Sunday, April 19, 2020

Khaleja(telugu)



Trivikram Srinivas കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ഫാന്റസി  ആക്ഷൻ കോമഡി ത്രില്ലെർ ചിത്രം നാട്ടിൽ നടക്കുന്ന
illegal-mining ഉം അതു എങ്ങനെ
പരിസ്ഥിതിക് ആഘാതം ഏൽക്കാൻ കാരണം ആകുന്നു എന്ന് പറയാൻ ശ്രമിക്കുന്നു...

ചിത്രം പറയുന്നത് ആന്ധ്രപ്രദേശിലെ പാലി എന്ന ഗ്രാമത്തിന്റെ കഥയാണ്.. ആർക്കും വൈദ്യം അറിയാത്ത ഒരു മഹാമാരി ആ ഗ്രാമത്തിൽ പകർന്നു പിടിക്കുന്നതോടെ അവിടത്തെ ആൾകാർ മരിച്ചു വീഴാൻ തുടങ്ങുന്നു... അതിനിടെ അവിടത്തെ തന്ത്രി സിദ്ധപ്പ എന്ന അയാളുടെ വലം കൈയെ അയാൾ ഉൾകണ്ണിൽ കണ്ട ആ ഗ്രാമത്തിന്റെ രക്ഷകനെ കൂട്ടികൊണ്ടുവരാൻ ഏർപ്പാടാകുന്നതും ആ യാത്ര സിദ്ധപ്പയെ അല്ലൂരി സീതാരാമ രാജു എന്ന ഒരു ക്യാബ് ഡ്രൈവറുടെ അടുത്ത് എത്തിക്കുന്നതോടെ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രം ആയി മഹേഷ്ബാബു എത്തിയ ചിത്രത്തിൽ തന്ത്രി കഥാപാത്രം ആയി രോ രമേശ്‌ എത്തി... സിദ്ധപ്പ എന്ന കഥാപാത്രതെ ഷാഫി ചെയ്തപ്പോൾ ജി കെ എന്ന വില്ലൻ കഥാപാത്രത്തെ പ്രകാശ് രാജ് അവതരിപ്പിച്ചു... ഇവരെ കൂടാതെ അനുഷ്ക ഷെട്ടി കോട്ട ശ്രീനിവാസ് രോ, അമിത തിവാരി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട് .

Sirivennela Sitaramasastri, Ramajogayya Sastry എന്നിവരുടെ വരികൾക് Mani Sharma ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music ആണ് വിതരണം നടത്തിയത്.. ഗാനങ്ങളിൽ സാദാ ശിവ  എന്ന് തുടങ്ങുന്ന ഗാനം മികച്ചതായി തോന്നി.. അതുകൊണ്ട് തന്നെ എന്ന് തോന്നുന്നു ആ ഗാനത്തിന് Best Lyricist – Telugu, Best Male Playback Singer – Telugu ഫിലിം ഫെയർ അവാർഡുകൾ ലഭിക്കുകയും ഷാഫിയുടെ. മികച്ച അഭിനയത്തിന് Best Supporting Actor – Telugu ഫിലിം ഫെയർ നോമിനേഷൻ നേടുകയും ചെയ്തു...

A. Sreekar Prasad എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Yash Bhatt
Sunil Patel എന്നിവർ ചേർന്നായിരുന്നു... Kanaka Ratna Movies production ഇന്റെ ബന്നേറിൽ Singanamala Ramesh, C. Kalyan, S. Satya Rama Murthy എന്നിവർ നിർമിച്ച ഈ ചിത്രം Geetha Arts ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അധികം ശോഭിച്ചില്ല എന്നാണ് അറിവ്... ഒരു നല്ല അനുഭവം..

No comments:

Post a Comment