വര്ഷങ്ങള്ക് മുൻപ് മലയാളത്തിൽ
ഭരതേട്ടന്റെ സംവിധാനത്തിൽ വന്ന ഒരു ചിത്രം ഉണ്ട്..."മാളൂട്ടി"
ഗോപി നായനാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ സോഷ്യൽ ഡ്രാമയും ഇതുപോലെ നടന്ന ഒരു സംഭവത്തിന്റെ ബാക്കിപത്രമായി മതിവധനി എന്ന ഐ എ എസ് ഓഫീസറുടെ വിചാരണയിൽ നിന്നും ആരംഭിക്കുന്നു...
വെള്ളം ഇല്ല ഗ്രാമത്തിൽ ധൻസിക എന്ന പെൺകുട്ടി ഒരു കുഴൽ കിണറിൽ വീഴുന്നതും അതിനെ രാഷ്ട്രീയക്കാർ എങ്ങനെ സ്വന്തം അജണ്ടകൾക് ഉപയോഗിക്കുന്നു എന്നതും മറ്റും മികച്ച രീതിയിൽ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകൻ ഗോപിക് ആദ്യം ഒരു കുതിരപ്പവൻ... അവസാന നിമിഷം വരെ ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ചിത്രങ്ങളിൽ ആദ്യ സ്ഥങ്ങളിൽ ഒന്ന് ഇനി മുതൽ ഈ ചിത്രത്തിന് സ്വന്തം...
നയന്താരയെ കൂടാതെ ബേബി മഹാലക്ഷ്മി, രമേശ്,വിഘ്നേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ സംഗീതം ജിബ്രാൻ ആണ്... ശരിക്കും ആ വിഭാഗം തകർത്തു എന്ന് തന്നെ പറയാം... ഓരോ ദൃശ്യത്തിനും അദ്ദേഹം കൊടുത്ത ചില ശബ്ദങ്ങൾ തന്നെ അതിനു മികച്ച ഉദാഹരണം.
ഓം പ്രകാശിന്റെ ഛായാഗ്രഹണം നിർവഹിച്ച ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് കോട്ടപ്പടി രമേശ് ആണ്... ട്രൈഡന്റ് ആർട്സ് വിതരണം നടത്തിയ ഈ ചിത്രം ഈ വര്ഷം അരുവിക്കും, മായാവനിനും ശേഷം കണ്ട ഏറ്റവും മികച്ച ചിത്രം ആവുന്നു...

No comments:
Post a Comment