Saturday, August 4, 2018

Madre(mother-spanish)



സ്വന്തം മകനെ നോക്കാനും എനി ജനിക്കാൻ പോകുന്ന കുട്ട്യേ സംരക്ഷിക്കാനും ആണ് അവൾ ആ വളർത്തമ്മയെ തിരഞ്ഞെടുത്തത്.... പക്ഷെ എല്ലാം പെട്ടന്നായിരുന്നു...

Aaron Burns കഥ തിരക്കഥ സംവിധാനം നിർവഹിച്ച ഈ സ്പാനിഷ് ത്രില്ലെർ ഒരു അമ്മയുടെ കഥയാണ് പറയുന്നത്....
ഡയാന എന്നാ ഗർഭിണിയായ ആ അമ്മ ഓട്ടിസം ബാധിച്ച  മകന്റെ ഒപ്പം ആണ് താമസം... ദൂരെ ജോലിക്ക് പോയിരുന്ന ആ ഭർത്താവിനു പക്ഷെ സ്വന്തം ഭാര്യയെയും മകനെയും നോക്കാൻ സമയം ഉണ്ടായിരുന്നില്ല (ഉണ്ടാക്കിയില്ല എന്ന് പറയുന്നതാവും ശെരി ).. അങ്ങനെയാണ് ഒരു ഷോപ്പിൽ വച്ചു പരിചയപ്പെട്ട ഒരു വളർത്തമ്മയെ ആരോൺ പരിചപ്പെടുന്നതും മകനുമായി നല്ല ചങ്ങാത്തം കൂടിയ അവളെ വീട്ടിലേക് കൊണ്ടുവന്നതും..... പക്ഷെ അവരുടെ ചില പ്രവർത്തികളിൽ സംശയം തോന്നാൻ ആരോണിന് തുടങ്ങുതോട് കൂടി ഒരു ഡ്രാമ എന്ന് തോന്നിയ ചിത്രം ഒരു പക്കാ ത്രില്ലെർ ആകുന്നു... പിന്നീട് ചിത്രം സഞ്ചരിക്കുന്നതും പറയുന്നതും ആരോൺ എന്നാ ആ അമ്മയുടെയും അവർ കൊണ്ടുവന്ന വളർത്തമ്മയുടെ സത്യങ്ങളും ആണ്...

ഡയാന  ആയി Daniela Ramírez യുടെ അമ്മ കഥാപാത്രം ആയിരുന്നു ചിത്രത്തിന്റെ കാതൽ... ഒരു അമ്മയുടെ വേദനയും ദേഷ്യവും എല്ലാം അവർ അതിഗംഭീരമായി തന്നെ അവതരിപ്പിച്ചു... ചിത്രത്തിൽ ഒരു സീൻ ഉണ്ട്... താൻ മുലപ്പാൽ കൊടുത്തു വളർത്തിയ മകനെ ആ വളർത്തമ്മ മുലപ്പാൽ കൊടുന്ന കാണേണ്ടി വരുന്ന ഒരു അമ്മയുടെ അവസ്ഥ...അവിടെയുള്ള അവരുടെ അഭിനയം ശെരിക്കും ഞെട്ടി..... അവസാനത്തെ ചില ഭാഗങ്ങൾ പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അതുപോലെ Aida Jabolin ഇന്റെ luzz എന് വലത്തർത്തമ്മ കഥാപാത്രവും, Matías Bassi ഇന്റെ മാർട്ടിൻ എന്ന മകൻ കഥാപാത്രവും മനസ്സിൽ എനിക്ക് മുതൽ എന്നേ വേട്ടയാടും...

Manuel Riveiro യുടെ സംഗീതം ആയിരുന്നു ചിത്രത്തിന്റെ മറ്റൊരു മുതൽകൂട്.... അവസാന ഭാഗത്തെ ആ Haunting മ്യൂസിക്... ഹോ ഞാൻ വല്ലാണ്ട് ആയിപോയി.... അതുപോലെ
Antonio Quercia യുടെ ഛായാഗ്രഹണവും Diego Macho Gómez
യുടെ എഡിറ്റിംഗും ശെരിക്കും ഞെട്ടിച്ചു....

ഒരു ഭാഗത്തിന് നിന്നും ചിന്തിച്ചാൽ ലോജിക് മാറ്റി ചിത്രം കാണേണ്ടി വരും... ചിത്രത്തിൽ ഡയാന ലസ് ഇന്റെ സംഭാഷണങ്ങൾ ട്രാൻസ്ലേറ്റർ വഴി മാറ്റുന്ന സീൻ ഉണ്ട്.... കയ്യിൽ ഐ ഫോൺ വച്ചിറ്റ് അങ്ങനെ ചെയ്തതിന്റെ ലോജിക് എന്നിക് ഇനിയും മനസിലായില്ല....

ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനം നടത്തി.....
ഒരു മികച്ച ഹോർറോർ ത്രില്ലെർ ചിത്രം.....കാണു ആസ്വദിക്കൂ ഈ   സ്പാനിഷ് ത്രില്ലെർ...

Most disturbing climax I saw in recent.....

No comments:

Post a Comment