Sunday, April 19, 2020

World famous lover(telugu)


Kranthi Madhav കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് റൊമാന്റിക് ഡ്രാമ ചിത്രത്തിൽ വിജയ് ദേവർകൊണ്ട,റാഷി ഖന്ന,ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ഗൗതം എന്ന ഒരാളുടെ കഥയാണ്...ഒരു പഴയ എഴുത്തുകാരൻ ആയ അദ്ദേഹം തന്റെ കാമുകി യാമിനിയുമായി ലിവിങ് ടുഗെതർ റിലേഷന്ഷിപ് നടത്തി വരികയായിരുന്നു... അതിനിടെ അയാളുടെ ജീവിതരീതിയുമായി പൊരുത്തപ്പെടാൻ ആകാതെ യാമിനി അവനെ ഇട്ടു പോകുനത്തോടെ ഗൗതം വീണ്ടും പേന എടുകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങലും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഗൗതം/ശ്രീനു ആയി വിജയ് ദേവർകൊണ്ട എത്തിയ ചിത്രത്തിൽ യാമിനി ആയി റാഷി ഖന്നയും, സുവർണ എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ഐശ്വര്യ രാജേഷ് എത്തി... ഇവരെ കൂടാതെ Izabelle Leite, Catherine Tresa, Jayaprakash എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Rehman, Ramajogayya Sastry, Sreshta എന്നിവരുടെ വരികൾക് Gopi Sundar ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്.. Jaya Krishna Gummadi ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Kotagiri Venkateswara Rao ആയിരുന്നു...

Creative Commercials ഇന്റെ ബന്നേറിൽ K. A. Vallabha, K. S. Rama Rao എന്നിവർ നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയില്ല...

ഐശ്വര്യ രാജേഷിന്റെയും വിജയുടെയും  പ്രകടനവും മാത്രം എടുത്തു പറയാൻ പറ്റുന്ന ഈ ചിത്രം വേണേൽ ഒട്ടു വട്ടം കണ്ടു മറക്കാം

No comments:

Post a Comment