"താനൊരിക്കെ പറഞ്ഞില്ലേ, നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കാത്തിരിപ്പാണെന്ന്... പക്ഷെ കാത്തിരിപ്പിനേക്കാളും വേദനയുണ്ടാവുന്നത് അത് അവസാനിക്കുമ്പോഴാ...
എന്നെ തേടിവരും എന്നെങ്കിലും "
രാജേഷ് രാഘവന്റെ കഥയ്ക് എം മോഹനൻ സംവിധാനം ചെയ്ത ഈ മലയാള കോമഡി ഡ്രാമ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് അരവിന്ദന്റെ കഥയാണ്... മൂകാംബിക അമ്പലത്തിന്റെ അടുത്ത് മാധവേട്ടന്റെ ഹോട്ടലിലും അദേഹത്തിന്റെ തന്നെ ലോഡ്‌ജിലും ജോലി ചെയ്യുന്ന അരവിന്ദൻ അവിടെ എത്തുന്ന എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആണ്.. അതിനിടെ മൂകാംബിക ദര്ശത്തിനും അരങ്ങേറ്റത്തിനും എത്തുന്ന വരദ എന്ന പെൺകുട്ടിയും അവളുടെ കുടുമ്ബത്തിന്റെയും കടന്നുവരവ് അരവിന്ദന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
അരവിന്ദൻ ആയി വിനീത് ശ്രീനിവാസൻ എത്തിയ ചിത്രത്തിൽ മാധവേട്ടൻ ആയി ശ്രീനിവാസനും വരദ ആയി നിഖില വിമൽ എത്തി.. ഇവരെ കൂടാതെ ഉർവശി, അജു വര്ഗീസ്, ശാന്തി കൃഷ്ണ, പ്രേംകുമാർ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Harinarayanan B. K. യുടെ വരികൾക് Shaan Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്.. Swaroop Philip ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ranjan Abraham ആയിരുന്നു....
Pathiyara Entertainments, Big Bang Entertainments എന്നിവരുടെ ബന്നേറിൽ Pradeep Kumar Pathiyara, Noble Babu Thomas എന്നിവർ നിർമിച്ച ഈ ചിത്രം ശ്രീനിയേട്ടന്റെ 200ആമത്തെ ചിത്രം ആയിരുന്നു.. Kalasangham Films (India), Phars Films (GCC), Omega Movies (United States and Canada) എന്നിവർ ചേർന്നാണ് വിതരണം...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു.. 49th Kerala State Film Awards യിൽ Best Choreography ക് അവാർഡ് നേടിയ ഈ ചിത്രത്തെ തേടി Kerala Kaumudi Flash Movies Awards 2018, Vanitha Film Awards 2019, 8th SIIMA Awards, 66th Filmfare Awards South, Movie Street Film Awards 2019,
എന്നിങ്ങനെ പല അവാർഡ് വേദികളിലും നിറകൈയടിയോടെ പ്രദർശനം നടത്തുകയും അവാർഡുകളും നോമിനേഷൻസും നേടുകയും ചെയ്തിട്ടുണ്ട്...
ഇന്നും ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന ചിത്രം.. ഒരു വല്ലാത്ത കുളിർമയാണ് ഈ ചിത്രം കണ്ടു കഴിയുമ്പോൾ.. പ്രത്യേകിച്ച് അരവിന്ദനും വരദയും കൂടി നടത്തുന്ന ആ കുടജാദ്രി യാത്രയുടെ അവസാനം ശ്രീ ശങ്കരാചാര്യർ തപസ്സു അനുഷ്ടിച്ച ഈ സ്ഥലത്ത് എത്തുന്ന സീനിൽ... ഇന്നും എന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്....

No comments:
Post a Comment