Monday, April 20, 2020

Yodha





Sangeeth Sivan ഇന്റെ കഥയ്ക് Sasidharan Arattuvazhi തിരക്കഥ രചിച്ചു സംഗീത് ശിവൻ തന്നെ സംവിധാനം ചെയ്ത ഈ മലയാള sword and sorcery ചിത്രം സംഗീത് ശിവന്റെ തന്നെ ഒരു കഥയുടെ ചലച്ചിത്ര രൂപം ആണ്....

ചിത്രം പറയുന്നത് അശോകന്റെ കഥയാണ്.. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും അങ്ങ് നേപ്പാളിൽ അവിടത്തെ ഒരു മൊണാസ്റ്ററിയിലെ  റിമ്പോച്ചെയെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു രക്ഷകന്റെ കഥ.... നാട്ടിൽ നിന്നും തന്റെ മുറപ്പെണ്ണിനെ കാണാൻ നേപ്പാളിലേക്  ഇറങ്ങിപുറപ്പെടുന്ന അശോകൻ പക്ഷെ അവന്റെ കസിൻ ആയ അപ്പുകുട്ടൻ കാരണം അവന്റെ അമ്മാവന്റെ വീടിന് പുറത്താക്കപ്പെടുന്നതും പക്ഷെ ആ യാത്ര അവനെ അപ്പുക്കുട്ടൻ എന്ന ഒരു കുട്ടിയെ കണ്ടുമുട്ടുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..

അശോകൻ ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ റിമ്പോച്ചെ ആയി സിദ്ധാർഥ് ലാമ എത്തി... അപ്പുകുട്ടൻ എന്ന കഥാപാത്രത്തെ ജഗതി ചേട്ടൻ അവതരിപ്പിച്ചപ്പോൾ വിശാഖ എന്ന വില്ലൻ കഥാപാത്രം ആയി പുനീത് ഇസ്സറും, അശ്വതി എന്ന അശോകന്റെ പെയർ ആയി മധൂവും ഉണ്ട്... ഇവരെ കൂടാതെ ഉർവശി, സുകുമാരി അമ്മ, എം യെസ് തൃപ്പൂണിത്തറ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ബിച്ചു തിരുമലയുടെ വരികൾക് എ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Tharangini Records ആണ് വിതരണം നടത്തിയത്.. മലയാളം അല്ലാതെ തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തു വന്നിട്ടുണ്ട്...

സന്തോഷ്‌ ശിവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു... Saga Films ഇന്റെ ബന്നേറിൽ V. C. George, Sreenivasa Shenoy, A. P. Antony എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

Kerala State Film Award യിലെ  Best Child Artist, Best Editor, Best Sound Recordist, Best Male Singer എന്നിവിഭാഗങ്ങളിൽ അവാർഡ് നേടിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല വിജയവും ആയി എന്നാണ് അറിവ്... എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ചിത്രം...


No comments:

Post a Comment