Sunday, August 12, 2018

Tamilpadam 2.0 (tamil)



2010 ഇറങ്ങിയ തമിഴ്‌പടം എന്നക് ചിത്രത്തിന്റെ രണ്ടാം ഭാഗം ആയ ഈ സി എസ് അമുദൻ ചിത്രത്തിൽ ശിവ, ഐശ്വര്യ മേനോൻ, സതീഷ് എന്നിവർ പ്രധനകഥാപാത്രങ്ങൾ ആയി എത്തി....

അഖില ഉലക സൂപ്പർസ്റ്റാർ ശിവയുടെ ചിത്രം ആണെകിലും ചിത്രം മുഴുവൻ സതീഷിന്റെ അഴിഞ്ഞാട്ടം ആയിരുന്നു... പൊളപ്പൻ അഭിനയം.... പല രൂപത്തിലും ഭാവത്തിലും സതീഷ് ചിത്രത്തിൽ പൊളിച്ചടിക്കുണ്ട്... ഒരു പ്രശ്നത്തിന്റെ അവസാനം പോലീസ് ഡിപ്പാർട്മെന്റ് വിട്ട ശിവയെ തിരിച്ചു എടുക്കാൻ പോലീസ് ഡിപ്പാർട്മെന്റ് തീരുമാനിക്കുന്നതും ആദ്യം അതിനു വിസമ്മതിച്ച ശിവ "ഡി"എന്നാ അണ്ടർവേൾഡ് ഡോണിനെ പിടിക്കാൻ തിരിച്ചു പോലീസിൽ ചേർന്നു ഒരു പ്ലാൻ ഉണ്ടാകുന്നതും ആണ് കഥ സാരം..

രജനി,കമൽ,അജിത്, വിജയ്, വിശാൽ, ധനുഷ് എന്നിങ്ങനെ തമിഴ് സിനിമയിലെ ഒട്ടുമിക്ക എല്ലാ നടന്മാരെയും എന്നുവേണ്ട രമ്യ കൃഷ്ണൻ,ജെലീനിയ, കാജൽ അഗ്രവാൾ എന്നാ നടിമാരെ വരെ കണക്കിന് കളിയാക്കിയാണ് ചിത്രം മുൻപോട്ടു പോകുന്നത്... ഇതൊന്നും അല്ലാതെ നോട്ട് നിരോധനവും  അതിഗംഭീരം ആയി ചിത്രത്തിൽ പുനർസൃഷ്ടിച്ച അമുദനും ടീമിനും ഒരു കുതിരപ്പവൻ... കൂടാതെ വിജയ് മല്ല്യ, പനീർസെൽവം, വിജയകാന്ത് എന്നി രാഷ്ട്രിയ മേഖലയിൽ പ്രവർത്തിക്കുന്ന ആൾക്കാരെയും ബാഹുബലി, ധോണി, എക്സ് മെൻ, ജെയിംസ് ബോണ്ട്‌ എന്നിങ്ങനെ കുറെ ഏറെ ബോളിവുഡ്, ടോളിവുഡ്, ഹോളിവുഡ് പടങ്ങളും ചിത്രം വെറുതെ വിട്ടില്ല...

ശിവ, സതീഷ് എന്നിവരെ കൂടാതെ ദിശ പണ്ടേ, ഐശ്വര്യ മേനോൻ, മനോബല കൂടാതെ ജീവയും ഒരു ചെറിയ cameo appearance ചിത്രത്തിൽ നടത്തി... C. S. Amudhan ഇന്റെ കഥയ്ക് K. Chandru ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്...

C.S. Amudhan, Chandru,Thiyaru,Madhan Karky എന്നിവരുടെ വരികൾക്ക് N. Kannan ഈണമിട്ട ഒമ്പതോളം ഗാനങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Gopi Amarnath ഉം എഡിറ്റിംഗ് T. S. Suresh ഉം നിർവഹിച്ചു... Think Music ആണ് ഗാനങ്ങൾ വിതരണം നടത്തിയത്...

Y NOT Studios ഇന്റെ ബന്നേറിൽ S. Sashikanth നിർമിച്ച ഈ ചിത്രം Trident Arts ആണ് വിതരണം നടത്തിയത്... ക്രിട്ടിൿസിൻറെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ട് നിൽക്കുന്ന ഈ ചിത്രം ബോക്സ്‌ ഓഫീസിൽ ചരിത്രം കുറിക്കട്ടെ എന്ന് ആശംസിക്കുന്നു... തമിൾപടം 3 എത്രെയും പെട്ടന്ന് സംഭവിക്കാൻ ആഗ്രഹിച്ചു കൊണ്ട്.. .

No comments:

Post a Comment