgender identity കാരുടെ വിഷയം പ്രധാനവിഷയം ആയി എടുത്ത ചിത്രമാണ്....
ചിത്രം പറയുന്നത് മാത്തുക്കുട്ടി എന്നാ മേരികുട്ടയുടെ കഥയാണ്... ഒരു ആണായി പിറന്ന അയാൾ പക്ഷെ സ്വന്തം വ്യക്തിബോധം പെണ്കുട്ടിയുടേതാണ് എന്ന് മനസിലാകുന്ന ആ നിമിഷം അദ്ദേഹത്തിന് വീട്ടിൽ നിന്നും നാട്ടിൽ നിന്നും അകന്നു നിൽക്കേണ്ടി വരുന്നതും പക്ഷെ അതൊന്നും ഒരു വിഷയമാകാതെ സ്വതം ജീവിതലക്ഷ്യത്തിനു വേണ്ടി ഇറങ്ങി പുറപ്പെടുന്ന ഒരു transexual ഇന്റെ കഥയാണ് പറയുന്നത്...
മേരികുട്ടി എന്നാ കഥാപാത്രമായി ജയേട്ടൻ എന്നത്തേയും പോലെ മികച്ചു നിന്നപോൽ ഞാൻ ഞെട്ടിയത് മറ്റൊരു നടന്റെ പ്രകടനത്തിലാണ്... ജോജോവിന്റെ ആ പോലീസ് കഥാപാത്രത്തിൽ.. ആ നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ജോജോ അതിഗംഭീരം ആയി അവതരിപ്പിച്ചു... സത്യം പറഞ്ഞാൽ ഒന്നു പൊട്ടിക്കാൻ വരെ തോന്നിപോയി..... അത്രെയും മികച്ചത്... ജെവെൽ മേരി, അജു വര്ഗീസ് എന്നിവരും തങ്ങളുടെ കഥാപാത്രം ഗംഭീരമാക്കി...
Santhosh Varma യുടെ വരികൾക്ക് Anand Madhusoodanan ഈണമിട്ട ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു... ഇതിൽ ദൂരെ ദൂരെ എന്ന് തുടങ്ങുന്ന ഗാനം വളരെ ഇഷ്ടപ്പെട്ടു... Vishnu Narayan ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ V.Saajan ചെയ്ത എഡിറ്റിംഗും ഗംഭീരമായി... .
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം പക്ഷെ uae ഇൽ ചില റിലീസ് പ്രശങ്ങൾ നേരിട്ടു കൂടാതെ അവിടെ ചിത്രത്തിന് A സർട്ടിഫിക്കറ്റ് കൊടുത്താണ് ഇറക്കിയത്..
Dreams and Beyond പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Ranjith Sankar, Jayasurya എന്നിവർ നിർമിച്ച ഈ ചിത്രം Punyalan Cinemas ആണ് വിതരണത്തിന് എത്തിച്ചത്.... പണ്ട് ദിലീപേട്ടന്റെ ചാന്തുപൊട്ട് എന്ന് സിനിമയിൽ കണ്ട കഥാപാത്രത്തിന്റെ ശരിക്കുമുള്ള കുറെ ഏറെ പ്രശങ്ങൾ ജയേട്ടൻ നമ്മൾക്ക് കാട്ടിതന്നപ്പോൾ അദ്ദേഹത്തിനെ ഇപ്പോൾ വിളിക്കുന്ന ആ ചെല്ലപ്പേര് ചേരും എന്ന് തോനുന്നു "നന്മമരം".. ഇനി എന്തൊക്കെ ആയാലും ഇതുപോലെയുള്ള ബോൾഡ് കഥാപാത്രങ്ങൾ ഇദ്ദേഹത്തിന് ഒരു അലങ്കാരം തന്നെ ആണ്.... ജസ്റ്റ് യെ പേർസണൽ ഒപ്പീനിയന്

No comments:
Post a Comment