Tuesday, April 21, 2020

Mohabbatein(hindi)



Aditya Chopra കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി മ്യൂസിക്വൽ റൊമാന്റിക് ഡ്രാമ ചിത്രത്തിൽ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... ഈ ചിത്രത്തിലൂടെയാണ് ആദ്യമായി ഷാരൂഖ് ഖാനും അമിതാഭ്ജിയും ആദ്യമായി ഒന്നിക്കുന്നത്...

ഗുരുകുൽ കോളേജിയിലെ ഹെഡ്മാസ്റ്റർ ആയ നാരായൺ ശങ്കറുടെയും അദേഹത്തിന്റെ ജീവിതത്തിൽ എത്തുന്ന അദേഹത്തിന്റെ കുറച്ചു വിദ്യാർത്ഥികളുടെയും കഥയാണ് ചിത്രം നമ്മളൊട് പറയുന്നത്... അവിടത്തെ ആറ് കുട്ടികളിലൂടെ കഥ പറയാൻ തുടങ്ങുന്ന  ചിത്രം അതിനിടെ അവരെ പഠിപ്പിക്കാൻ എത്തുന്ന രാജ് ആര്യൻ മൽതോത്ര എന്ന മ്യുസിക് ടീച്ചേരിലെകും, അദ്ദേഹത്തിലൂടെ നാരായന്റെ മകൾ മേഘയും അവർ തമ്മിൽ ഉള്ള ബന്ധത്തിലേക്കും ചിത്രം സഞ്ചരിക്കാൻ തുടങ്ങുന്നതോടെ, കഥ അതിന്റെ ശരിക്കുമുള്ള കഥാഗതിയിലേക് കടക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

 നാരായൺ ശങ്കർ എന്ന ഹെഡ്മാസ്റ്റർ ആയി അമിതാഭ് ജി എത്തിയ ചിത്രത്തിൽ  രാജ് ആര്യൻ മൽഹോത്ര എന്ന മ്യുസിക് ടീച്ചർ ആയി ഷാരൂഖ് ഖാൻ എത്തി... നാരായന്റെ മകൾ മേഘ ആയി ഐശ്വര്യ റായ് എത്തിയപ്പോൾ ജുഗൽ ഹാൻസ്‌രാജ്, ഉദയ് ചോപ്ര, ജിമ്മി ഷെർഗിൽ, കിം ശർമ, പ്രീതി ജാഞ്ജിനി, ഷമിതാ ഷെട്ടി എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Anand Bakshi ഇന്റെ വരികൾക് Jatin Lalit ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്.. ആ വർഷത്തെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലിങ് ട്രാക്‌സ് ആയ ഇതിലെ ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ട്രാക്‌സിൽ ഒന്നാണ്.. പ്രത്യേകിച്ച്  ലതജി, ഉദിത് നാരായൺ എന്നിവർ പാടിയ "Humko Humise Chura Lo", കൂടാതെ തീം സോങ്‌സും...

V.V. Karnik, Singh Taranjeet എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Manmohan Singh ആയിരുന്നു.. ആ സമയത്തെ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം ആകുകയും ചെയ്തു.... Yash Raj Films ഇന്റെ ബന്നേറിൽ യാഷ് ചോപ്ര നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

അമിതാഭ് ജി ക് Filmfare Award for Best Supporting Actor എന്ന വിഭാഗത്തിൽ അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിലൂടെ ഷാരൂഖ് ഖാന് Filmfare Critics Award for Best Actor അവാർഡും Filmfare Award for Best Actor നോമിനേഷനും നേടി.. ഇത് കൂടാതെ ഐശ്വര്യ റായ് Filmfare Award for Best Supporting Actress നോമിനേഷനും ആദിത്യ ചോപ്ര  Filmfare Award for Best Director നോമിനേഷനും ചിത്രത്തിലൂടെ നേടി...

ഇത് കൂടാതെ ഈ ചിത്രത്തെ തേടി International Indian Film Academy Awards, Star Screen Awards, Sansui Awards, Screen Weekly Awards,എന്നിങ്ങനെ പല അവാർഡ് വേദികളിലും നോമിനേഷനും അവാർഡുകളും ലഭിക്കുകയുണ്ടായി... എന്റെ പ്രിയ ഷാരൂഖ് ചിത്രങ്ങളിൽ ഒന്ന്...

No comments:

Post a Comment