Subhash Ghai, Neeraj Pathak
Javed Siddiqui എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും Subhash Ghai സംവിധാനം ചെയ്ത ഈ ഹിന്ദി മ്യൂസിക്വൽ ഡ്രാമ ചിത്രം സംവിധായകൻ തന്നെ ആണ് നിർമിച്ചത്...
ചിത്രം പറയുനത് കിഷോരിലാലിന്റെ കഥയാണ്... അമേരിക്കയിൽ ജീവിക്കുന്ന അദ്ദേഹം കൂട്ടുകാരനെ കാണാൻ ഇന്ത്യയിൽ എത്തുന്നതും അതിനിടെ അവന്റെ മകൾ ഗംഗയെ ഇഷ്ടപെട്ട് തന്റെ മകൻ രാജീവിന് വേണ്ടി ആലോചിക്കുന്നു.. അതിനിടെ അമേരിക്കയിൽ വച്ച് കിഷോരിലാൽ അദേഹത്തിന്റെ വളർത്തുമകൻ അർജുനനെ രാജീവിനെകാളും മുൻപേ ഒരു കാര്യത്തിന് ഇന്ത്യയിലേക് പറഞ്ഞുവിടുന്നതും അതിനോട് അനുബന്ധിച്ചു ഇവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..
അർജുൻ ആയി ഷാരൂഖ് ഖാൻ എത്തിയ എത്തിയ ചിത്രത്തിൽ കിഷോരിലാൽ ആയി അംരീഷ് പുരി എത്തി.. മഹിമ ചൗധരി ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അപൂർവ അഗ്നിഹോത്രി, അലോക് നാഥ്, ദിന പാഠക്, പദ്മാവതി രോ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...
Anand Bakshi യുടെ വരികൾക് Nadeem-Shravan ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... ഇതിലെ "i love my india", "do dil mil rahe hain", "meri mehbooba" എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉള്ളവ ആണ്...
Kabir Lal ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Renu Saluja ആയിരുന്നു.... Mukta Arts pvt. Ltd ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ മുൻപന്തിയിൽ എത്തുകയും ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടുകയും ചെയ്തു....
43rd Filmfare Awards യിൽ 12 നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിനു അവിട Best Female Debut, Best Screenplay, Best Female Playback Singer എന്നി അവാർഡുകൾ നേടുകയുണ്ടായി..
Pelli Kanuka എന്ന പേരിൽ ഒരു തെലുഗ് റീമേക്ക് വന്ന ഈ ചിത്രം എന്റെ പ്രിയ ഷാരൂഖ് ചിത്രങ്ങളിൽ ഒന്ന് ആണ്...കാണു ആസ്വദിക്കൂ..

No comments:
Post a Comment