വൺ ഷിൻ യുങ് സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ത്രില്ലെർ ചിത്രം "A murderer's guide to memorisation" പേരിലുള്ള കിങ് യൂങ് ഹാവ്‌ടെ ബേസ്ഡ് സെല്ലിങ് പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്..
ബൈക്കോങ് സൂ വർഷങ്ങൾക് മുൻപ് ഒരു തുടർ കൊലപാതകി ആയിരുന്നു... ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം ആ തൊഴിൽ ഉപേക്ഷിക്കുകയും അതോടെ അദ്ദേഹം ഒരു അൽഷിമേർ രോഗി ആവുകയും ചെയ്യുന്നു.. മകൾ യൂൻ ഹീ യുടെ കൂടെ താമസിക്കുന്ന അദ്ദേഹം ഒരു ദിവസം അവളുടെ കാമുകൻ ആയ ടേ ജൂ യെ കാണുനത്തോട് കുടി മകൾ വലിയൊരു അപകടത്തിൽ പെട്ടിരിക്കുവാണെന്ന് അദ്ദേഹം മനസിലാക്കുകയും പിന്നീട മകളെ രക്ഷിക്കാൻ തന്റെ മറവി മനസ്സിനോട് മല്ലടിക്കുകയും അതിന്ടെ നടക്കുന്ന അതിഗംഭീരമായ സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്....
സോൾ കെയുങ് ഗു വിന്റെ ബൈക്കോങ് സൂ കഥയുടെ നട്ടൽ ആയപ്പോ കിം നാം ഗിലിന്റെ ട്ടെ ജോ എന്ന വില്ലൻ വേഷം ചിത്രത്തിന്റെ മാറ്റു കൂട്ടീ..ഓരോ സെക്കൻഡും ത്രില്ലെർ സ്വഭാവം കാഴ്ചവെച്ച ചിത്രം ചില സ്ഥലങ്ങളിൽ പ്രയക്ഷകരെ കുഴകുകയും ചില ഇടങ്ങളിൽ ഞെട്ടിക്കുകയും ചെയ്യുനുണ്ട്...
ചിത്രത്തിലെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടിയപോ ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയം ആണ്...
മികച്ച പുതുമുഖ നടി,ഡയറക്ടർ എന്നി വിഭാഗങ്ങളിൽ പുരസ്‌കാര വേദികളിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ ചിത്രം....
അറുപത്തി ഒന്നാമത് ബി ഫ് ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സാന്നിധ്യം അറിയിക്കാൻ പോകുന്ന ഈ ചിത്രം ഷോബോസ് ആണ് വിതരണത്തിന് എത്തിച്ചത്.. കാണാൻ മറക്കേണ്ട..

No comments:
Post a Comment