Friday, August 10, 2018

Mohanlal




മലയാളി സിനിമയ്ക്ക്ഉം  പ്രായക്ഷകര്ക്ഉം  എന്നും എപ്പോഴും എടുത്തു കാട്ടാൻ ഏതേലും നടന്മാർ ഇപ്പോഴും എപ്പോഴും ഉണ്ടായിട്ടുണ്ട്.... മലയാള സിനിമയുടെ ആദ്യകാലത്തു അത് സത്യൻ മാഷ് ആയിരുന്നു..... പിന്നീട് എപ്പിഴോ അത് നിത്യഹരിത നായകൻ പ്രേമ നസീർ ഇൽ എത്തി... 1980 കളുടെ അടുത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നാ ചിത്രത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ മലയാള സിനിമയിലേക് കാലെടുത്തുവെച്ചു...  അതിലെ നായകനും നായികയും അന്നേരം കുറച്ചു ശ്രദ്ധ പിടിച്ചു പറ്റിയെന്ന്കിലും അതിലെ "good evening mrs prabha narendran" എന്നാ സംഭാഷണത്തോടെ മലയാളിക്ക് കടന്നു ഒരു വില്ലൻ വന്നു... നായകനെകാളും കൈയടി വാങ്ങിയ ആ ചെറുപ്പകാരൻ പിന്നീട് പല ചിത്രങ്ങളിൽ വില്ലൻ ആയി തിളങ്ങി... അതിനിടെൽ "count of monte cristio" എന്നാ പുസ്തകത്തെ ആസ്പദമാക്കി എടുത്ത "പടയോട്ടം "എന്ന മലയാള ചലച്ചിത്രത്തിൽ ആദ്യമായി ഒരു വില്ലൻ അല്ലാത്ത വേഷം കിട്ടിയ ആ ചെറുപ്പക്കാരൻ" ഇവിടെ തുടങ്ങുന്നു " എന്നാ ശശികുമാർ ചിത്രത്തിലൂടെ നായകൻ ആയി അരങ്ങേറ്റം കുറിച്ച് (ഇതാണോ ലാലേട്ടൻ ആദ്യം നായകൻ ആയ ചിത്രം എന്ന് എന്നിക് അറിയില്ല.. അറിയുന്നവരക് പറയാം )പിന്നീട് ആ മനുഷ്യന്റെ തേരോട്ടം തന്നെ ആയിരുന്നു... തന്റെ കൂടെ അരങ്ങിൽ വന്ന പല ആള്കുരെടെയും പ്രീതി ആ മനുഷ്യൻ പിടിച്ചുപറ്റി.... അന്നു തുടങ്ങിയ ആ തേരോട്ടം "മോഹൻലാൽ" എന്നാ മനുഷ്യൻ ഇപ്പോഴും തുടര്ന്നു... മലയാള സിനിമയെ ഇപ്പോ വേറെ ഒരു ലോകത്തിലേക്കു എത്തിക്കാൻ ഉള്ള പുറപ്പാടിലാണ് ഇപ്പൊ പുള്ളി... അതിനു സപ്പോർട്ട് ആയി മലയാള സിനിമ മുഴുവൻ അദേഹത്തിന്റെ കൂടെയുണ്ട്.... മമ്മൂക്ക എന്നാ മഹാനടൻ ഉൾപ്പടെ.....മലയാളികൾക്ക് ഇപ്പോൾ മോഹൻലാൽ എന്നത് ഒരു വികാരം ആയി മാറുന്നു..പല സിനിമക്കിളിയും (അമർ അക്ബർ ആന്റണി, മഹേഷിന്റെ പ്രതികാരം ) അദേഹത്തിന്റെ ഒരു ചെറു ചലനം കാണിച്ചാൽ തന്നെ ആളുകൾ കേറി മറിയുന്നത് നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നു...

പറഞ്ഞു വന്നത് ഇതൊന്നും അല്ല....കുറച്ചു വർഷം മുൻപ് ഒരു കടുത്ത സച്ചിൻ ആരാധകൻ ഒരു ചിത്രം എടുത്തു... ആ ചിത്രം കണ്ടിരുന്നേൽ സാജിദ് യഹിയ ഇങ്ങനെ ഒരു ചിത്രം എടുക്കുന്നതിനു മുൻപ് ഒന്നു ആലോചിച്ചു നോക്കിയേനെ... ചിത്രത്തിന്റെ  തുടക്കം കൊള്ളാം ... ബാക്കി അഞ്ചു പൈസക്ക് കൊള്ളാത്ത ഒരു ചിത്രം അതാണ്‌ "മോഹൻലാൽ "

ചിത്രം പറയുന്നത് മീനുകുട്ടി എന്നാ കടുത്ത മോഹൻലാൽ ആരാധികയുടെ കഥയാണ്.... ചിത്രം കണ്ടുകൊണ്ട് നിൽകുമ്പോൾ തോന്നിയത് ഈ ചിത്രം ലാലേട്ടന്റെ അർധനമൂത് എടുത്തതാണോ അതോ ലാലേട്ടന്റെ ആ മഹാനടനെ കളിയാക്കി എടുത്തോ?  ചോര കൊടുക്കാൻ വന്നവരോട് ഏതാ ബ്ലഡ്‌ ഗ്രൂപ് എന്ന് ചോദിക്കുമ്പോൾ നമ്മൾക്ക് എല്ലാം ഒരേ ഗ്രൂപ്പിൽ ആണ് മോഹൻലാൽ എന്ന് പറയുമ്പോൾ തന്നെ മനസിലാവും ചിത്രത്തിന്റെ റേഞ്ച്.... അതുപോലെ പല സീനുകളും ലാലേട്ടനെ കളിയാകുന്നതായിയാണ്  എനിക്ക് തോന്നിയത്...

Sajid Yahiya യുടെ കഥയ്ക് Suneesh Varanad തിരക്കഥരചിച്ച ഈ ചിത്രത്തിൽ മഞ്ജു വാരിയർ, ഇന്ദ്രജിത്, അജു വര്ഗീസ്, സൗബിൻ സാഹിർ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... പ്രിത്വിരാജ് ആണ്  ചിത്രത്തിന്റെ നറേറ്റർ....
തമ്മിൽ ഭേദം തൊമ്മൻ എന്നാ പോലെ ചിത്രത്തിൽ ആകെ ഇഷ്ട്ടപെട്ടത് ഇന്ദ്രജിത്തിന്റേയും, സോബിന്റെയും കഥാപാത്രങ്ങൾ മാത്രം...

Manu Manjith ഇന്റെ വരികൾക്ക് Tony Joseph Pallivathukal
Prakash Alex എന്നിവർ ഈണമിട്ട അഞ്ചോളം ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..... ഇതിൽ പ്രാത്ഥന ഇന്ദ്രജിത് പാടിയ ലാ ലാ ലാലേട്ടാ എന്നാ ഗാനം വളരെ അധികം ഇഷ്ട്ടപെട്ടു... Shaji Kumar ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്
Shameer Muhammed നിർവഹിച്ചു....

Mindset Movies ഇന്റെ ബന്നേറിൽ Anil Kumar നിർമിച്ച ഈ ചിത്രം Full On Studio Frames ആണ് വിതരണത്തിന് എത്തിച്ചത്... ബോക്സ്‌ ഓഫീസിൽ ആവറേജ് പ്രകടനം ചിത്രം നടത്തി...

വൽകഷ്ണം :
ഇനിയിപ്പോ ഫാൻസുകാർ എല്ലാം മണ്ടന്മാർ ആണെന്ന് കാണിച്ചു തന്ന ഒരു സാജിദ് യഹിയ ബ്രില്ലൻസ് ആയിരുന്നോ ഈ ചിത്രം 😂😂


എന്റെ അഭിപ്രായം പോസ്റ്റിൽ ഫോട്ടോ ആയിട്ട് ഇട്ടിട്ടുണ്ട്.. 

No comments:

Post a Comment