Tuesday, August 28, 2018

Ghoul(hindi series)



Patrick Graham സംവിധാനം ചെയ്ത ഈ indian horror web series   അറബി നാടോടിക്കഥകളിൽ കേൾക്കുന്ന "ghoul" എന്നാ ജിന്നിനെ ആസ്പദമാക്കി എടുത്ത mini web series ആണ്...... രാധിക ആപ്‌തെ, മാനവ് ഖൗൽ, രാതനഭരി ഭട്ടചാരി എന്നിവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു...

നിദ റഹിം എന്നാ മുസ്ലിം മിലിറ്ററി ഓഫീസറിന്റെ ജീവിതത്തിൽ നടക്കുന്ന ചിലസംഭവങ്ങൾ ആണ് ഈ സീരിസിന്റെ ആധാരം.. ഒരു മുസ്ലിം ആയത്കൊണ്ട് തന്നെ അവർക്ക് അവരുടെ സുപ്പീരിയർ ഓഫീസറിൽ നിന്നും അപമാനം ഏൽക്കേണ്ടി വരുന്നതും അതിനിടെൽ അലി സയീദ് എന്നാ ഒരു കുറ്റവാളിയെ നിദയ്ക്ക് കണ്ടുമുട്ടേണ്ടിവരുന്നതും പക്ഷെ ആ കണ്ടുമുട്ടൽ അവളുടെ തന്നെ ചില സത്യങ്ങളിലേക് ആഴ്ന്ഇറങ്ങുന്നതോട് കുടി കഥ കൂടുതൽ സങ്കീർണവും ഒരു ഹോർറോർ മോഡ് എടുക്കുന്നതും ആണ് കഥഹേതു...

നിദ ആയി രാധിക ആപ്‌തെ മികച്ചുനിന്നപ്പോൾ അലി സയീദ് ആയി എത്തിയ മഹേഷ ബൽരാജ്, കരനെൽ സുനിൽ ആയി എത്തിയ മാനവ് ഖൗലിന്റെ കഥാപാത്രവും കൈയടി അർഹിക്കുന്നു... ചിത്രം നടക്കുന്നത് ഒരു മിലിറ്ററി ബേസിൽ ആണ് എന്ന് മാത്രം ആണ് പ്രായക്ഷകര്ക് മനസിലാവുന്നത്.. അത് എവിടെ എന്നതിന്റെ ഒരു ക്ലൂ ചിത്രം തരുന്നില്ല.. അതുപോലെ മുസ്ലിം വിവേചനം, മിലിറ്ററിയിൽ ജോലി ചെയുന്നവരുടെ ഉള്ളിൽ തമ്മിൽ തമ്മിൽ ഉള്ള ഈർഷ്യ, അവർക്ക് ഉള്ളിന്റെ ഉള്ളിൽ ഉള്ള വിദ്വേഷം എന്നിങ്ങനെ പല സംഭവങ്ങളും പറയാതെ പറയാൻ ചിത്രം ശ്രമിക്കുന്നുണ്ട്....

Blumhouse Television,Phantom Films,,Ivanhoe Pictures എന്നിവരുടെ ബന്നേറിൽ Jason Blum,Anurag Kashyap,Ryan Turek,Vikramaditya Motwane,Michael Hogan,Kilian Kerwin,John Penotti,Suraj Gohill എന്നിവർ ചേർന്നു നിർമിച്ച ഈ സീരീസ് netflix ആണ് വിതരണം ചെയ്തത്... Jay Oza ഛായാഗ്രഹണവും Nitin Baid എഡിറ്റിംഗും നിർവഹിച്ചു....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായത്തോടെ യാണ്‌ സീരീസ് പ്രദർശനം നടതുനത്... "Out of the Smokeless Fire",
 "The Nightmares Will Begin",  "Reveal Their Guilt, Eat Their Flesh" എന്നിങ്ങനെ ആണ് സീരിസിന്റെ മൂന്ന് ഭാഗങ്ങളുടെ പേരുകൾ.... അത് സൂചിപികുന്നപോലെ അത് തന്നെ ആണ് ആ ഭാഗങ്ങളിൽ പറയുന്നതും.... കാണു ആസ്വദിക്കൂ

No comments:

Post a Comment