Wednesday, April 1, 2020

The Great Hypnotist (Chinese)



Endrix Ren, Leste Chen എന്നിവരുടെ കഥയക്കും തിരക്കഥയ്ക്കും Leste Chen സംവിധാനം ചെയ്ത ഈ ചൈനീസ് മിസ്ടറി ത്രില്ലെർ ചിത്രത്തിൽ Xu Zheng, Karen Mok എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Dr. Ruining Xu എന്നാ psychiatrist ഇന്റെ കഥയാണ്... തന്റെ മേല് ഉദ്യോഗസ്ഥയുടെ ആവശ്യപ്രകാരം Xiaoyan Ren എന്നാ പെൺകുട്ടിയെ നോക്കാൻ പുറപ്പെടുന്ന xu വിന്റെ യാത്രയും അതിൽ അദ്ദേഹം പോലും ഒരിക്കലും വിചാരിക്കാത്ത  സംഭവങ്ങളും അരങ്ങേറുന്നതും കൂടി നടക്കുന്ന ഉദ്വെഗജനകമായ സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

Rare Yu സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Charlie Lam ആയിരുന്നു... Yang Hongyu എഡിറ്റിംഗ് നിര്വഹിച്ചപ്പോൾ Wanda Media, Beijing Golden Cicada Film എന്നിവരുടെ ബന്നേറിൽ Tina Shi, James Li, Xu Zheng എന്നിവർ ചേർന്നാണ് നിർമിച്ചതും വിതരണം നടത്തിയതും....ചൈനീസ്  ബോക്സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ച ചിത്രം പ്രയക്ഷകനും ഒരു നല്ല അനുഭവം ആണ്...

No comments:

Post a Comment