Thursday, April 16, 2020

Stand Up



Umesh Omanakuttan കഥയെഴുതി Vidhu Vincent സംവിധാനം ചെയ്ത ഈ മലയാള ചിത്രത്തിൽ നിമിഷ സഞ്ജയൻ, റെജിഷ വിജയൻ, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം സഞ്ചരിക്കുന്നത് കീർത്തി എന്ന സ്റ്റാൻഡ് അപ്പ്‌ കോമേഡിയനിയിലൂടെയാണ്..   ഒരു സ്റ്റാൻഡ് അപ്പ്‌ കോമഡി സദസ്സിൽ വച്ച് കീർത്തി ദിയ എന്ന പെൺകുട്ടിക് അവളുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നവും അവൾ അതിനെ എങ്ങനെ നേരിട്ടു എന്നും നമ്മളോട് പറയുന്നു....

കീർത്തി ആയി നിമിഷ സഞ്ജയൻ എത്തിയ ചിത്രത്തിൽ റെജിഷ വിജയൻ ദിയ ആയി എത്തി .. സുജ മഠത്തിൽ മരിയ എന്ന കഥാപാത്രം ആയി എത്തിയാപ്പോൾ ഇവരെ കൂടാതെ വെങ്കിടേഷ്‌, അർജുൻ അശോകൻ, സീമ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

വർക്കി സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്ററ്യനും നിർവഹിച്ചു... Anto Joseph Film Company യുടെ ബന്നേറിൽ Anto Joseph,  Unnikrishnan.B എന്നിവർ നിർമിച്ച ചിത്രം world wide films ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയത്തില്ല.. റെജിഷ വിജയന് Asianet Film Award for Best Character Actress അവാർഡ് നേടിക്കൊടുത്ത ഈ ചിത്രം ഒരു വട്ടം കാണാം...ഒരു നല്ല കൊച്ചു ചിത്രം

No comments:

Post a Comment