ആത്മാർത്ഥമായി ഒന്നിനെ ആഗ്രഹിച്ച ലോകം തന്നെ നിങ്ങളെ അതിനു അടുത് എത്തിക്കാൻ ശ്രമിക്കും.. പൗലോ കൊയ്‌ലോ
അതിജീവനം അത് അത്ര എളുപ്പം ഉള്ള കാര്യം ഒന്നും അല്ല... ഒരു പ്രശ്‌നത്തിൽ പരിഹരികുമ്പോൾ മറ്റൊരു പ്രശ്നം അത് ഒരു വരി ആയി വന്നുകൊണ്ട് നില്കുന്നു... അതുകൊണ്ട് തന്നെ അതിനെ നേരിടാൻ അപാര ധൈര്യവും മനസും വേണം...
വേണുവിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത, ഫഹദ്,മമത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിന്റെ പ്രധാന തീം തന്നെ ഈ അതിജീവന കഥയാണ്... മാണിക്യം തേടി പോകുക എളുപ്പം ആണ്..പക്ഷെ അടുത്ത എത്തുന്നവൻ ആണ് വിജയി....
ജീവിതത്തിന്റെ അവസാന പിടിവള്ളിയും കൈവിടുമ്പോൾ ദൈവം നമ്മുക് ഒരു അവസാന അവസരം തരും ആ അവസരം മനസിലാക്കി മുന്പോട് പോയ നമ്മൾക്കു വിജയം സുനിശ്ചിതം ആയും വന്നു ചേരും..
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി വന്ന എല്ലാവരും അവരുടെ റോളുകൾ അതിഗംഭീരമാക്കി... ഫഹദ്, മംമ്ത, നെടുമുടി ചേട്ടൻ അങ്ങനെ എല്ലാരും..
ഈ ചിത്രത്തിലെ എടുത്തു പറയേണ്ട രണ്ടു കഥാപാത്രങ്ങൾ ആണ് സൗബിനും, പ്രവീണയും ചെയ്ത കഥാപാത്രങ്ങൾ.. മിനിറ്റുകൾ മാത്രമുള്ള ആ കഥാപാത്രങ്ങൾ ശരിക്കും പേടിപ്പിച്ചു കളഞ്ഞു... വെറും നോട്ടം കൊണ്ട് പ്രവീണ ചെയ്തപ്പോ ആ പാപ്പാന്റെ വേഷം ചെയ്ത സൗബിന്റെ ആ കഥാപാത്രം ജീവിക്കുകയായിരുന്നു... ഇപ്പളും ആ രണ്ടു കഥാപാത്രങ്ങളും കണ്ണിന് മുന്നിൽ നിന്നും മായുന്നില്ല....
റഫീഖ് അഹമ്മദിന്റെ വരികൾക് വിശാൽ ഭരദ്വാജ് ചെയ്ത രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. രണ്ടും കാതിനു കുളിർമ ഏകിയ ഗാനങ്ങളിൽ ആയി...
കെ യൂ മോഹനൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ബീന പൗലും പ്രൊഡക്ഷൻ പോയേറ്ററി ഫിലിം ഹോസ് ഉം ആണ്...
വാൽക്ഷണം :
ആദ്യം മുഷിപ്പിച്ചെങ്കിലും പിന്നീട് ഞെട്ടിച്ച വേണു - ഫഹദ് മാജിക്

No comments:
Post a Comment