"തന്റെ പീടികയിൽ എന്നും വരുന്ന ആ കുരുന്നിനോട് cha tae-Sik ഇന് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു..... "
Lee Jeong-beom കഥയും തിരക്കഥയും രചിച്ച സംവിധാനം ചെയ്ത ഈ കൊറിയൻ ആക്ഷൻ ത്രില്ലറിൽ Won bin, Kim Sae-ron, Kim Hee-won എന്നിവർ പ്രധാനകഥാപത്രങ്ങൾ ആയി എത്തി.....
ഒരു ex-Black ഓപ്പറേഷൻ പട്ടാളക്കാരൻ ആയ cha-tae-sik ഇപ്പൊൽ ഒറ്റക്ക് ഒരു വീട്ടിൽ ആണ് താമസം...അവിടെ ഒരു ചെറിയ ബസ്നിസ് നടത്തി വരുന്നു അദ്ദേഹം.. ഇപ്പൊ അദ്ദേഹത്തിന് ആകെയുള്ള കൂട്ട് അദേഹത്തിന്റെ പീടികയിൽ എന്നും വരുന്ന So-mi എന്നാ കൊച്ചു ബാലിക മാത്രമാണ്... ഒരു തികഞ്ഞ drug-addict ആയ അവളുടെ അമ്മ ഒരു വലിയ ഡ്രഗ് ഗ്രൂപ്പിന്റെ drug bag കവർന്നു അവർ അറിയാതെ cha-tae-sik ഇന് ഏല്പിക്കുന്നതും അത് എടുക്കാനാണ് എത്തുന്ന ഡ്രഗ് ഡീലർസ് ആ അമ്മയെ കൊന്നു so-mi യെ കടത്തികൊണ്ടുപോകുന്നതോട് കുടി cha-tae-sik ആ കൊച്ചു കുരുന്നിനെ തേടി യാത്ര തിരിക്കുന്നതും ആണ് കഥ സാരം....
Cha-tae-sik എന്നാ കഥാപാത്രം ചെയ്ത Won bin... Hats off... ചിത്രത്തിൽ ഒരു ഭാഗത്തു അദ്ദേഹം കുറച്ചു പേരെ ഒരു വീട്ടിൽ വച്ചു നേരിടുന്ന രംഗമുണ്ട്..... ഇപ്പോഴും ആ ഞെട്ടൽ മാറീട്ടില്ല.... മഗധീരയിൽ കാല ഭൈരവൻ ഷേർഖാനോട് പറഞ്ഞ ആ വാക്കുകൾ ആണ് ആ ഭാഗം കണ്ടപ്പോൾ പെട്ടന്ന് കേറി വന്നത്... "ഇനിയും ഒരു 100 പേരെ കൂടി കൊണ്ടുവാ"... അതുപോലെ so-mi ആയി Kim Sae-ron യും, Detective Kim Chi-gon ആയി Kim Tae-hoon, Jong-seok ആയി Kim Sung-oh ഉം അവരുടെ വേഷങ്ങൾ അതിഗംഭീരം ആക്കി...
ചിത്രത്തിന്റെ ആ അതിഗംഭീര സംഗീതം Shim Hyun-jung ആണ് നിർവഹിച്ചത്.... അതുപോലെ Lee Tae-yoon ഇന്റെ ഛായാഗ്രഹണവും Kim Sang-bum ഇന്റെ എഡിറ്റിംഗിനും ഒരു നൂറു കൈയടി...
Lee Tae-heon നിർമിച്ച ഈ ചിത്രം CJ Entertainment ആണ് വിതരണം നടത്തിയത്... .ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും അതിഗംഭീര അഭിപ്രായവും പ്രകടനവും നടത്തിയ ഈ ചിത്രത്തിന്റെ ഒരു ഒഫീഷ്യൽ റീമൈക് ആയിരുന്നു Nishikant Kamat സംവിധാനം ചെയ്തു ജോൺ അബ്രഹാം മുഖ്യ കഥാപാത്രം ആയി എത്തിയ Rocky Handsome എന്നാ ഹിന്ദി ചിത്രം...
Buil Film Awards,Philadelphia Film Festival,Grand Bell Awards,Korean Film Awards എന്നിങ്ങനെ പല അവാർഡ് നിശകളിലും ഫിലിം ഫെസ്റിവലിലുകളിലും പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രത്തെ തേടി മികച്ച സംവിധാനം,ചിത്രം, നടൻ, നടി, സംഗീത സംവിധാനം എന്നിങ്ങനെ കുറെ ഏറെ അവാർഡുകൾ തേടിയെത്തിട്ടുണ്ട്.... കാണും ആസ്വദിക്കൂ ഈ അതിഗംഭീര ചിത്രം

No comments:
Post a Comment