Thursday, April 2, 2020

Anweshanam



കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ തീം ആക്കികൊണ്ട് Francis Thomas, Ranjeet Kamala Sankar  എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Prasobh Vijayan സംവിധാനം ചെയ്ത ഈ മലയാള ത്രില്ലെർ ചിത്രത്തിൽ ജയസൂര്യ, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ഒരു വൈകുന്നേരം കുട്ടിയെ അവന്റെ അമ്മയും കൂട്ടുകാരനും ഹോസ്പിറ്റലിൽ എത്തിക്കുന്നു.. സ്റ്റെയർകേസിൽ നിന്നും വീണു എന്ന് പറയപ്പെടുന്ന കുട്ടിയിൽ കാണുന്ന പാടുകൾ അവിടത്തെ സോണി എന്ന സിസ്റ്ററിൽ ചില സംശയങ്ങൾ ഉടവാകുന്നതും അതു ചില ഊരാക്കുടുകളിലെക് പെട്ട് പോകുന്നതോടെ ആ ഹോസ്പിറ്റലിൽ അന്ന് രാത്രി നടക്കുന്ന സംഭവങ്ങളിലേക് ചിത്രം നമ്മളെ കൊണ്ടുപോകുന്നു....

അരവിന്ദ് എന്ന കേന്ദ്ര കഥാപാത്രം ആയി ജയസൂര്യ എത്തിയ ചിത്രത്തിൽ സോണി എന്ന സിസ്റ്റർ കഥാപാത്രം ആയി ലെന എത്തി.. dr. ഗൗതം എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ വിജയ് ബാബു അവതരിപ്പിച്ചപ്പോൾ ശ്രുതി രാമചന്ദ്രൻ കവിത അരവിന്ദ് ആയും, Leona Lishoy ലത സിദ്ധാർഥ് എന്ന പോലീസ് കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്....

Sujith Vasudev ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Jakes Bejoy യും എഡിറ്റിംഗ് Appu N. Bhattathiri യും നിർവഹിച്ചു... AVA productions ഇന്റെ ബന്നേറിൽ A. V. Anoop, Premlal K. K., Mukesh Mehta, C. V. സാരഥി എന്നിവർ നിർമിച്ച ചിത്രം E4 Entertainment ആണ് വിതരണം നടത്തിയത്....

 ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല .. എന്നിരുന്നാലും ഒരു നല്ല അനുഭവം ആണ് ഈ ജയസൂര്യ ചിത്രം....

No comments:

Post a Comment