Wednesday, April 15, 2020

Sheep without a shepherd (chinese)



മലയാള ചിത്രം ദൃശ്യത്തിന്റെ ഒഫീഷ്യൽ ചൈനീസ് റീമേക് ആയ ഈ Sam Quah ചിത്രം ജീത്തു ജോസെഫിന്റെ കഥയ്ക്  Weiwei Yang, Pei Zhai, Peng Li, Kaihua Fan, Yuqian Qin, Sheng Lei എന്നിവരാണ്  തിരക്കഥ രചിച്ചത്...

ചിത്രം പറയുന്നത് Li Weijie ഉം അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... തന്റെ മകൾ കാരണം ഒരു പോലീസ്കാരിയുടെ മകൻ കൊല്ലപെടുന്നതും അതു അറിഞ്ഞ അദ്ദേഹം സ്വന്തം കുടുംബത്തിനെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് ചിത്രത്തിന്റെ സാരം....

Lee Weijie ആയി Xiao Yang എത്തിയ ചിത്രത്തിൽ Ayu എന്ന അദേഹത്തിന്റെ ഭാര്യ ആയി Tan Zhuo ഉം Laoorn എന്ന പോലീസ് കഥാപാത്രം ആയി Joan Chen ഉം എത്തി... ഇവരെ കൂടാതെ Philip Keung Ho-Man, Shih Ming-Shuai, Audrey Hui എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Ying Zhang ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Hongjia Tang,
Xinyu Zu ഉം ആയിരുന്നു.. Wanda pictures ഇന്റെ ബന്നേറിൽ Chen Sicheng നിർമിച്ച ചിത്രം ഈ highest-grossing film in China in 2019 ആണ്...

6th Douban Film Annual Awards യിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രം ദൃശ്യം കണ്ടവർക്കും ഒന്ന് കണ്ടു നോകാം.. അവസാനം ചൈനീസ് രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ചിത്രത്തിന്റെ ആസ്വാദത്തിനു ഒരു കോട്ടവും തട്ടാത്ത രീതിയിൽ ഒരു മികച്ച അനുഭവം ആകുന്നുണ്ട് ഈ ചൈനീസ് ചിത്രം...

No comments:

Post a Comment