K. R. Jaya കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ തമിൾ ഡ്രാമ ചിത്രത്തിൽ സൂര്യ, രഘുവരൻ, ജ്യോതിക, ശിവകുമാർ, രാധിക എന്നിവർ പ്രധനകഥാപാത്രങ്ങൾ ആയി എത്തി....
സൂര്യ എന്നാ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി പ്രിയ എന്നാ കുട്ടിയുമായി ഇഷ്ടത്തിലാണ്...അച്ഛൻ സേതു അമ്മ ലക്ഷ്മി ഏട്ടൻ രഘുറാം എന്നിവർക്ക് ഒപ്പം താമസിക്കുന്ന അവനെ അച്ഛനും അമ്മയ്ക്കും ജീവനാണ്..... പക്ഷെ അവർക്ക് അത്ര അടുപ്പം മൂത്തമകൻ ആയ രഘുവിനോട് ഇല്ലാ... അത് രഘുവിനെ ഒരു സൈക്കോ ആക്കി മാറ്റുന്നു....സ്വന്തം അനുജനെ കൊല്ലാൻ വരെ അയാൾ പുറപ്പെടുന്നതും അവർ തമ്മിൽ ഉള്ള ചെറുപ്പം മുതൽക്കുള്ള പ്രശ്ങ്ങളും സംഭവവികാസങ്ങളും ഒക്കെ യാണ് ഈ ജയ ചിത്രം പറയുന്നത്...
രഘുറാം ആയി രഘുവരന്റെ മാസമാരിക പ്രകടനം ആണ് ചിത്രത്തിന്റെ ഹൈലൈറ്... സ്വന്തം വേദനകൾ ആരോടും പറയാൻ പറ്റാതെ എല്ലാരുടെയും മുൻപിൽ ചിരിച്ചു നടക്കുന്ന ആ കഥാപാത്രം ഒരു വില്ലൻ എങ്ങനെ ആകുന്നു എന്നും പക്ഷെ ആ വില്ലത്തരം ഒരിക്കലും അദേഹത്തിന്റെ കഥാപാത്രത്തെ മോശമാകാൻ വേണ്ടിയായിരുന്നില്ല് എന്ന ബോധം പ്രായക്ഷകനെ ശരിക്കും വേദനിപ്പിക്കും... അതുപോലെ സൂര്യയുടെ സൂര്യ എന്നാ കഥാപാത്രം ശിവകുമാറിന്റെ സേതു രാധികയുടെ ലക്ഷ്മി എന്നി കഥാപാത്രങ്ങളും മികച്ചത് തന്നെ...
ദേവ ഈണമിട്ട ആറോളം ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ യും എഡിറ്റിംഗ് ലെനിൻ വീ ടീ വിജയൻ എന്നിവർ ചേർന്നു നിർവഹിച്ചു.. ഹിന്ദിയിൽ suryabhai mbbs എന്നും തെലുഗിൽ Poratam എന്നാ പേരിലും ഡബ്ബിങ് ചെയ്ത ഈ ചിത്രത്തിന്റെ ഗാനങ്ങൾക് ദേവയ്ക് Tamil Nadu State Film Award for Best Music Director അവാർഡും Best Family Film വിഭാഗത്തിൽ second runner-up അവാർഡും ലഭിച്ചു....
ക്രിട്ടിൿസിന്റെ ഇടയിൽ ചിത്രം മിക്സഡ് റിവ്യൂസ് നേടിയ ചിത്രം ബോക്സ് ഓഫീസിൽ മോശമിഇല്ലാത്ത പ്രകടനം നത്തിൽ എന്നാ അറിവ്... ഒരു നല്ല കുടുംബ ചിത്രം...





















