Friday, April 10, 2020

Naanaku prematho(telugu)



"സൊ ഏപ്പുടു നാ ഇമോഷൻ സീറോ..
സീറോ ഇമോഷൻസ് സീറോ എനിമീസ് "

Jnr. Ntr ഇന്റെ 25ആം ചിത്രം ആയ ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രം Sukumar,
Hussain Sha Kiran എന്നിവരുടെ കഥയ്ക് Buchibabu Sana, Srinivas Rungali, Vikram Juthika എന്നിവർ ചേർന്നു തിരക്കഥ രചിച്ചു സുകുമാർ ആണ് സംവിധാനം ചെയ്‌തത്‌...

തന്റെ മരണകിടക്കയിൽ വച്ചാണ് ആ സത്യം സുബ്രമണ്യം ആ പേര് തന്റെ മക്കളോട് പറയുന്നത്... " കൃഷ്ണമൂർത്തി കൗടില്യ ".വർഷങ്ങൾക് മുന്പ് വലിയ പണക്കാരൻ ആയിരുന്ന അദ്ദേഹം അയാൾ കാരണം,  എങ്ങനെ ആണ്  പേര് മാറ്റി ഒരു പ്രച്ഛന്ന വേഷത്തിൽ ജീവികേണ്ടി വന്നതിന്റെ കഥ.. അച്ഛന്റെ അന്ത്യാഭിലാഷം കൃഷ്ണമൂർത്തയുടെ അന്ത്യം ആണ് മനസുലാകുന്ന  അദേഹത്തിന്റെ ഇളയ മകൻ അഭിരാം അദേഹത്തിന്റെ ആ ആഗ്രഹം പൂർത്തീകരിക്കാൻ പുറപ്പെടുന്ന കഥയാണ് ചിത്രം നമ്മളോട് പറയുന്നത്.... 

Jnr. Ntr അഭിരാം ആയി എത്തിയ ചിത്രത്തിൽ സുബ്രമണ്യം/രമേശ്‌ ചന്ദ്ര പ്രസാദ് ആയി രാജേന്ദ്ര പ്രസാദ് എത്തി.... കൃഷണ മൂർത്തി കൗടില്യ എന്ന കഥാപാത്രത്തെ ജഗത്പതി ബാബു അവതരിപ്പിച്ചപ്പോൾ അഭിരാമിന്റെ സഹോദരങ്ങൾ ആയി ശ്രീനിവാസ അവസരാളയും, രാജീവ് കനകളായും എത്തി.... ഇവരെ കൂടാതെ രഖുൽ പ്രീത് സിംഗ്, ആശിഷ് വിദ്യാർത്ഥി, മധൂ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Chandrabose, Bhaskarabhatla Ravi Kumar,
Devi Sri Prasad എന്നിവരുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ Junglee Music ആണ് വിതരണം നടത്തിയത്... ഇതിലെ ടൈറ്റിൽ ട്രാക്ക് ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് തന്നെ.... Vijay C Chakravarthy ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ  Navin Nooli ആയിരുന്നു എഡിറ്റിംഗ്...

Sri Venkateswara Cine Chitra പ്രൊഡക്ഷൻസിന്റെ ബന്നേറിൽ B. V. S. N. Prasad നിർമിച്ച ചിത്രം Reliance Entertainment, Phantom Films എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല അഭിപ്രായം നടത്തി... 64th Filmfare Awards South, 2nd IIFA Utsavam, 6th South Indian International Movie Awards, Mirchi Music Awards South, Nandi Awards, എന്നി അവാർഡ് നിശകളിൽ മികച്ച ചിത്രം, നടി, നടൻ, വില്ലൻ, സംഗീത സംവിധാനം എന്നിങ്ങനെ വിഭാഗങ്ങളിലും അവാർഡ് വാരിക്കൂട്ടിയ ചിത്രം എന്റെ പ്രിയ ntr ചിത്രങ്ങളിൽ ഏറ്റവും ആദ്യ സ്ഥാനത് നില്കുന്നു....

"നാനാകു പ്രേമത്തോ - നീ അഭിരാം "

No comments:

Post a Comment