മനസ് നിറച്ചു ഈ ഫോറെസ്റ് ഗമ്പ്..
കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഈ ചിത്രത്തെ ആദ്യമായി കേട്ടത്... ഒന്നു രണ്ടു വട്ടം കുറച്ചു കണ്ടിട്ട് എന്തോ ഇഷ്ടപ്പെടാതെ ഓഫ് ആക്കി വച്ചിട്ടും ഉണ്ട്.....കണ്ടു കഴിഞ്ഞതിനു ശേഷം ഒറ്റ വാക് " one of the best movie I saw in my life"
ചിത്രം പറയുന്നത് ഫോറെസ്റ് ഗമ്പ് എന്നാ ഒരു വ്യക്തിയുടെ ജീവിതകഥയാണ്...സാവന്ന എന്നാ ബസ് സ്റ്റോപ്പിൽ ആരെയോ കാത്തുനിൽക്കുന്ന ഗമ്പ് അദേഹത്തിന്റെ കൂടെ ബസ് കാത്തു നിൽക്കുന്ന കുറച്ചു അപരിചിതരോട് സ്വന്തം ജീവിതകഥ അദേഹത്തിന്റെ കാഴ്ചപ്പാടിൽ പറയുനതാണ് കഥ സാരം....
Forrest gump ആയി ടോം ഹാങ്ക്സിന്റെ അതിഗംഭീര പ്രകടനം ഉള്ള ഈ American romantic comedy-drama ചിത്രം Winston Groom ഇന്റെ അതേപേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്... Eric Roth ഇന്റെ തിരക്കഥയ്ക് Robert Zemeckis ആണ് ചിത്രം സംവിധാനം ചെയ്തത്... ഹാങ്ക്സിനെ കൂടാതെ Robin Wright, Gary Sinise, Mykelti Williamson എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Alan Silvestri ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തപ്പോൾ Don Burgess ഛായാഗ്രഹണവും, Arthur Schmidt എഡിറ്റിംഗും കൈകാര്യം ചെയ്തു.. 2011 ഇൽ ഈ ചിത്രം Library of Congress അവരുടെ National Film Registry ഇലേക്ക് ചിത്രത്തിന്റെ ഈ കാലത്തിന്റെ പ്രസക്തി കാരണം ക്ഷണിച്ചു...
Wendy Finerman Productions ഇന്റെ ബന്നേറിൽ Steve Starkey,Steve Tisch,Wendy Finerman എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്... Paramount Pictures ചിത്രം വിതരണം നടത്തി...
മികച്ച ചിത്രം, നടൻ, സംവിധാനം, adapeted screenplay,visual effects, Editing എന്നിവിഭാഗങ്ങളിൽ അക്കാദമി അവാർഡ് നേടിയ ഈ ചിത്രം Golden Globes,People's Choice Awards,Young Artist Awards എന്നിങ്ങനെ കുറെ ഏറെ അവാര്ഡനിശകളിൽ സ്വസാനിധ്യം അറയിച്ചിട്ടുണ്ട്....
കുറെ ഏറെ symbolism നിറഞ്ഞ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര പ്രകടനവും പ്രശംസയും നേടി.. ഇനി മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നായി മാറുന്നു ഈ ചെറിയ വലിയ ചിത്രം

No comments:
Post a Comment