"അമ്പലക്കര തെച്ചി കാവിൽ പൂരം,
അൻപതു ഒൻപത് കൊമ്പന്മാരുടെ പൂരം "
ഒരു കാലത്ത് ഞാൻ അടക്കം ഉള്ള മിക്കവാറും എല്ലാരും പാടി നടന്ന ഈ ഗാനം ഉള്ള ഈ രഞ്ജിത് ചിത്രത്തിലൂടെയായിരുന്നു റഹ്മാൻ വർഷങ്ങൾക് ശേഷം സിനിമയിലേക് തിരിച്ചു വന്നത്...
രഞ്ജിത്ത് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം പറഞ്ഞത് ഷണ്മുഖന്റെ കഥയായിരുന്നു... പോലീസ് കോൺസ്റ്റബിൾ കരിക്കാമുറി ഷണ്മുഖന്റെ കഥ.. ഒരു പോലീസ്‌കാരനേക്കാളും ഡേവിഡ് ജോൺ പടവീരൻ എന്ന ക്രിമിനൽ അഡ്വക്കേറ്റിന്റെ മാഫിയ സംഘത്തിലെ സംഘത്തലവൻ കൂടിയായിരുന്ന അയാൾ തനിക് ഒരു മോൾ ഉണ്ട് എന്ന സത്യം മനസിലാകുന്നതോടെ മാറുന്നതും പക്ഷെ അതു ഇഷ്ടമാവാത്ത പടവീരൻ ഷണ്മുഖനെതിരെ കരുക്കൾ നീക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഷൺമുഖൻ ആയി മമ്മൂക്ക എത്തിയ ചിത്രത്തിൽ ഡേവിഡ് ജോൺ പടവീരൻ എന്ന വില്ലൻ കഥാപാത്രത്തെ ലാൽ അവതരിപ്പിച്ചു... റഹ്മാൻ യെസ് ഐ അശോക് ശ്രീനിവാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ബാബു ആന്റണി, ശ്രേയ റെഡ്‌ഡി, മോഹൻ ജോസ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...
രഞ്ജിത്, കൈതപ്രം, പിറൈ ചൂടൻ എന്നിവരുടെ വരികൾക് അലക്സ് പോൾ ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയത്തു വലിയ ഹിറ്റ് ആയിരുന്നു... രാജാമണി ആയിരുന്നു ചിത്രത്തിന്റെ ബി ജി എം..
അമൽ നീരദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഭൂമിനാഥൻ ആയിരുന്നു.. ലാൽ ക്രീയേഷന്സിന്റെ ബന്നേറിൽ ലാൽ നിർമിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ലാൽ റിലീസ് ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല.. എന്നിരുന്നാലും എന്റെ പ്രിയ മലയാളം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒരു സ്ഥാനം ഈ രഞ്ജിത് ചിത്രത്തിന് ഉണ്ട്... ഒരു നല്ല അനുഭവം....

No comments:
Post a Comment