Sailesh Kolanu കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് മിസ്ടറി ക്രൈം ക്രൈം ത്രില്ലെർ ചിത്രത്തിൽ വിശ്വൻക് സെൻ, മുരളി ശർമ, റൂഹാനി ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
ചിത്രം പറയുന്നത് വിക്രം എന്ന പോലീസ് ഓഫീസറുടെ കഥയാണ്.... തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ കാരണം ഇപ്പോഴും വലിയ മനസികാഘാതം നേരിടേണ്ടി വരുന്ന അദ്ദേഹം തെലുഗ് പോലീസിന്റെ ഹിറ്റ് എന്ന ചുരുക്കപ്പേരിൽ അറിയുന്ന Homicide Intervention Team ഇൽ ജോലിയും ചെയ്തു വരുന്നു... അതിനിടെ പ്രീതി എന്ന പെൺകുട്ടിയുടെ തിരോധാനം അന്വേഷണം നടത്തേണ്ടി വരുന്ന വിക്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്....
വിക്രം ആയി വിശ്വാക് സെൻ എത്തിയ ചിത്രത്തിൽ നേഹ എന്ന കഥാപാത്രം ആയി റൂഹാനി ശർമയും പ്രീതി ആയി സാഹിതിയും എത്തി... ഇബ്രാഹിം എന്ന പോലീസ് കഥാപാത്രത്തെ മുരളി ശർമ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ഭ്രമാജി, രവി രാജ, ചൈതന്യ സാഗിരാജും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയും എത്തി....
Vivek Sagar സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Garry Bh ഉം ഛായാഗ്രഹണം S. Manikandan ഉം നിർവഹിച്ചു... Wall Poster Cinema ഇനി ബന്നേറിൽ Prashanti Tipirneni, Nani എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു... ഒരു രണ്ടാം ഭാഗത്തിന് വാതിൽ തുറന്നിട്ട് അവസാനിപ്പിച്ച ഈ ചിത്രത്തിന്റെ അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.. ഒരു മികച്ച അനുഭവം

No comments:
Post a Comment