Bhanu Pratap Singh കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ഹോർറോർ ത്രില്ലെർ ചിത്രം ബോംബയിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എടുത്തതാണ്...
ജൂഹു ബീച്ചിൽ ഒരു രാത്രി എത്തുന്ന sea bird എന്ന എല്ലാരും ഉപേക്ഷിച്ച കപ്പൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്... ആ കപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ പ്രിത്വി എന്ന കപ്പിത്താൻ എത്തുന്നതും ആ യാത്ര അവനെ Prof. Joshi, വന്ദന എന്നിവരുടെ അടുത്ത് എത്തിക്കുന്നതോടെ ആ ഷിപ്പിൽ വർഷങ്ങൾക് മുന്പ് നടന്ന ചില ക്രൂരമായ സംഭവങ്ങൾക്ക് നമ്മളെ കൂട്ടികൊണ്ട് പോകുകയും അതിന്ടെ ആ ഷിപ്പിൽ ഒരു പ്രേതം എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്
പ്രിത്വി ആയി വിക്കി കൗശൽ എത്തിയ ചിത്രത്തിൽ prof. ജോഷി ആയി അഷുതോഷ് റാണയും, വന്ദന ആയി മെഹർ വിജ്ഉം എത്തി... സിദ്ധാർഥ് കപൂർ ക്യാപ്റ്റിൻ സിദ്ധാർഥ് ആയി എത്തിയപ്പോൾ സാറ ജസ്വത് മീര എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്...
Akhil Sachdeva യുടെ വരികൾക് അദ്ദേഹം തന്നെ ഈണമിട്ട ഇതുലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Ketan Sodha ആണ് ചിത്രത്തിന്റെ ബിജിഎം....
Pushkar Singh ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Bodhaditya Banerjee ആയിരുന്നു... Dharma Productions, Zee Studios എന്നിവരുടെ ബന്നേറിൽ Hiroo Yash Johar, Karan Johar, Apoorva Mehta, Shashank Khaitan എന്നിവർ നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് /നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല... ഹോർറോർ ചിത്രം കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് വെറുതെ കണ്ട് നോകാം...വലിയ രസം ഇല്ലാ

No comments:
Post a Comment