Toho യുടെ ഇതേപേരിലുള്ള ജാപ്പനീസ് ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ആയ ഈ ഹോളിവുഡ് മോൺസ്റ്റർ ചിത്രത്തിന്റെ കഥ Ted Elliott, Terry Rossio,Dean Devlin,Roland Emmerich എന്നിവർ ചേർന്ന് നിര്വഹിച്ചപ്പോൾ തിരക്കഥ Dean Devlin,Roland Emmerich ഉം സംവിധാനം തിരക്കഥാകൃത്തുകളിൽ ഒരാൾ ആയ Roland Emmerich ഉം ആയിരുന്നു...
ഫ്രഞ്ച് പോലീണേഷ്യയിൽ നടക്കുന്ന ഒരു ന്യൂക്ലീർ ടെസ്റ്റിന്റെ ഭാഗമായി ഒരു ഇഗ്വേന കൂട് ലോകത്തിനു മുൻപിൽ തുറക്കപെടുന്നു... അതിനിടെ ജാപ്പനീസ് തീരത്ത് കാണുന്ന ചില ലക്ഷങ്ങൾ ഗോഡ്സില്ല എന്ന ജീവിയുടേതാണ് എന്ന തിരിച്ചറിവ് ആള്കാര്ക് ഇടയിൽ പേടി ഉളവാക്കുന്നു... പിന്നെ പട്ടാളകാരും ഗവണ്മെന്റ് ഉം കൂടെപമ് അതിനെ കുറിച് കൂടുതൽ പഠിക്കാൻ dr. Niko tatopoulos യിനെ ഏല്പിക്കുന്നതും ആ യാത്ര അവരെ ഗോഡ്സില്ലയുടെ മുൻപിൽ എത്തിക്കുന്നതോടെ നടക്കുന്ന സംഭവങ്ങളുളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
മാത്യു ബ്രോടെരിക്ക് ആണ് dr. Nick എന്ന കഥാപാത്രം ആയി ചിത്രത്തിൽ എത്തുന്നത്...Philippe Roaché ജീൻ റിനോ എന്ന ഫ്രഞ്ച് പട്ടാളകാരൻ ആയി എത്തിയപ്പോൾ മാറിയ പിറ്റില്ലോ ഔദ്രെ ടൈമിമോൻഡ്‌സ് ആയും ഇവരെ കൂടാതെ Hank Azaria,Kevin Dunn,Michael Lerner എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
David Arnold സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Peter Amundson, David J. Siegel എന്നിവർ ചേർന്നായിരുന്നു.. Ueli Steiger ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം...
Centropolis Entertainment, Fried Films,Independent Pictures എന്നിവരുടെ ബന്നേറിൽ Dean Devlin നിർമിച്ച ഈ ചിത്രം TriStar Pictures,Toho എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..
ക്രിത്സിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ നല്ല വിജയം ആയിരുന്നു..100 Years, 100 Stinkers ലിസ്റ്റിൽ പതിനേട്ടാം സ്ഥാനം കരസ്ഥമാക്കിയ ഈ ചിത്രത്തെ തേടി മോശം സിനിമയ്ക് ഉള്ള 19th Golden Raspberry Awards യിൽ Worst Supporting ആക്ടര്സ്,Worst Remake or Sequel എന്നി അവാർഡുകൾ നേടുകയും Worst Picture,Worst Screenplay,Worst Director,Worst Movie Trends of the Year എന്നിങ്ങനെ പല അവാർഡ് നോമിനേഷൻ ലഭിക്കുകയും ചെയ്തു..ഇത് കൂടാതെ 25th Saturn Awards,26th Annie Awards,BMI Film & TV Awards,Bogey Awards, എന്നിങ്ങനെ പല അവാർഡ് വേദികളിലും പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം അവിടെയും കുറച്ചു അവാർഡുൽ നേടുകയും അവേർജ് അഭിപ്രായം നേടുകയും ചെയ്തു.....
Godzilla 2000, Godzilla: King of the Monsters, Godzilla vs. Kong എന്നിങ്ങനെ പല വർഷങ്ങളിലായി വീണ്ടും പുനർനിർമ്മിക്കപ്പെട്ട ഈ "പെരിയ പല്ലി" ഞാൻ അടക്കം പല പേരുടെയും പ്രിയ ചിത്രങ്ങളിൽ ഒന്നായിരിക്കും.... ഇന്നും കാണുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്... ഇന്നും ഇഷ്ടമുള്ള സീരീസ്....