Praveen Sattaru കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് സ്പൈ ചിത്രത്തിൽ രാജശേഖർ, പൂജ കുമാർ, കിഷോർ, അദിത് അരുൺ, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് ശേഖർ എന്ന NIA ഓഫീസറുടെ കഥയാണ്... തന്റെ കുടുംബജീവിതം തിരിച്ചു പിടിക്കാൻ പാടുപെടുന്ന അദ്ദേഹത്തിന് അതിന്ടെ നിരഞ്ജൻ എന്ന ഹാക്കറെ പരിചയപെടെണ്ടി വരുന്നതും അതിലുടെ ഭാരതത്തിൽ നടക്കാൻ പോകുന്ന വലിയ ഒരു scam പിടിച്ചു നിർത്താൻ പുറപ്പെടുന്നതും ആണ് കഥാസാരം...
ശേഖർ ആയി രാജശേഖർ എത്തിയ ചിത്രത്തിൽ പൂജ കുമാർ സ്വാതി ആയും, അദിത് അരുൺ നിരഞ്ജൻ ആയും എത്തി.... കിഷോർ ജോർജ് ആയി എത്തിയപ്പോൾ ശ്രദ്ധ ദാസ് മാലിനി ആയും നാസ്സർ ശേഖരിന്റെ ബോസ്സ് ആയും എത്തി... ഇവരെ കൂടാതെ സണ്ണി ലിയോൺ ചിത്രത്തിലെ ഒരു ഐറ്റം നമ്പറിലും എത്തുന്നുണ്ട്...
Bhaskara Batla, Krishna Kanth എന്നിവരുടെ വരികൾക് Sricharan Pakala, Bheems Ceciroleo എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങളിൽ ദിയോ ദിയോ എന്ന് തുടങ്ങുന്ന സണ്ണി ലിയോൺ സോങ് വലിയ ഹിറ്റ് ആയിരുന്നു...
Anji, Suresh Ragutu, Shyam Prasad, Gika Chelidze, Bakur Chikobava എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Dharmendra Kakarala ആയിരുന്നു... Jyo Star Enterprises ഇന്റെ ബന്നേറിൽ M Koteswara Raju നിർമിച്ച ഈ ചിത്രം Shivani Shivatmika Movies, Wall Poster Cinema (Overseas) എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിവില്ല.... എന്നിരുന്നാലും ഒരു പ്രയക്ഷകൻ എന്ന നിലയിൽ എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു ഈ രാജശേഖർ ചിത്രം....

No comments:
Post a Comment