ആനന്ദ് മേനോൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമയിൽ നീരജ് മാധവ്, ബേസിൽ ജോസഫ്, പുണ്യ എലിസീബത്,ബിജു സോപാനം, രഞ്ജി പണിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ചിത്രം പറയുന്നത് ഗൗതമിന്റെ കഥയാണ്.. ഒരു ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന അവന്റെ ജീവിതത്തിലെക് ഒരു കാർ എത്തുന്നതും അതിനോട് അനുബന്ധിച്ചു അവന്റെ വീട്ടുകാരും,കൂട്ടുകാരും,കൂടാതെ ആ കാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം....
നീരജ് മാധവ് ഗൗതം ആയി എത്തിയ ചിത്രത്തിൽ ബേസിൽ ജോസഫ് വെങ്കിടി എന്ന കഥാപാത്രം ആയി എത്തി... വാസല മേനോൻറ്റിന്റെ മുത്തശ്ശി, ബിജു സോപാനത്തിന്റെ ഷിബു ആശാൻ കൂടാതെ പുണ്യ എലിസബഇന്റെ കഥാപാത്രവും കൈയടി അർഹിക്കുന്നു.....
വിനായക് ശശികുമാറിന്റെ വരികൾക്
അങ്കിത് മേനോനിന്റെ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പ ഭട്ടതിരി ആയിരുന്നു.. വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിച്ചു...
കിച്ചാപ്പു എന്റർടൈൻമെന്റ് ഇന്റെ ബന്നേറിൽ കെ ജി അനികുമാറും, പൂനം റഹീമും നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല/അവേർജ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ല എന്ന അറിവ്... എന്നിരുന്നാലും കുറെ ദിവസങ്ങൾക്കു ശേഷം ആണ് ഇത്രെയും ഹൃദയ സ്പര്ശിയായ ചിത്രം കാണുന്നത്... ഒരു നല്ല അനുഭവം...

No comments:
Post a Comment