Tuesday, August 14, 2018

Border (hindi)



"हो...ओ......हो..ओ..... संदेशे आते हैँ, हमे तड़पाते हैं की चिठ्ठी आती है वो पूछे जाती है कि घर कब आओगे कि घर कब आओगे लिखो कब आओगे की तुम बिन ये घर सूना सूना है-2"

ജെ പി ദത്ത കഥയും തിരക്കഥയും രചിച്ച 1971 ഇലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിലെ Battle of Longewala ഇൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ചുറ്റിപറ്റി എടുത്ത ഈ ചിത്രം അദ്ദേഹം തന്നെ ആണ് സംവിധാനം ചെയ്തിട്ടുള്ളത്...

1971 ഇൽ ലെ ഇന്ത്യ -പാകിസ്ഥാൻ യുദ്ധാഹ്വാനത്തിൽ നിന്നും ആണ് ചിത്രത്തിന്റെ തുടക്കം... പിന്നീട് ചിത്രം ആ രാജസ്ഥാനിലെ ജയ്സൽമീർ എന്നാ യുദ്ധഭൂമിയിലേക്ക്  സ്വന്തം നാടും വീടും വിട്ടു വരുന്ന പട്ടാളക്കാരിലേക് ചിത്രം എത്തുന്നതും അതിലുടെ അവരുടെ സ്വന്തം  ജീവിതവും പട്ടാളജീവിതവും തമ്മിലുള്ള ആത്മബന്ധവും, അവരക് അവിടെ നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും യുദ്ധവും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, ജാക്കി ഷെറോഫ്, തബു, പൂജ ഭട്ട്, അരവിന്ദ് ത്രിവേദി എന്നിങ്ങനെ വലിയഒരു താരനിര തന്നെ അണിഞ്ഞ ഈ ചിത്രത്തിന്റെ 2016ഇലെ 70ആം സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു Indian Directorate of Film Festivals and Ministry of Defense സംയുക്തമായി ചിത്രം പ്രദര്ശിപ്പിക്കുകയുണ്ടായി...

Javed Akhtar ഇന്റെ വരികൾക്ക് Anu Malik ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചത്.. ഞാൻ ആദ്യം പറഞ്ഞ സന്ദേസെൻ അതേ ഹെയ്‌ൻ അടക്കം അഞ്ചോളം ഗാനങ്ങളാൽ സമ്പന്നമായ ഈ ചിത്രത്തിലെ ഗാനങ്ങൾ അങ്ങ പാകിസ്ഥാനിൽ പോലും ചലനം സൃഷ്ഠിച്ചവയാണ്.... Anu Malik ഇന് ithilude ഫിലിം  ഫെയർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്..

ഒരു anti war drama ആയ ഈ ചിത്രം കൂടുതലും ഓരോ ജവാന്റെയും വീട്ടിലെക് ആണ് ഊന്നൽ കൊടുത്തത്... തന്റെ കല്യാണ രാത്രി തന്നെ വീട് വിട്ടു യുദ്ദത്തിന് ഇറങ്ങേണ്ടി വന്ന Bhairon Singh, അതുപോലെ തന്റെ കല്യാണത്തിന്റെ എൻഗേജ്മെന്റ് രാത്രി വീട്ടിൽ നിന്നും യുദ്ധഭൂമിൽ എത്തിയ Dharamveer എന്നിങ്ങനെ ആ യുദ്ധത്തിന് എത്തിയ എല്ലാവർക്കും പറയാൻ ഉള്ള കൊച്ചു കഥകളും പറയാൻ ദത്ത മറന്നില്ല എന്നത് തന്നെയാണ് ഈ ചിത്രത്തെ മറ്റു യുദ്ധ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയത്....

ഇന്ന് കാണുന്ന പല വലിയ നടന്മാരും വേണ്ടാന്ന് വച്ച പല വേഷങ്ങളും ആ സമയത്തെ ചില അപ്രമുഖ നടന്മാരിൽ എത്തിയപ്പോൾ അത് ഭാരതത്തിന്റെ തന്നെ ചരിത്രമായി... സഞ്ജയ്‌ ദത്, ആമിർ ഖാൻ,സൈഫ് അലി ഖാൻ, സൽമാൻ ഖാൻ എന്നിവർ ഇതിൽ ചിലത് മാത്രം...

1997യിലെ ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണം വാരി പടം ആയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും അതിഗംഭീര പ്രതികരണം നേടി..

 Ishwar R. Bidri,Nirmal Jani  എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചു ഈ ചിത്രത്തിന്റെ എഡിറ്റർ Deepak Wirkud ആയിരുന്നു... J. P. Films ഇന്റെ ബന്നേറിൽ ജെ സംവിധായകൻ ജെ പി ദത്ത തന്നെ നിർമിച്ച ഈ ചിത്രത്തിന് അടുത്ത് തന്നെ ഒരു രണ്ടാം ഭാഗം വരാൻ പോകുന്നു എന്ന് കേള്കുന്നുണ്ട്....

Nargis Dutt Award for Best Feature Film on National Integration, National Film Award for Best Lyrics, National Film Award for Best Male Playback Singer, എന്നി വിഭാഗങ്ങളിൽ ദേശിയ അവാർഡ് നേടിയ ഈ ചിത്രത്തിന് നടൻ സംവിധായകൻ, സപ്പോർട്ട്റ്റിംഗ് ആക്ടർ, പ്ലേബാക്ക് സിങ്ങർ എന്നി വിഭാഗങ്ങളിലും പല അവാർഡ് വേദികളിൽ ആദരിക്കപ്പെട്ടിട്ടുണ്ട്....

എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നു... ഓരോ ഭാരതീയനും കണ്ടിരിക്കേണ്ട ചിത്രം....

ഏവർകും എന്റെ സ്വാതത്ര്യ ദിനാശംസകൾ.... happy independence day

No comments:

Post a Comment