Wednesday, August 29, 2018

Siccin (turkish)



കുറച്ചു നാൾ മുൻപ് ഒരു സുഹൃത്തിൻറെ ഫേസ്ബുക് പോസ്റ്റ്‌ ആണ് എന്നേ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത് .. ഒരു ടർക്കിഷ് ഹോർറോർ ചിത്രം മാത്രമല്ല ഇത് ..   അവിടത്തെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഈ ചിത്രങ്ങൾ ഉണ്ട് ..ഹോർറോർ ആണെകിലും എല്ലാ ചിത്രങ്ങളും പ്രേതപ്പടങ്ങളിൽ ഉൾപെടുത്താൻ പറ്റില്ല... Black magic ആണ് എല്ലാത്തിന്റെയും ആശയം....

Siccin 1

ഈ സീരിസിലെ ആദ്യ ചിത്രം ആണ് ഇത് ..  ersan ozar ഇന്റെ തിരക്കഥയ്ക്  Alpher mestici ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  ..oznur എന്നാ  സ്ത്രീ ഖുദ്റത്യുമായി ഇഷ്ടത്തിലായിരുന്നു... ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക് ഓസ്‌നുറിനെ തഴഞ്ഞു നിസാ എന്നാ പെൺകുട്ടിയുമായി കല്യാണം കഴിക്കേണ്ടി വരുന്നു... പക്ഷെ അതോടെ oznur അയാളെയും കുടുംബത്തെയും പഴിവാങ്ങാൻ ഒരു സാത്താൻ സേവനം തുടങ്ങുന്നതും അത് എങ്ങനെ അവളുടെയും അവളുടെ വീട്ടുകാരുടെയും അന്ത്യത്തിന് വഴിയൊരുക്കുന്നു എന്നതൊക്കെ യാണ്‌ ഈ ചിത്രം പറയുന്നത്...
Ebru kyamki oznur ആയി വേഷമിട്ട ചിത്രത്തിൽ Merve ates സിദയായും, Toygun ates Tayyar എന്നാ കഥാപാത്രങ്ങൾ കൈകാര്യം ചെയുന്നു.. മുസ്‌തഫ കാസ്‌ക് ഛായാഗ്രഹണവും, അലി ഒടയം ഛായാഗ്രഹണവും കൈകാര്യം ചെയ്തു.. Erhan gular, Muhtasem Tozum, Serkan ustan എന്നിവർ ആണ് നിർമാതാക്കൾ.... Efi hezir എഡിറ്റിംഗ് കൈകാര്യം ചെയ്ത ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും പ്രായക്ഷകരുടെ ഇടയിലും മികച്ച അഭിപ്രായവും വിജയവും ആയി... 

Siccin 2

ഈ സീരിസിന്റെ രണ്ടാം ചിത്രം... ആദ്യ ചിത്രം ചെയ്തവർ തന്നെയാണ് ഈ ചിത്രത്തിന്റെ പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്...
ചിത്രം പറയുന്നത് hicran adnan എന്നി ദമ്പതികളുടെ കഥയാണ്... ഒരു നല്ല കുടുംബജീവിതം നയിച്ചു വരുന്ന അവരുടെ ജീവിതത്തിൽ hicran ഇന്റെ അശ്രദ്ധ മൂലം നടക്കുന്ന മകന്റെ മരണം അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു.. അതിന്ടെ hicran പല ദുസ്വപ്നങ്ങൾ കാണാൻ തുങ്ങുന്നതും അത് അവളുടെ ജീവിതത്തെ തന്നെ വേട്ടയാടാൻ തുടങ്ങുന്നതോട് കുടി അവൾ അതിന്റെ കാരണം തേടി ഇറങ്ങുന്നതാണ് ഈ ചിത്രത്തിന്റെ കഥാസാരം... Rezit gozdamala, Aoles sport എന്നിവർ ആണ്  ചിത്രത്തിന്റെ മ്യൂസിക് വിഭാഗം കൈകാര്യം ചെയ്തത്...
Bublet akale, Efsun Akkrut എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം Feza caldiran ഉം, എഡിറ്റിംഗ് Okan sarul ഉം നിർവഹിച്ചു...

Siccin 3

ഈ സീരിസിന്റെ മൂന്നാമത്തെ ചിത്രം... sedath khadar എന്നിദമ്പതികൾ നിന്നും ആണ് ചിത്രം തുടങ്ങുന്നത്.. .വളരെ നല്ല ഒരു കുടുംബജീവിതം നയിച്ചു വന്ന അവരുടെ ജീവിതത്തിലേക്ക് ഒരു അപകടം വില്ലൻ ആയി എത്തുന്നതോട് കുടി അയാൾക് സ്വന്തം മകളെ ഒഴിച്ച് ബാക്കി എല്ലാവരെയും നഷ്ടമാകുന്നു... പക്ഷെ അതോടെ മകൾ ഒന്നും പറയാതെ ഒരു റൂമിൽ ഒറ്റപെട്ടു ജീവിക്കാൻ തുങ്ങുന്നതും ആ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പടാൻ ഖാദർ സാത്താന്റെ സഹായം തേടുന്നതോട് കുടി അപ്രതീക്ഷിതമായ പല സംഭവങ്ങളിലേക്കും ചിത്രം പിന്നീട് നമ്മളെ കൂട്ടികൊണ്ട് പോകുന്നു..
Busra apadin ആണ് ഖാദർ എന്നാ പ്രധാനകഥാപാത്രത്തെ ചിത്രത്തിൽ അവതരിപികുനത്.. സർദാർ അരമത്തുല് ഛായാഗ്രഹണവും, ഒകാൻ സൗരൽ എഡിറ്റിംഗും കൈകാര്യം ചെയ്തു... Rezit gozdamala യാണ് ചിത്രത്തിന്റെ  മ്യൂസിക് വിഭാഗം കൈകാര്യം ചെയ്തത്...

ഈ ചിത്രങ്ങൾക് എന്റെ അറിവിൽ അഞ്ചു ഭാഗങ്ങൾ ആണ് ഉള്ളത്.... ഇതിൽ അഞ്ചാം ഭാഗം ഈ വർഷം റിലീസ് ആവും... ഒരു ഹോർറോർ ചിത്ര പ്രേമി എന്തായാലും കാണേണ്ടയൊന്നു തന്നെ യാണ്‌ ഈ ചിത്രങ്ങൾ.....എല്ലാ ചിത്രങ്ങളുടെയും ഏറ്റവും വലിയ ഹൈലൈറ് ഇതിന്റെ അവസാനത്തെ 15 മിനിറ്റ് ആണ്... ഒരു തരത്തിലും നമ്മള്ക് ഊഹിക്കാൻ പറ്റാത്ത ക്ലൈമാക്സ്‌ ട്വിസ്റ്സ്.. കാണുന്നവർ ഞെട്ടും എന്ന് ഉറപ്പ്... അതുതന്നെയാണ്‌ ഈ ചിത്രങ്ങള വ്യത്യസ്താമാകുന്നതും.... കാണു ആസ്വദിക്കൂ ഈ ചിത്രങ്ങൾ...

No comments:

Post a Comment