"ആനന്ദ് സിനിമാവുലു രാഗേഷ് ഖന്ന ഡയലോഗ് ഒകുട്ടുന്തി my all time favourite, സിന്ദഗി ബഡി ഹോനി ചാഹിയെ.. ലംബി നഹി.. ഡിസ്കോ രാജ ആൾട്ടറേഷൻ, "ബാത് ചോട്ടി ഹൊനി ചാഹിയെ.. ഓട്ടോബൈയോഗ്രഫി കി താരഹ് ലംബി നഹി.. പുരിഞ്ചതാ? "
Vi Anand ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തെലുഗു സയൻസ് ഫിക്ഷൻ ചിത്രത്തിൽ രവി തേജ, പായൽ രാജ്പുത്, ബോബി സിംഹ, നഭ നടേശ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ലഡാകിലെ മഞ്ഞിൽ വച്ച് ഒരു കൂട്ടം സയന്റിസിനു ഒരു ശവം കിട്ടുന്നു.... മരിച്ചവരെ ജീവിപ്പിക്കാൻ ഉള്ള മരുന്ന് കണ്ടുപിടിക്കാൻ നടക്കുന്ന അവർ ആ ശവത്തെ ജീവിപ്പിക്കുന്നതും അതിന്റെ ഫലമായി വർഷങ്ങൾക് മുന്പ് മരിച്ച ഡിസ്കോ രാജ പുനർജനിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
രവി തേജ ഡിസ്കോ രാജ / വാസു ആയി എത്തിയ ചിത്രത്തിൽ ബർമ സേതു എന്ന വില്ലൻ കഥാപാത്രത്തെ ബോബി സിംഹ അവതരിപ്പിച്ചു... പായൽ രാജ്പുത് ഹെലൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ വെണ്ണിലാ കിഷോർ വെന്നീലാ എന്നാ കഥാപാത്രം ആയും, നഭാ നടേശ നഭ ആയും എത്തി....
Sirivennela Seetharama Sastry, Ramajogayya Sastry എന്നിവരുടെ വരികൾക് S. Thaman സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Shravan Katikaneni ആയിരുന്നു... T-Series, Lahari Music എന്നിവർ ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്...
SRT Entertainments ഇന്റെ ബന്നേറിൽ Ram Talluri നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജിൽ ഒതുങ്ങി.. എന്നാലും പ്രയക്ഷകൻ എന്ന നിലയിൽ ഒരു മികച്ച അനുഭവം ആകുന്നു ഈ ചിത്രം....

No comments:
Post a Comment