Monday, April 27, 2020

Aswathama(telugu)



Naga Shourya കഥയെഴുതി Ramana Teja, Phanindra Bikkina, Sricharan Pakala എന്നിവർ ചേർന്ന് കഥയെഴുതി Ramana Teja സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രം Ramana Teja ആണ് സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ഗനയുടെ കഥയാണ്... തന്റെ അനിയത്തിയുടെ കല്യാണത്തിന് നാട്ടിൽ എത്തുന്ന അയാൾക് തന്റെ അനിയത്തി പ്രെഗ്നന്റ് ആണ് എന്ന് അറിയുന്നതും പക്ഷെ താൻ എങ്ങനെ ഗർഭിണി ആയി എന്ന് അറിയാത്തത് കൊണ്ടാണ് മരിക്കാൻ പോയത് എന്ന് മനസിലാകുന്നു.... അവളുടെ ആ ഗർഭതെ തേടിയുള്ള ഗനയുടെ യാത്ര ഒരു സൈക്കോപാതിൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഗന ആയി Naga Shourya എത്തിയ ചിത്രത്തിൽ Mehreen Pirzada നേഹ എന്ന കഥാപാത്രം ആയി എത്തി.. Jisshu Sengupta യുടെ Dr. Manoj Kumar എന്ന കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ Harish Uthaman, M. S. Bhaskar, Sargun Kaur Luthra എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Ramajogayya Sastry, V N V Ramesh Kumar, Kasarla Shyam എന്നിവരുടെ വരികൾക് Sricharan Pakala ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ്  വിതരണം നടത്തിയത്.... Ghibran ആണ് ചിത്രത്തിന്റെ മികച്ച ബി ജി എം കൈകാര്യം ചെയ്‍തത്...

Manojh Reddy ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Garry BH ആയിരുന്നു.. Anbariv ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തത്...

Ira Creations ഇന്റെ ബന്നേറിൽ Usha Mulpuri നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും ആവറേജ് പ്രകടനം നടത്തി..എന്നിരുന്നാലും ഒരു പ്രയക്ഷകൻ എന്ന നിലയിൽ ഒരു വട്ടം കാണാവുന്ന ഒരു മികച്ച ചിത്രം ആയി ആണ് ഈ ചിത്രം എന്നിക് തോന്നിയത്.. ഒരു കിടിലം ത്രില്ലെർ...

Aravindante Athidhikal



"താനൊരിക്കെ പറഞ്ഞില്ലേ, നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കാത്തിരിപ്പാണെന്ന്‌... പക്ഷെ കാത്തിരിപ്പിനേക്കാളും വേദനയുണ്ടാവുന്നത് അത് അവസാനിക്കുമ്പോഴാ...

എന്നെ തേടിവരും എന്നെങ്കിലും "

രാജേഷ് രാഘവന്റെ കഥയ്ക് എം മോഹനൻ സംവിധാനം ചെയ്ത ഈ മലയാള കോമഡി ഡ്രാമ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് അരവിന്ദന്റെ കഥയാണ്... മൂകാംബിക അമ്പലത്തിന്റെ അടുത്ത് മാധവേട്ടന്റെ ഹോട്ടലിലും അദേഹത്തിന്റെ തന്നെ ലോഡ്‌ജിലും ജോലി ചെയ്യുന്ന അരവിന്ദൻ അവിടെ എത്തുന്ന എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആണ്.. അതിനിടെ മൂകാംബിക ദര്ശത്തിനും അരങ്ങേറ്റത്തിനും എത്തുന്ന വരദ എന്ന പെൺകുട്ടിയും അവളുടെ  കുടുമ്ബത്തിന്റെയും കടന്നുവരവ് അരവിന്ദന്റെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അരവിന്ദൻ ആയി വിനീത് ശ്രീനിവാസൻ എത്തിയ ചിത്രത്തിൽ മാധവേട്ടൻ ആയി ശ്രീനിവാസനും വരദ ആയി നിഖില വിമൽ എത്തി.. ഇവരെ കൂടാതെ ഉർവശി, അജു വര്ഗീസ്, ശാന്തി കൃഷ്ണ, പ്രേംകുമാർ എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Harinarayanan B. K. യുടെ വരികൾക് Shaan Rahman ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്.. Swaroop Philip ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Ranjan Abraham ആയിരുന്നു....

Pathiyara Entertainments, Big Bang Entertainments എന്നിവരുടെ ബന്നേറിൽ Pradeep Kumar Pathiyara, Noble Babu Thomas എന്നിവർ നിർമിച്ച ഈ ചിത്രം ശ്രീനിയേട്ടന്റെ 200ആമത്തെ ചിത്രം ആയിരുന്നു.. Kalasangham Films (India), Phars Films (GCC), Omega Movies (United States and Canada) എന്നിവർ ചേർന്നാണ് വിതരണം...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു.. 49th Kerala State Film Awards യിൽ Best Choreography ക് അവാർഡ് നേടിയ ഈ ചിത്രത്തെ തേടി Kerala Kaumudi Flash Movies Awards 2018, Vanitha Film Awards 2019, 8th SIIMA Awards, 66th Filmfare Awards South, Movie Street Film Awards 2019,
എന്നിങ്ങനെ പല അവാർഡ് വേദികളിലും നിറകൈയടിയോടെ പ്രദർശനം നടത്തുകയും അവാർഡുകളും നോമിനേഷൻസും നേടുകയും  ചെയ്തിട്ടുണ്ട്...

ഇന്നും ഇടയ്ക്ക് ഇടയ്ക്ക് കാണുന്ന ചിത്രം.. ഒരു വല്ലാത്ത കുളിർമയാണ് ഈ ചിത്രം കണ്ടു കഴിയുമ്പോൾ.. പ്രത്യേകിച്ച് അരവിന്ദനും വരദയും കൂടി നടത്തുന്ന ആ കുടജാദ്രി യാത്രയുടെ അവസാനം ശ്രീ ശങ്കരാചാര്യർ തപസ്സു അനുഷ്ടിച്ച ഈ സ്ഥലത്ത് എത്തുന്ന സീനിൽ... ഇന്നും എന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്....

Sunday, April 26, 2020

Gauthaminte Ratham



ആനന്ദ് മേനോൻ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാള ഡ്രാമയിൽ നീരജ് മാധവ്, ബേസിൽ ജോസഫ്, പുണ്യ എലിസീബത്,ബിജു സോപാനം,  രഞ്ജി പണിക്കർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ഗൗതമിന്റെ കഥയാണ്.. ഒരു ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന അവന്റെ ജീവിതത്തിലെക് ഒരു കാർ എത്തുന്നതും അതിനോട് അനുബന്ധിച്ചു അവന്റെ വീട്ടുകാരും,കൂട്ടുകാരും,കൂടാതെ ആ കാരും  തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ  ഇതിവൃത്തം....

നീരജ് മാധവ് ഗൗതം ആയി എത്തിയ ചിത്രത്തിൽ ബേസിൽ ജോസഫ് വെങ്കിടി എന്ന കഥാപാത്രം ആയി എത്തി... വാസല മേനോൻറ്റിന്റെ മുത്തശ്ശി, ബിജു സോപാനത്തിന്റെ  ഷിബു ആശാൻ കൂടാതെ  പുണ്യ എലിസബഇന്റെ കഥാപാത്രവും കൈയടി അർഹിക്കുന്നു.....

വിനായക് ശശികുമാറിന്റെ വരികൾക്
അങ്കിത് മേനോനിന്റെ സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ്  അപ്പ ഭട്ടതിരി ആയിരുന്നു.. വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിച്ചു...

കിച്ചാപ്പു എന്റർടൈൻമെന്റ് ഇന്റെ ബന്നേറിൽ കെ ജി അനികുമാറും, പൂനം റഹീമും നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല/അവേർജ് റിവ്യൂ നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വലിയ വിജയം ആയില്ല എന്ന അറിവ്... എന്നിരുന്നാലും കുറെ ദിവസങ്ങൾക്കു ശേഷം ആണ് ഇത്രെയും ഹൃദയ സ്പര്ശിയായ ചിത്രം കാണുന്നത്... ഒരു നല്ല അനുഭവം...

Black



"അമ്പലക്കര തെച്ചി കാവിൽ പൂരം,
അൻപതു ഒൻപത് കൊമ്പന്മാരുടെ പൂരം "

ഒരു കാലത്ത് ഞാൻ അടക്കം ഉള്ള മിക്കവാറും എല്ലാരും പാടി നടന്ന ഈ ഗാനം ഉള്ള ഈ രഞ്ജിത്  ചിത്രത്തിലൂടെയായിരുന്നു റഹ്മാൻ വർഷങ്ങൾക് ശേഷം സിനിമയിലേക് തിരിച്ചു വന്നത്...

രഞ്ജിത്ത് കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ക്രൈം ത്രില്ലെർ ചിത്രം പറഞ്ഞത് ഷണ്മുഖന്റെ കഥയായിരുന്നു... പോലീസ് കോൺസ്റ്റബിൾ കരിക്കാമുറി ഷണ്മുഖന്റെ കഥ.. ഒരു പോലീസ്‌കാരനേക്കാളും ഡേവിഡ് ജോൺ പടവീരൻ എന്ന  ക്രിമിനൽ അഡ്വക്കേറ്റിന്റെ മാഫിയ സംഘത്തിലെ സംഘത്തലവൻ കൂടിയായിരുന്ന അയാൾ തനിക് ഒരു മോൾ ഉണ്ട് എന്ന സത്യം മനസിലാകുന്നതോടെ മാറുന്നതും പക്ഷെ അതു ഇഷ്ടമാവാത്ത പടവീരൻ ഷണ്മുഖനെതിരെ കരുക്കൾ നീക്കുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഷൺമുഖൻ ആയി മമ്മൂക്ക എത്തിയ ചിത്രത്തിൽ ഡേവിഡ് ജോൺ പടവീരൻ എന്ന വില്ലൻ കഥാപാത്രത്തെ ലാൽ അവതരിപ്പിച്ചു... റഹ്മാൻ യെസ് ഐ അശോക് ശ്രീനിവാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ബാബു ആന്റണി, ശ്രേയ റെഡ്‌ഡി, മോഹൻ ജോസ് എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തി...

രഞ്ജിത്, കൈതപ്രം, പിറൈ ചൂടൻ എന്നിവരുടെ വരികൾക് അലക്സ്‌ പോൾ ഈണമിട്ട ഇതിലെ ഗാനങ്ങൾ ആ സമയത്തു വലിയ ഹിറ്റ്‌ ആയിരുന്നു... രാജാമണി ആയിരുന്നു ചിത്രത്തിന്റെ ബി ജി എം..

അമൽ നീരദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഭൂമിനാഥൻ ആയിരുന്നു.. ലാൽ ക്രീയേഷന്സിന്റെ ബന്നേറിൽ ലാൽ  നിർമിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ലാൽ റിലീസ് ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല.. എന്നിരുന്നാലും എന്റെ പ്രിയ മലയാളം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഒരു സ്ഥാനം ഈ രഞ്ജിത് ചിത്രത്തിന് ഉണ്ട്... ഒരു നല്ല അനുഭവം....

Wednesday, April 22, 2020

Bhoot-Part One:The haunted ship (hindi)



Bhanu Pratap Singh കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി ഹോർറോർ ത്രില്ലെർ ചിത്രം ബോംബയിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എടുത്തതാണ്...

ജൂഹു ബീച്ചിൽ ഒരു രാത്രി എത്തുന്ന sea bird എന്ന എല്ലാരും ഉപേക്ഷിച്ച കപ്പൽ നിന്നും ആണ് ചിത്രം തുടങ്ങുന്നത്... ആ കപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ പ്രിത്വി എന്ന കപ്പിത്താൻ എത്തുന്നതും ആ യാത്ര അവനെ Prof. Joshi, വന്ദന എന്നിവരുടെ അടുത്ത് എത്തിക്കുന്നതോടെ ആ ഷിപ്പിൽ വർഷങ്ങൾക് മുന്പ് നടന്ന ചില ക്രൂരമായ സംഭവങ്ങൾക്ക് നമ്മളെ കൂട്ടികൊണ്ട് പോകുകയും അതിന്ടെ ആ ഷിപ്പിൽ ഒരു പ്രേതം എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്   

പ്രിത്വി ആയി വിക്കി കൗശൽ എത്തിയ ചിത്രത്തിൽ prof. ജോഷി ആയി അഷുതോഷ് റാണയും, വന്ദന ആയി മെഹർ വിജ്ഉം എത്തി... സിദ്ധാർഥ് കപൂർ ക്യാപ്റ്റിൻ സിദ്ധാർഥ് ആയി എത്തിയപ്പോൾ സാറ ജസ്വത് മീര എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ചിത്രത്തിൽ ഉണ്ട്...

Akhil Sachdeva യുടെ വരികൾക് അദ്ദേഹം തന്നെ ഈണമിട്ട ഇതുലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Ketan Sodha ആണ്  ചിത്രത്തിന്റെ ബിജിഎം....

Pushkar Singh ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Bodhaditya Banerjee ആയിരുന്നു... Dharma Productions, Zee Studios എന്നിവരുടെ ബന്നേറിൽ Hiroo Yash Johar, Karan Johar, Apoorva Mehta, Shashank Khaitan എന്നിവർ നിർമിച്ച ഈ ചിത്രം Zee Studios ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് /നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല... ഹോർറോർ ചിത്രം കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് വെറുതെ കണ്ട് നോകാം...വലിയ രസം ഇല്ലാ

Pardes(hindi)



Subhash Ghai, Neeraj Pathak
Javed Siddiqui എന്നിവരുടെ കഥയ്ക്കും തിരകഥയ്ക്കും Subhash Ghai സംവിധാനം ചെയ്ത ഈ ഹിന്ദി മ്യൂസിക്വൽ ഡ്രാമ ചിത്രം സംവിധായകൻ തന്നെ ആണ് നിർമിച്ചത്...

ചിത്രം പറയുനത് കിഷോരിലാലിന്റെ കഥയാണ്... അമേരിക്കയിൽ ജീവിക്കുന്ന അദ്ദേഹം കൂട്ടുകാരനെ കാണാൻ ഇന്ത്യയിൽ എത്തുന്നതും അതിനിടെ അവന്റെ മകൾ ഗംഗയെ  ഇഷ്ടപെട്ട് തന്റെ മകൻ രാജീവിന് വേണ്ടി ആലോചിക്കുന്നു.. അതിനിടെ അമേരിക്കയിൽ വച്ച് കിഷോരിലാൽ അദേഹത്തിന്റെ വളർത്തുമകൻ അർജുനനെ രാജീവിനെകാളും മുൻപേ ഒരു കാര്യത്തിന് ഇന്ത്യയിലേക് പറഞ്ഞുവിടുന്നതും അതിനോട് അനുബന്ധിച്ചു ഇവിടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം..

അർജുൻ ആയി ഷാരൂഖ് ഖാൻ എത്തിയ എത്തിയ ചിത്രത്തിൽ കിഷോരിലാൽ ആയി അംരീഷ് പുരി എത്തി.. മഹിമ ചൗധരി ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അപൂർവ അഗ്നിഹോത്രി, അലോക് നാഥ്, ദിന പാഠക്, പദ്മാവതി രോ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Anand Bakshi യുടെ വരികൾക് Nadeem-Shravan ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... ഇതിലെ "i love my india", "do dil mil rahe hain", "meri mehbooba" എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഉള്ളവ ആണ്...

Kabir Lal ഛായാഗ്രഹണം നിർവഹിച്ച ഈ  ചിത്രത്തിന്റെ എഡിറ്റിംഗ് Renu Saluja ആയിരുന്നു.... Mukta Arts pvt. Ltd ഇന്റെ ബന്നേറിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ മുൻപന്തിയിൽ എത്തുകയും ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടുകയും ചെയ്തു....

43rd Filmfare Awards യിൽ 12 നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിനു  അവിട Best Female Debut, Best Screenplay, Best Female Playback Singer എന്നി അവാർഡുകൾ നേടുകയുണ്ടായി..

Pelli Kanuka എന്ന പേരിൽ ഒരു തെലുഗ് റീമേക്ക് വന്ന ഈ ചിത്രം എന്റെ പ്രിയ ഷാരൂഖ്  ചിത്രങ്ങളിൽ ഒന്ന് ആണ്...കാണു ആസ്വദിക്കൂ.. 

Tuesday, April 21, 2020

Mohabbatein(hindi)



Aditya Chopra കഥയെഴുതി സംവിധാനം ചെയ്ത ഈ ഹിന്ദി മ്യൂസിക്വൽ റൊമാന്റിക് ഡ്രാമ ചിത്രത്തിൽ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തി.... ഈ ചിത്രത്തിലൂടെയാണ് ആദ്യമായി ഷാരൂഖ് ഖാനും അമിതാഭ്ജിയും ആദ്യമായി ഒന്നിക്കുന്നത്...

ഗുരുകുൽ കോളേജിയിലെ ഹെഡ്മാസ്റ്റർ ആയ നാരായൺ ശങ്കറുടെയും അദേഹത്തിന്റെ ജീവിതത്തിൽ എത്തുന്ന അദേഹത്തിന്റെ കുറച്ചു വിദ്യാർത്ഥികളുടെയും കഥയാണ് ചിത്രം നമ്മളൊട് പറയുന്നത്... അവിടത്തെ ആറ് കുട്ടികളിലൂടെ കഥ പറയാൻ തുടങ്ങുന്ന  ചിത്രം അതിനിടെ അവരെ പഠിപ്പിക്കാൻ എത്തുന്ന രാജ് ആര്യൻ മൽതോത്ര എന്ന മ്യുസിക് ടീച്ചേരിലെകും, അദ്ദേഹത്തിലൂടെ നാരായന്റെ മകൾ മേഘയും അവർ തമ്മിൽ ഉള്ള ബന്ധത്തിലേക്കും ചിത്രം സഞ്ചരിക്കാൻ തുടങ്ങുന്നതോടെ, കഥ അതിന്റെ ശരിക്കുമുള്ള കഥാഗതിയിലേക് കടക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ആധാരം...

 നാരായൺ ശങ്കർ എന്ന ഹെഡ്മാസ്റ്റർ ആയി അമിതാഭ് ജി എത്തിയ ചിത്രത്തിൽ  രാജ് ആര്യൻ മൽഹോത്ര എന്ന മ്യുസിക് ടീച്ചർ ആയി ഷാരൂഖ് ഖാൻ എത്തി... നാരായന്റെ മകൾ മേഘ ആയി ഐശ്വര്യ റായ് എത്തിയപ്പോൾ ജുഗൽ ഹാൻസ്‌രാജ്, ഉദയ് ചോപ്ര, ജിമ്മി ഷെർഗിൽ, കിം ശർമ, പ്രീതി ജാഞ്ജിനി, ഷമിതാ ഷെട്ടി എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Anand Bakshi ഇന്റെ വരികൾക് Jatin Lalit ഈണമിട്ട ഇതിലെ ഗാനങ്ങൾ YRF Music ആണ് വിതരണം നടത്തിയത്.. ആ വർഷത്തെ ഏറ്റവും വലിയ ബെസ്റ്റ് സെല്ലിങ് ട്രാക്‌സ് ആയ ഇതിലെ ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ട്രാക്‌സിൽ ഒന്നാണ്.. പ്രത്യേകിച്ച്  ലതജി, ഉദിത് നാരായൺ എന്നിവർ പാടിയ "Humko Humise Chura Lo", കൂടാതെ തീം സോങ്‌സും...

V.V. Karnik, Singh Taranjeet എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Manmohan Singh ആയിരുന്നു.. ആ സമയത്തെ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം ആകുകയും ചെയ്തു.... Yash Raj Films ഇന്റെ ബന്നേറിൽ യാഷ് ചോപ്ര നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

അമിതാഭ് ജി ക് Filmfare Award for Best Supporting Actor എന്ന വിഭാഗത്തിൽ അവാർഡ് നേടിക്കൊടുത്ത ഈ ചിത്രത്തിലൂടെ ഷാരൂഖ് ഖാന് Filmfare Critics Award for Best Actor അവാർഡും Filmfare Award for Best Actor നോമിനേഷനും നേടി.. ഇത് കൂടാതെ ഐശ്വര്യ റായ് Filmfare Award for Best Supporting Actress നോമിനേഷനും ആദിത്യ ചോപ്ര  Filmfare Award for Best Director നോമിനേഷനും ചിത്രത്തിലൂടെ നേടി...

ഇത് കൂടാതെ ഈ ചിത്രത്തെ തേടി International Indian Film Academy Awards, Star Screen Awards, Sansui Awards, Screen Weekly Awards,എന്നിങ്ങനെ പല അവാർഡ് വേദികളിലും നോമിനേഷനും അവാർഡുകളും ലഭിക്കുകയുണ്ടായി... എന്റെ പ്രിയ ഷാരൂഖ് ചിത്രങ്ങളിൽ ഒന്ന്...

Monday, April 20, 2020

Yodha





Sangeeth Sivan ഇന്റെ കഥയ്ക് Sasidharan Arattuvazhi തിരക്കഥ രചിച്ചു സംഗീത് ശിവൻ തന്നെ സംവിധാനം ചെയ്ത ഈ മലയാള sword and sorcery ചിത്രം സംഗീത് ശിവന്റെ തന്നെ ഒരു കഥയുടെ ചലച്ചിത്ര രൂപം ആണ്....

ചിത്രം പറയുന്നത് അശോകന്റെ കഥയാണ്.. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും അങ്ങ് നേപ്പാളിൽ അവിടത്തെ ഒരു മൊണാസ്റ്ററിയിലെ  റിമ്പോച്ചെയെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു രക്ഷകന്റെ കഥ.... നാട്ടിൽ നിന്നും തന്റെ മുറപ്പെണ്ണിനെ കാണാൻ നേപ്പാളിലേക്  ഇറങ്ങിപുറപ്പെടുന്ന അശോകൻ പക്ഷെ അവന്റെ കസിൻ ആയ അപ്പുകുട്ടൻ കാരണം അവന്റെ അമ്മാവന്റെ വീടിന് പുറത്താക്കപ്പെടുന്നതും പക്ഷെ ആ യാത്ര അവനെ അപ്പുക്കുട്ടൻ എന്ന ഒരു കുട്ടിയെ കണ്ടുമുട്ടുന്നതോടെ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രം നമ്മളോട് പറയുന്നത്..

അശോകൻ ആയി ലാലേട്ടൻ എത്തിയ ചിത്രത്തിൽ റിമ്പോച്ചെ ആയി സിദ്ധാർഥ് ലാമ എത്തി... അപ്പുകുട്ടൻ എന്ന കഥാപാത്രത്തെ ജഗതി ചേട്ടൻ അവതരിപ്പിച്ചപ്പോൾ വിശാഖ എന്ന വില്ലൻ കഥാപാത്രം ആയി പുനീത് ഇസ്സറും, അശ്വതി എന്ന അശോകന്റെ പെയർ ആയി മധൂവും ഉണ്ട്... ഇവരെ കൂടാതെ ഉർവശി, സുകുമാരി അമ്മ, എം യെസ് തൃപ്പൂണിത്തറ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ബിച്ചു തിരുമലയുടെ വരികൾക് എ ആർ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ Tharangini Records ആണ് വിതരണം നടത്തിയത്.. മലയാളം അല്ലാതെ തമിഴ്, ഹിന്ദി, തെലുഗ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തു വന്നിട്ടുണ്ട്...

സന്തോഷ്‌ ശിവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് A. Sreekar Prasad ആയിരുന്നു... Saga Films ഇന്റെ ബന്നേറിൽ V. C. George, Sreenivasa Shenoy, A. P. Antony എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

Kerala State Film Award യിലെ  Best Child Artist, Best Editor, Best Sound Recordist, Best Male Singer എന്നിവിഭാഗങ്ങളിൽ അവാർഡ് നേടിയ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായവും ബോക്സ് ഓഫീസിൽ നല്ല വിജയവും ആയി എന്നാണ് അറിവ്... എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത് ഉള്ള ചിത്രം...


Sunday, April 19, 2020

Gimmick (kannada)



Dhilluku Dhuddu എന്ന തമിഴ് ചിത്രത്തിന്റെ കണ്ണട പതിപ്പ് ആയ ഈ കണ്ണട കോമഡി ഹോർറോർ ത്രില്ലെർ ചിത്രം Guru Kashyap ഇന്റെ തിരക്കഥയ്ക് Naganna ആണ് സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ഗനിയുടെ കഥയാണ്..  റാണി എന്ന പണക്കാരി പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആകുന്ന ഗനി അങ്ങനെ അവളുടെ അച്ഛനോട് പെണ്ണ് ചോദിക്കാൻ എത്തുന്നതും പക്ഷെ അവരെ ഇഷ്ടപെടാത്ത അവളുടെ അച്ഛൻ അവരെ തുരത്താൻ ഒരു മലയുടെ മുകളിൽ ഉള്ള ഒരു പ്രേത വീട്ടിൽ അവരുടെ കല്യാണം വെക്കാൻ തീരുമാനിക്കുന്നു... അങ്ങനെ ഗനിയും വീട്ടുകാരുണ് എത്തുന്നതും അതിനിടെ റാണിയുടെ വീട്ടുകാരും അവിടെ എത്തുന്നതും പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം.......

ഗനി ആയി ഗണേഷ് എത്തിയ ചിത്രത്തിൽ റാണി ആയി റോണിക്ക സിംഗ് എത്തി.. ഇവരെ കൂടാതെ രവിശങ്കർ ഗൗഡ, ശോഭ രാജ്, ഗുരു ദത് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

കവിരാജിന്റെ വരികൾക് അർജുൻ ജന്യ ഈണമിട്ട ഇതിലേ ഗാനങ്ങൾ ആനന്ദ് ഓഡിയോ ആണ് വിതരണം നടത്തിയത്... വിഘ്നേഷ് വാസു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് സുരേഷ് യൂ ർ എസ് ആയിരുന്നു..

Samy Pictures ഇന്റെ ബന്നേറിൽ Deepak Samidurai നിർമിച്ച ഈ ചിത്രം Jayanna Films ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മിസ്സ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനവും നടത്തി..  ഒറിജിനൽ കണ്ടവർക്കും ഒന്ന് കണ്ടു നോകാം.... ഒരു നല്ല അനുഭവം

Khaleja(telugu)



Trivikram Srinivas കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ഫാന്റസി  ആക്ഷൻ കോമഡി ത്രില്ലെർ ചിത്രം നാട്ടിൽ നടക്കുന്ന
illegal-mining ഉം അതു എങ്ങനെ
പരിസ്ഥിതിക് ആഘാതം ഏൽക്കാൻ കാരണം ആകുന്നു എന്ന് പറയാൻ ശ്രമിക്കുന്നു...

ചിത്രം പറയുന്നത് ആന്ധ്രപ്രദേശിലെ പാലി എന്ന ഗ്രാമത്തിന്റെ കഥയാണ്.. ആർക്കും വൈദ്യം അറിയാത്ത ഒരു മഹാമാരി ആ ഗ്രാമത്തിൽ പകർന്നു പിടിക്കുന്നതോടെ അവിടത്തെ ആൾകാർ മരിച്ചു വീഴാൻ തുടങ്ങുന്നു... അതിനിടെ അവിടത്തെ തന്ത്രി സിദ്ധപ്പ എന്ന അയാളുടെ വലം കൈയെ അയാൾ ഉൾകണ്ണിൽ കണ്ട ആ ഗ്രാമത്തിന്റെ രക്ഷകനെ കൂട്ടികൊണ്ടുവരാൻ ഏർപ്പാടാകുന്നതും ആ യാത്ര സിദ്ധപ്പയെ അല്ലൂരി സീതാരാമ രാജു എന്ന ഒരു ക്യാബ് ഡ്രൈവറുടെ അടുത്ത് എത്തിക്കുന്നതോടെ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രം ആയി മഹേഷ്ബാബു എത്തിയ ചിത്രത്തിൽ തന്ത്രി കഥാപാത്രം ആയി രോ രമേശ്‌ എത്തി... സിദ്ധപ്പ എന്ന കഥാപാത്രതെ ഷാഫി ചെയ്തപ്പോൾ ജി കെ എന്ന വില്ലൻ കഥാപാത്രത്തെ പ്രകാശ് രാജ് അവതരിപ്പിച്ചു... ഇവരെ കൂടാതെ അനുഷ്ക ഷെട്ടി കോട്ട ശ്രീനിവാസ് രോ, അമിത തിവാരി എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട് .

Sirivennela Sitaramasastri, Ramajogayya Sastry എന്നിവരുടെ വരികൾക് Mani Sharma ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music ആണ് വിതരണം നടത്തിയത്.. ഗാനങ്ങളിൽ സാദാ ശിവ  എന്ന് തുടങ്ങുന്ന ഗാനം മികച്ചതായി തോന്നി.. അതുകൊണ്ട് തന്നെ എന്ന് തോന്നുന്നു ആ ഗാനത്തിന് Best Lyricist – Telugu, Best Male Playback Singer – Telugu ഫിലിം ഫെയർ അവാർഡുകൾ ലഭിക്കുകയും ഷാഫിയുടെ. മികച്ച അഭിനയത്തിന് Best Supporting Actor – Telugu ഫിലിം ഫെയർ നോമിനേഷൻ നേടുകയും ചെയ്തു...

A. Sreekar Prasad എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Yash Bhatt
Sunil Patel എന്നിവർ ചേർന്നായിരുന്നു... Kanaka Ratna Movies production ഇന്റെ ബന്നേറിൽ Singanamala Ramesh, C. Kalyan, S. Satya Rama Murthy എന്നിവർ നിർമിച്ച ഈ ചിത്രം Geetha Arts ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ അധികം ശോഭിച്ചില്ല എന്നാണ് അറിവ്... ഒരു നല്ല അനുഭവം..

World famous lover(telugu)


Kranthi Madhav കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് റൊമാന്റിക് ഡ്രാമ ചിത്രത്തിൽ വിജയ് ദേവർകൊണ്ട,റാഷി ഖന്ന,ഐശ്വര്യ രാജേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ഗൗതം എന്ന ഒരാളുടെ കഥയാണ്...ഒരു പഴയ എഴുത്തുകാരൻ ആയ അദ്ദേഹം തന്റെ കാമുകി യാമിനിയുമായി ലിവിങ് ടുഗെതർ റിലേഷന്ഷിപ് നടത്തി വരികയായിരുന്നു... അതിനിടെ അയാളുടെ ജീവിതരീതിയുമായി പൊരുത്തപ്പെടാൻ ആകാതെ യാമിനി അവനെ ഇട്ടു പോകുനത്തോടെ ഗൗതം വീണ്ടും പേന എടുകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങലും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ഗൗതം/ശ്രീനു ആയി വിജയ് ദേവർകൊണ്ട എത്തിയ ചിത്രത്തിൽ യാമിനി ആയി റാഷി ഖന്നയും, സുവർണ എന്ന മറ്റൊരു പ്രധാന കഥാപാത്രം ആയി ഐശ്വര്യ രാജേഷ് എത്തി... ഇവരെ കൂടാതെ Izabelle Leite, Catherine Tresa, Jayaprakash എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Rehman, Ramajogayya Sastry, Sreshta എന്നിവരുടെ വരികൾക് Gopi Sundar ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്.. Jaya Krishna Gummadi ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Kotagiri Venkateswara Rao ആയിരുന്നു...

Creative Commercials ഇന്റെ ബന്നേറിൽ K. A. Vallabha, K. S. Rama Rao എന്നിവർ നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയില്ല...

ഐശ്വര്യ രാജേഷിന്റെയും വിജയുടെയും  പ്രകടനവും മാത്രം എടുത്തു പറയാൻ പറ്റുന്ന ഈ ചിത്രം വേണേൽ ഒട്ടു വട്ടം കണ്ടു മറക്കാം

Thursday, April 16, 2020

Stand Up



Umesh Omanakuttan കഥയെഴുതി Vidhu Vincent സംവിധാനം ചെയ്ത ഈ മലയാള ചിത്രത്തിൽ നിമിഷ സഞ്ജയൻ, റെജിഷ വിജയൻ, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം സഞ്ചരിക്കുന്നത് കീർത്തി എന്ന സ്റ്റാൻഡ് അപ്പ്‌ കോമേഡിയനിയിലൂടെയാണ്..   ഒരു സ്റ്റാൻഡ് അപ്പ്‌ കോമഡി സദസ്സിൽ വച്ച് കീർത്തി ദിയ എന്ന പെൺകുട്ടിക് അവളുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നവും അവൾ അതിനെ എങ്ങനെ നേരിട്ടു എന്നും നമ്മളോട് പറയുന്നു....

കീർത്തി ആയി നിമിഷ സഞ്ജയൻ എത്തിയ ചിത്രത്തിൽ റെജിഷ വിജയൻ ദിയ ആയി എത്തി .. സുജ മഠത്തിൽ മരിയ എന്ന കഥാപാത്രം ആയി എത്തിയാപ്പോൾ ഇവരെ കൂടാതെ വെങ്കിടേഷ്‌, അർജുൻ അശോകൻ, സീമ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

വർക്കി സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്ററ്യനും നിർവഹിച്ചു... Anto Joseph Film Company യുടെ ബന്നേറിൽ Anto Joseph,  Unnikrishnan.B എന്നിവർ നിർമിച്ച ചിത്രം world wide films ആണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയത്തില്ല.. റെജിഷ വിജയന് Asianet Film Award for Best Character Actress അവാർഡ് നേടിക്കൊടുത്ത ഈ ചിത്രം ഒരു വട്ടം കാണാം...ഒരു നല്ല കൊച്ചു ചിത്രം

Wednesday, April 15, 2020

Sheep without a shepherd (chinese)



മലയാള ചിത്രം ദൃശ്യത്തിന്റെ ഒഫീഷ്യൽ ചൈനീസ് റീമേക് ആയ ഈ Sam Quah ചിത്രം ജീത്തു ജോസെഫിന്റെ കഥയ്ക്  Weiwei Yang, Pei Zhai, Peng Li, Kaihua Fan, Yuqian Qin, Sheng Lei എന്നിവരാണ്  തിരക്കഥ രചിച്ചത്...

ചിത്രം പറയുന്നത് Li Weijie ഉം അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... തന്റെ മകൾ കാരണം ഒരു പോലീസ്കാരിയുടെ മകൻ കൊല്ലപെടുന്നതും അതു അറിഞ്ഞ അദ്ദേഹം സ്വന്തം കുടുംബത്തിനെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് ചിത്രത്തിന്റെ സാരം....

Lee Weijie ആയി Xiao Yang എത്തിയ ചിത്രത്തിൽ Ayu എന്ന അദേഹത്തിന്റെ ഭാര്യ ആയി Tan Zhuo ഉം Laoorn എന്ന പോലീസ് കഥാപാത്രം ആയി Joan Chen ഉം എത്തി... ഇവരെ കൂടാതെ Philip Keung Ho-Man, Shih Ming-Shuai, Audrey Hui എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ ഉണ്ട്...

Ying Zhang ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Hongjia Tang,
Xinyu Zu ഉം ആയിരുന്നു.. Wanda pictures ഇന്റെ ബന്നേറിൽ Chen Sicheng നിർമിച്ച ചിത്രം ഈ highest-grossing film in China in 2019 ആണ്...

6th Douban Film Annual Awards യിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം നടത്തിയ ഈ ചിത്രം ദൃശ്യം കണ്ടവർക്കും ഒന്ന് കണ്ടു നോകാം.. അവസാനം ചൈനീസ് രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ചിത്രത്തിന്റെ ആസ്വാദത്തിനു ഒരു കോട്ടവും തട്ടാത്ത രീതിയിൽ ഒരു മികച്ച അനുഭവം ആകുന്നുണ്ട് ഈ ചൈനീസ് ചിത്രം...

Tuesday, April 14, 2020

Iruttu (tamil)




Siccin എന്ന ടർക്കിഷ് ചിത്രത്തെ ആസ്പദമാക്കി V. Z. Durai കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് സൂപ്പർനാച്ചുറൽ ഹോർറോർ ചിത്രത്തിൽ സുന്ദർ സി, ധൻസിക, വിമല രാമൻ, സാക്ഷി ചൗധരി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് ചെഴിയൻ എന്ന പോലീസ് ഓഫീസറുടെ കഥയാണ്... ഒരു റിമോട്ട് ഹിൽ സ്റ്റേഷനിൽ ഒരു കൂട്ടം കൊലപാതങ്ങൾ അന്വേഷിക്കാൻ എത്തുന്ന അദ്ദേഹത്തിന്റെയും ആ നാട്ടിൽ നടക്കുന്ന സംഭവങ്ങളിലേക്കും ആണ് ചിത്രം നമ്മളെ കൂട്ടികൊണ്ട് പോകുന്നത്....

ചെഴിയൻ ആയി സുന്ദർ എത്തിയ ചിത്രത്തിൽ സാക്ഷി ചൗധരി എത്തി.. വിമല രാമൻ ശൈഖ ആയി എത്തിയപ്പോൾ ഇവരെ കൂടാതെ വി ടി വി ഗണേഷ്, യോഗി ബാബു, ധൻസിക എന്നിവരും ചിത്രത്തിൽ ഉണ്ട്..

മോഹൻരാജന്റെ വരികൾക് Girishh G. ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music ആണ് വിതരണം നടത്തിയത്... E. Krishnasamy ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് R. Sudharsan ആയിരുന്നു....

Screen Scene Media Entertainment ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മിക്സഡ് റിവ്യൂ നേടി.. ഹോർറോർ ചിത്രങ്ങൾ കാണാൻ ആഗ്രഹമുള്ളവർക് ഒന്ന് കണ്ടു നോകാം... നിങ്ങൾ ഒന്ന്  പേടിപ്പിക്കാൻ ഈ ചിത്രത്തിന് സാധിക്കും... ഒരു നല്ല അനുഭവം 

Saturday, April 11, 2020

PSV Garuda Vega 126.18M (telugu)



Praveen Sattaru കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് സ്പൈ ചിത്രത്തിൽ രാജശേഖർ, പൂജ കുമാർ, കിഷോർ, അദിത് അരുൺ, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് ശേഖർ എന്ന NIA ഓഫീസറുടെ കഥയാണ്... തന്റെ കുടുംബജീവിതം തിരിച്ചു പിടിക്കാൻ പാടുപെടുന്ന അദ്ദേഹത്തിന് അതിന്ടെ നിരഞ്ജൻ എന്ന ഹാക്കറെ പരിചയപെടെണ്ടി വരുന്നതും അതിലുടെ ഭാരതത്തിൽ നടക്കാൻ പോകുന്ന വലിയ ഒരു scam പിടിച്ചു നിർത്താൻ പുറപ്പെടുന്നതും ആണ് കഥാസാരം...

ശേഖർ ആയി രാജശേഖർ എത്തിയ ചിത്രത്തിൽ പൂജ കുമാർ സ്വാതി ആയും, അദിത് അരുൺ നിരഞ്ജൻ ആയും എത്തി.... കിഷോർ ജോർജ് ആയി എത്തിയപ്പോൾ ശ്രദ്ധ ദാസ് മാലിനി ആയും നാസ്സർ ശേഖരിന്റെ ബോസ്സ് ആയും എത്തി... ഇവരെ കൂടാതെ സണ്ണി ലിയോൺ ചിത്രത്തിലെ ഒരു ഐറ്റം നമ്പറിലും എത്തുന്നുണ്ട്...

Bhaskara Batla, Krishna Kanth എന്നിവരുടെ വരികൾക് Sricharan Pakala, Bheems Ceciroleo എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങളിൽ ദിയോ ദിയോ എന്ന് തുടങ്ങുന്ന സണ്ണി ലിയോൺ സോങ് വലിയ ഹിറ്റ്‌ ആയിരുന്നു...

Anji, Suresh Ragutu, Shyam Prasad, Gika Chelidze,  Bakur Chikobava എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Dharmendra Kakarala ആയിരുന്നു... Jyo Star Enterprises ഇന്റെ ബന്നേറിൽ M Koteswara Raju നിർമിച്ച ഈ ചിത്രം Shivani Shivatmika Movies, Wall Poster Cinema (Overseas) എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിവില്ല.... എന്നിരുന്നാലും ഒരു പ്രയക്ഷകൻ എന്ന നിലയിൽ എന്നിക് ഒരു മികച്ച അനുഭവം ആയിരുന്നു ഈ രാജശേഖർ ചിത്രം....

Friday, April 10, 2020

Naanaku prematho(telugu)



"സൊ ഏപ്പുടു നാ ഇമോഷൻ സീറോ..
സീറോ ഇമോഷൻസ് സീറോ എനിമീസ് "

Jnr. Ntr ഇന്റെ 25ആം ചിത്രം ആയ ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രം Sukumar,
Hussain Sha Kiran എന്നിവരുടെ കഥയ്ക് Buchibabu Sana, Srinivas Rungali, Vikram Juthika എന്നിവർ ചേർന്നു തിരക്കഥ രചിച്ചു സുകുമാർ ആണ് സംവിധാനം ചെയ്‌തത്‌...

തന്റെ മരണകിടക്കയിൽ വച്ചാണ് ആ സത്യം സുബ്രമണ്യം ആ പേര് തന്റെ മക്കളോട് പറയുന്നത്... " കൃഷ്ണമൂർത്തി കൗടില്യ ".വർഷങ്ങൾക് മുന്പ് വലിയ പണക്കാരൻ ആയിരുന്ന അദ്ദേഹം അയാൾ കാരണം,  എങ്ങനെ ആണ്  പേര് മാറ്റി ഒരു പ്രച്ഛന്ന വേഷത്തിൽ ജീവികേണ്ടി വന്നതിന്റെ കഥ.. അച്ഛന്റെ അന്ത്യാഭിലാഷം കൃഷ്ണമൂർത്തയുടെ അന്ത്യം ആണ് മനസുലാകുന്ന  അദേഹത്തിന്റെ ഇളയ മകൻ അഭിരാം അദേഹത്തിന്റെ ആ ആഗ്രഹം പൂർത്തീകരിക്കാൻ പുറപ്പെടുന്ന കഥയാണ് ചിത്രം നമ്മളോട് പറയുന്നത്.... 

Jnr. Ntr അഭിരാം ആയി എത്തിയ ചിത്രത്തിൽ സുബ്രമണ്യം/രമേശ്‌ ചന്ദ്ര പ്രസാദ് ആയി രാജേന്ദ്ര പ്രസാദ് എത്തി.... കൃഷണ മൂർത്തി കൗടില്യ എന്ന കഥാപാത്രത്തെ ജഗത്പതി ബാബു അവതരിപ്പിച്ചപ്പോൾ അഭിരാമിന്റെ സഹോദരങ്ങൾ ആയി ശ്രീനിവാസ അവസരാളയും, രാജീവ് കനകളായും എത്തി.... ഇവരെ കൂടാതെ രഖുൽ പ്രീത് സിംഗ്, ആശിഷ് വിദ്യാർത്ഥി, മധൂ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Chandrabose, Bhaskarabhatla Ravi Kumar,
Devi Sri Prasad എന്നിവരുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ Junglee Music ആണ് വിതരണം നടത്തിയത്... ഇതിലെ ടൈറ്റിൽ ട്രാക്ക് ഇന്നും എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് തന്നെ.... Vijay C Chakravarthy ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ  Navin Nooli ആയിരുന്നു എഡിറ്റിംഗ്...

Sri Venkateswara Cine Chitra പ്രൊഡക്ഷൻസിന്റെ ബന്നേറിൽ B. V. S. N. Prasad നിർമിച്ച ചിത്രം Reliance Entertainment, Phantom Films എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്..

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല അഭിപ്രായം നടത്തി... 64th Filmfare Awards South, 2nd IIFA Utsavam, 6th South Indian International Movie Awards, Mirchi Music Awards South, Nandi Awards, എന്നി അവാർഡ് നിശകളിൽ മികച്ച ചിത്രം, നടി, നടൻ, വില്ലൻ, സംഗീത സംവിധാനം എന്നിങ്ങനെ വിഭാഗങ്ങളിലും അവാർഡ് വാരിക്കൂട്ടിയ ചിത്രം എന്റെ പ്രിയ ntr ചിത്രങ്ങളിൽ ഏറ്റവും ആദ്യ സ്ഥാനത് നില്കുന്നു....

"നാനാകു പ്രേമത്തോ - നീ അഭിരാം "

Wednesday, April 8, 2020

Hit: the first case(telugu)



Sailesh Kolanu കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് മിസ്ടറി ക്രൈം ക്രൈം ത്രില്ലെർ ചിത്രത്തിൽ വിശ്വൻക് സെൻ, മുരളി ശർമ, റൂഹാനി ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു...

ചിത്രം പറയുന്നത് വിക്രം എന്ന പോലീസ് ഓഫീസറുടെ കഥയാണ്.... തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ കാരണം ഇപ്പോഴും വലിയ മനസികാഘാതം നേരിടേണ്ടി വരുന്ന അദ്ദേഹം തെലുഗ് പോലീസിന്റെ ഹിറ്റ്‌ എന്ന ചുരുക്കപ്പേരിൽ അറിയുന്ന  Homicide Intervention Team  ഇൽ ജോലിയും ചെയ്തു വരുന്നു... അതിനിടെ പ്രീതി എന്ന പെൺകുട്ടിയുടെ തിരോധാനം അന്വേഷണം നടത്തേണ്ടി വരുന്ന വിക്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്....

വിക്രം ആയി വിശ്വാക് സെൻ എത്തിയ ചിത്രത്തിൽ നേഹ എന്ന കഥാപാത്രം ആയി റൂഹാനി ശർമയും പ്രീതി ആയി സാഹിതിയും എത്തി... ഇബ്രാഹിം എന്ന പോലീസ് കഥാപാത്രത്തെ മുരളി ശർമ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ഭ്രമാജി, രവി രാജ, ചൈതന്യ സാഗിരാജും മറ്റു പ്രധാന കഥാപാത്രങ്ങൾ ആയും എത്തി....

Vivek Sagar സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Garry Bh ഉം ഛായാഗ്രഹണം S. Manikandan ഉം നിർവഹിച്ചു... Wall Poster Cinema ഇനി ബന്നേറിൽ Prashanti Tipirneni, Nani എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല വിജയം ആയിരുന്നു... ഒരു രണ്ടാം ഭാഗത്തിന് വാതിൽ തുറന്നിട്ട്‌ അവസാനിപ്പിച്ച ഈ ചിത്രത്തിന്റെ അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്.. ഒരു മികച്ച അനുഭവം

Tuesday, April 7, 2020

Brahms: The Boy II (english)


Stacey Menear കഥയെഴുതി William Brent Bell സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് സൂപ്പർനാച്യുറൽ ഹോർറോർ ത്രില്ലെർ ചിത്രം 2016 യിൽ പുറത്തിറങ്ങിയ the boy എന്ന  ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ്...

ചിത്രം പറയുന്നത് ജൂഡിന്റെ കഥയാണ്... ശൗൻ-ലിസ എന്നി ദമ്പതിമാരുടെ മകൻ ആയ ജൂഡ്ഉം കുടുംബവും ഹീൽഷൈർ ദമ്പതിമാരുടെ ആ പഴയ വില്ലയിലേക്ക്  താമസം മാറുന്നു... അവിടെ വച്ച് ജൂഡിനു  ഒരു പഴയ പാവ കിട്ടുന്നതും അതിന്റെ ഫലമായി അവരുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

Christopher Convery ജൂഡ് ആയി എത്തിയ ചിത്രത്തിൽ ശൗൻ ആയി Owain Yeoman ഉം ലിസ ആയി Katie Holmes ഉം എത്തി... Joseph എന്ന മറ്റൊരു പ്രാധാന്കഥാപാത്രം ആയി Ralph Ineson ഉം dr.lawrence എന്ന മറ്റൊരു കഥപാത്രം ആയി Anjali Jay ഉം എത്തി...

Brett Detar സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Brian Berdan ഉം ഛായാഗ്രഹണം Karl Walter Lindenlaub ഉം  നിർവഹിച്ചു... Lakeshore Entertainment, STX Films
ഇന്റെ ബന്നേറിൽ Matt Berenson, Gary Lucchesi, Tom Rosenberg, Jim Wedaa,, Riley Reid, Roy Lee, Richard S. Wright എന്നിവർ നിർമിച്ച ഈ ചിത്രം STX Entertainment ആണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ട്ടിച്ചില്ല... വെറുതെ ഒരു വട്ടം കാണാം...

Sunday, April 5, 2020

Trance



"പാസ്റ്റർ Joshua Carlton" ഒരു ഒന്നന്നര ഐറ്റം.. ജസ്റ്റ്‌ എ ഫഹദ് ഫാസിൽ പൂണ്ടു വിളയാട്ടം  "

Vincent Vadakkan കഥയും തിരക്കഥയ്ക്കും അൻവർ റഷീദ് സംവിധാനം ചെയ്ത ഈ മലയാള സൈക്കോളജിക്കൽ ഡ്രാമ ചിത്രത്തിൽ ഫഹദ് ഫാസിൽ വിജു പ്രസാദ് / പാസ്റ്റർ ജോഷുവ കേൽട്രോൺ എന്നി  കഥാപാത്രം ആയി എത്തി..

വിജു പ്രസാദ് എന്ന ഒരു കന്യാകുമാരിയിൽ ജീവിക്കുന്ന ഒരു സാധാരണകാരൻ മോട്ടിവേഷണൽ സ്പീക്കരുടെ ജീവിതയാത്ര പറയുന്ന ചിത്രം അദ്ദേഹം എങ്ങനെ വിജുവിൽ നിന്നും ജോഷുവ എന്ന പാസ്റ്റർ ആയി എന്നും, പാസ്റ്റർ സദസ്സുകളിൽ നമ്മൾ അറിയാതെ നടക്കുന്ന പല സംഭവങ്ങളിലേക്കും നമ്മളെ കൂട്ടികൊണ്ട് പോകുന്നു...

ഫഹദിനെ കൂടാതെ ചിത്രത്തിലെ  മറ്റു രണ്ടു  പ്രധാന കഥപാത്രങ്ങൾ ആയ സോളമൻ ഡേവിസ് -ഐസക് തോമസ് എന്നി കഥാപാത്രങ്ങളെ ഗൗതം മേനോൻ -ചെമ്പൻ വിനോദ് ജോസ് എന്നിവർ കൈകാര്യം ചെയ്തപ്പോൾ ദിലീഷ് പോത്തൻ അവറാച്ചൻ, നസ്രിയ എസ്ഥേർ ലോപ്പസ് എന്നീകഥാപാത്രങ്ങൾ ആയും ചിത്രത്തിൽ ഉണ്ട്....

Kamal Karthik,Vinayak Sasikumar എന്നിവരുടെ വരികൾക് Jackson Vijayan ഈണമിട്ട ഇതിലെ ഗാനങ്ങൾ Muzik 247 ആണ് വിതരണം നടത്തിയത്... Sushin Shyam ചിത്രത്തിന്റെ ബി ജി എം കൈകാര്യം ചെയ്തപ്പോൾ Amal Neerad ഛായാഗ്രഹണവും Praveen Prabhakar എഡിറ്റിംഗും കൈകാര്യം ചെയ്തു....

Anwar Rasheed Entertainments ഇന്റെ ബന്നെരിൽ സംവിധായകൻ തന്നെ നിർമിച്ച ഈ ചിത്രം A & A Release ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ ആവറേജിൽ ഒതുങ്ങി... ഫഹദിന്റെ അഭിനയ മികവ് കാണാൻ ഒരു വട്ടം കാണാം...

The boy (english)



Stacey Menear കഥയെഴുതി William Brent Bell സംവിധാനം ചെയ്ത ഈ ഇംഗ്ലീഷ് ഹോർറോർ ത്രില്ലെർ ചിത്രത്തിൽ Lauren Cohan, Rupert Evans എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Greta Evans ഇന്റെ കഥയാണ്...ഇംഗ്ലണ്ടിലെ Heelshires ദമ്പതിമാരുടെ ആവശ്യപ്രകാരം അവരുടെ വീട്ടിൽ nanni ആയി എത്തുന്ന അവളെ അമ്പരപെടുത്തികൊണ്ട് അവർ Brahms എന്ന ഒരു പാവക്കുട്ടിയെ നോക്കാൻ ആണ് താൻ എത്തിയത് എന്ന് അറിയുന്നു... ഒരു പറ്റം  റൂൾസ്‌ എഴുതി വച്ച് ആ ദമ്പതിമാർ അടുത്ത ദിനം ഒരു അവധിക്കു പോകുന്നതിനു പിന്നാലെ ആ വീട്ടിൽ ആ പാവ കാരണം നടക്കുന്ന ചില അപ്രതീക്ഷിത പേടിപ്പെടുത്തുന്ന സംഭവങ്ങൾ  ആണ് ചിത്രം നമ്മളോട് പറയുന്നത്...

Bear McCreary ചിത്രത്തിന്റെ ഭീതിയേകുന്ന സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Brian Berdan ഉം ഛായാഗ്രഹണം Daniel Pearl ഉം ആയിരുന്നു... Lakeshore Entertainment, Huayi Brothers Pictures, Vertigo Entertainment, STXfilms എന്നുവരുടെ ബന്നേറിൽ Matt Berenson, Jodyne Herron, Gary Lucchesi, Tom Rosenberg, Jim Wedaa എന്നിവർ നിർമിച്ച ഈ ചിത്രം STXfilms ആണ് വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ആ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു... Brahms: The Boy II എന്ന പേരിൽ ഒരു രണ്ടാം ഭാഗം വന്ന ഈ ചിത്രം ഹോർറോർ ചിത്രങ്ങൾ ഇഷ്ടമുള്ളവർക് ഒരു വേറിട്ട അനുഭവം സമ്മാനിക്കുന്നു.... ഒരു കിടുകാച്ചി ഹൊറർ ത്രില്ലെർ...

Thursday, April 2, 2020

Anweshanam



കുട്ടികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ തീം ആക്കികൊണ്ട് Francis Thomas, Ranjeet Kamala Sankar  എന്നിവരുടെ കഥയ്ക്കും തിരക്കഥയ്ക്കും Prasobh Vijayan സംവിധാനം ചെയ്ത ഈ മലയാള ത്രില്ലെർ ചിത്രത്തിൽ ജയസൂര്യ, ശ്രുതി രാമചന്ദ്രൻ, ലിയോണ ലിഷോയ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ഒരു വൈകുന്നേരം കുട്ടിയെ അവന്റെ അമ്മയും കൂട്ടുകാരനും ഹോസ്പിറ്റലിൽ എത്തിക്കുന്നു.. സ്റ്റെയർകേസിൽ നിന്നും വീണു എന്ന് പറയപ്പെടുന്ന കുട്ടിയിൽ കാണുന്ന പാടുകൾ അവിടത്തെ സോണി എന്ന സിസ്റ്ററിൽ ചില സംശയങ്ങൾ ഉടവാകുന്നതും അതു ചില ഊരാക്കുടുകളിലെക് പെട്ട് പോകുന്നതോടെ ആ ഹോസ്പിറ്റലിൽ അന്ന് രാത്രി നടക്കുന്ന സംഭവങ്ങളിലേക് ചിത്രം നമ്മളെ കൊണ്ടുപോകുന്നു....

അരവിന്ദ് എന്ന കേന്ദ്ര കഥാപാത്രം ആയി ജയസൂര്യ എത്തിയ ചിത്രത്തിൽ സോണി എന്ന സിസ്റ്റർ കഥാപാത്രം ആയി ലെന എത്തി.. dr. ഗൗതം എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ വിജയ് ബാബു അവതരിപ്പിച്ചപ്പോൾ ശ്രുതി രാമചന്ദ്രൻ കവിത അരവിന്ദ് ആയും, Leona Lishoy ലത സിദ്ധാർഥ് എന്ന പോലീസ് കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്....

Sujith Vasudev ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം Jakes Bejoy യും എഡിറ്റിംഗ് Appu N. Bhattathiri യും നിർവഹിച്ചു... AVA productions ഇന്റെ ബന്നേറിൽ A. V. Anoop, Premlal K. K., Mukesh Mehta, C. V. സാരഥി എന്നിവർ നിർമിച്ച ചിത്രം E4 Entertainment ആണ് വിതരണം നടത്തിയത്....

 ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല .. എന്നിരുന്നാലും ഒരു നല്ല അനുഭവം ആണ് ഈ ജയസൂര്യ ചിത്രം....

Wednesday, April 1, 2020

The Great Hypnotist (Chinese)



Endrix Ren, Leste Chen എന്നിവരുടെ കഥയക്കും തിരക്കഥയ്ക്കും Leste Chen സംവിധാനം ചെയ്ത ഈ ചൈനീസ് മിസ്ടറി ത്രില്ലെർ ചിത്രത്തിൽ Xu Zheng, Karen Mok എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ചിത്രം പറയുന്നത് Dr. Ruining Xu എന്നാ psychiatrist ഇന്റെ കഥയാണ്... തന്റെ മേല് ഉദ്യോഗസ്ഥയുടെ ആവശ്യപ്രകാരം Xiaoyan Ren എന്നാ പെൺകുട്ടിയെ നോക്കാൻ പുറപ്പെടുന്ന xu വിന്റെ യാത്രയും അതിൽ അദ്ദേഹം പോലും ഒരിക്കലും വിചാരിക്കാത്ത  സംഭവങ്ങളും അരങ്ങേറുന്നതും കൂടി നടക്കുന്ന ഉദ്വെഗജനകമായ സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

Rare Yu സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം Charlie Lam ആയിരുന്നു... Yang Hongyu എഡിറ്റിംഗ് നിര്വഹിച്ചപ്പോൾ Wanda Media, Beijing Golden Cicada Film എന്നിവരുടെ ബന്നേറിൽ Tina Shi, James Li, Xu Zheng എന്നിവർ ചേർന്നാണ് നിർമിച്ചതും വിതരണം നടത്തിയതും....ചൈനീസ്  ബോക്സ് ഓഫീസിൽ നല്ല പ്രകടനം കാഴ്ചവെച്ച ചിത്രം പ്രയക്ഷകനും ഒരു നല്ല അനുഭവം ആണ്...

Disco Raja (telugu)




"ആനന്ദ് സിനിമാവുലു രാഗേഷ്‌ ഖന്ന ഡയലോഗ് ഒകുട്ടുന്തി  my all time favourite, സിന്ദഗി ബഡി ഹോനി ചാഹിയെ.. ലംബി നഹി.. ഡിസ്കോ രാജ ആൾട്ടറേഷൻ, "ബാത് ചോട്ടി ഹൊനി ചാഹിയെ.. ഓട്ടോബൈയോഗ്രഫി  കി താരഹ് ലംബി നഹി.. പുരിഞ്ചതാ? "

Vi Anand ഇന്റെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ രചിച്ചു സംവിധാനം ചെയ്ത ഈ തെലുഗു സയൻസ് ഫിക്ഷൻ ചിത്രത്തിൽ രവി തേജ, പായൽ രാജ്പുത്, ബോബി സിംഹ, നഭ നടേശ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...

ലഡാകിലെ മഞ്ഞിൽ വച്ച് ഒരു കൂട്ടം സയന്റിസിനു ഒരു ശവം കിട്ടുന്നു.... മരിച്ചവരെ ജീവിപ്പിക്കാൻ ഉള്ള മരുന്ന് കണ്ടുപിടിക്കാൻ നടക്കുന്ന അവർ ആ ശവത്തെ ജീവിപ്പിക്കുന്നതും അതിന്റെ ഫലമായി വർഷങ്ങൾക് മുന്പ് മരിച്ച ഡിസ്കോ രാജ പുനർജനിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

രവി തേജ ഡിസ്കോ രാജ / വാസു ആയി എത്തിയ ചിത്രത്തിൽ ബർമ സേതു എന്ന വില്ലൻ കഥാപാത്രത്തെ ബോബി സിംഹ അവതരിപ്പിച്ചു... പായൽ രാജ്പുത് ഹെലൻ എന്ന കഥാപാത്രം ആയി എത്തിയപ്പോൾ വെണ്ണിലാ കിഷോർ വെന്നീലാ എന്നാ കഥാപാത്രം ആയും, നഭാ നടേശ നഭ ആയും എത്തി....

Sirivennela Seetharama Sastry,  Ramajogayya Sastry എന്നിവരുടെ വരികൾക് S. Thaman സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Shravan Katikaneni ആയിരുന്നു... T-Series, Lahari Music എന്നിവർ ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്...

SRT Entertainments ഇന്റെ ബന്നേറിൽ Ram Talluri നിർമിച്ച ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജിൽ ഒതുങ്ങി.. എന്നാലും പ്രയക്ഷകൻ എന്ന നിലയിൽ ഒരു മികച്ച അനുഭവം ആകുന്നു ഈ ചിത്രം....