"പാസ്റ്റർ Joshua Carlton" ഒരു ഒന്നന്നര ഐറ്റം.. ജസ്റ്റ് എ ഫഹദ് ഫാസിൽ പൂണ്ടു വിളയാട്ടം "
Vincent Vadakkan കഥയും തിരക്കഥയ്ക്കും അൻവർ റഷീദ് സംവിധാനം ചെയ്ത ഈ മലയാള സൈക്കോളജിക്കൽ ഡ്രാമ ചിത്രത്തിൽ ഫഹദ് ഫാസിൽ വിജു പ്രസാദ് / പാസ്റ്റർ ജോഷുവ കേൽട്രോൺ എന്നി കഥാപാത്രം ആയി എത്തി..
വിജു പ്രസാദ് എന്ന ഒരു കന്യാകുമാരിയിൽ ജീവിക്കുന്ന ഒരു സാധാരണകാരൻ മോട്ടിവേഷണൽ സ്പീക്കരുടെ ജീവിതയാത്ര പറയുന്ന ചിത്രം അദ്ദേഹം എങ്ങനെ വിജുവിൽ നിന്നും ജോഷുവ എന്ന പാസ്റ്റർ ആയി എന്നും, പാസ്റ്റർ സദസ്സുകളിൽ നമ്മൾ അറിയാതെ നടക്കുന്ന പല സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു...
ഫഹദിനെ കൂടാതെ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥപാത്രങ്ങൾ ആയ സോളമൻ ഡേവിസ് -ഐസക് തോമസ് എന്നി കഥാപാത്രങ്ങളെ ഗൗതം മേനോൻ -ചെമ്പൻ വിനോദ് ജോസ് എന്നിവർ കൈകാര്യം ചെയ്തപ്പോൾ ദിലീഷ് പോത്തൻ അവറാച്ചൻ, നസ്രിയ എസ്ഥേർ ലോപ്പസ് എന്നീകഥാപാത്രങ്ങൾ ആയും ചിത്രത്തിൽ ഉണ്ട്....
Kamal Karthik,Vinayak Sasikumar എന്നിവരുടെ വരികൾക് Jackson Vijayan ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്... Sushin Shyam ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തപ്പോൾ Amal Neerad ഛായാഗ്രഹണവും Praveen Prabhakar എഡിറ്റിംഗും കൈകാര്യം ചെയ്തു....
Anwar Rasheed Entertainments ഇന്റെ ബന്നെരിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം A & A Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ ആവറേജിൽ ഒതുങ്ങി... ഫഹദിന്റെ അഭിനയ മികവ് കാണാൻ ഒരു വട്ടം കാണാം...

No comments:
Post a Comment