Friday, August 3, 2018

The terror live (korean)



ഓരോ നിമിഷവും ആകാംഷ നിറച്ച ഒരു കൊറിയൻ ത്രില്ലെർ...

Yoon Young-hwa ഒരു ഏറ്റവും പ്രസിദ്ധിയുണ്ടായിരുന്ന ഒരു ടീം വീ ആങ്കർ ആണ്.. അവിടെ അദ്ദേഹം ചെയ്യുന്ന ഒരു തെറ്റ് അദ്ദേഹത്തിന് ആ ജോലിയിൽ നിന്നും മാറി ഇപ്പൊ ഒരു റേഡിയോ ജോക്കി ആയി മാറാൻ നിർബന്ധിതൻ ആക്കി....പക്ഷെ ആ ദിവസം അദ്ദേഹേനത്തിനു ലഭിക്കുന്ന ഒരു കാൾ Yoon Young-hwa ഇന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായം പുറത്തുകൊണ്ടുവരുന്നതും അത് എങ്ങനെ നടക്കുന്നു എന്നും അദ്ദേഹം അതിനെ എങ്ങനെ നേരിടുന്നു എന്നതൊക്കെയാണ് ഈ Kim Byung-woo കഥ തിരക്കഥ സംവിധാനം രചിച്ച ഈ കൊറിയൻ ത്രില്ലെർ പറയുന്നത്...

Ha Jung-woo "Yoon Young-hwa" എന്നാ റേഡിയോ ജോക്കി ആയി എത്തിയപ്പോൾ Lee Geung-young "Cha Dae-eun" ആയും Jeon Hye-jin "Park Jeong-min" ആയും മികച്ച പ്രകടനം കാഴ്ചവെച്ചു...

Puchon International Fantastic Film Festival ഇൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രത്തിന്റെ അതിഗംഭീര മ്യൂസിക് Lee Ju-no നിർവഹിക്കുന്നു .. Byun Bong-sun ഛായാഗ്രഹണവും Kim Chang-ju എഡിറ്റിംഗും നിർവഹിച്ചു...

മികച്ച ചിത്രം, നടൻ, നടി, പുതുമുഖ സംവിധാകൻ, തിരക്കഥ എന്നിങ്ങനെ കുറെ ഏറെ അവാർഡുകൾ പല അവാർഡ് നിശകളിൽ നിന്നും കരസ്ഥമാക്കിയ ഈ ചിത്രം Cine 2000 പ്രൊഡക്ഷൻസിന്റെ ബന്നേറിൽ Lee Choon-yeon
Jeon Ryeo-kyung ചേർന്നു നിർമിച്ചു.... Lotte Entertainment ആണ് ചിത്രത്തിന്റെ വിതരണം....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ  കൊറിയൻ ത്രില്ലെർ mouth publicity യിലൂടെ യാണ് വിജയം കൊയ്തത്... ഒരു മികച്ച ത്രില്ലെർ... കാണു ആസ്വദിക്കൂ

No comments:

Post a Comment