ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ മമ്മൂക്ക,ലക്ഷ്മി റായ്,സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ചിട്ടുള്ള ഈ ഷാഫി ചിത്രം മമ്മൂക്കയുടെ നിർമാണ കമ്പനി ആയ പ്ലേ ഹോസ്ഉം ബിഗ് സ്ക്രീൻ പ്രൊഡക്ഷന്സും സംയുക്തമായാണ് വിതരണത്തിന് എത്തിച്ചത്..
കേരളം, തമിഴ്നാട്, കർണാടക മൂന്ന് സംസ്ഥാങ്ങളുടെ ഇടയിൽ ഉള്ള ചട്ടമ്പിനാട് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ചെമ്പട്ടുനാടിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ മമ്മൂക്ക ഒരു കന്നഡകാരൻ വിരേന്ദ്ര മല്ലയ്യയുടെ വേഷം കൈകാര്യം ചെയുന്നു...
ചട്ടമ്പിമാർക് പേര് കേട്ട ചെമ്പട്ടു ഗ്രാമത്തിൽ ഒരു സ്ഥലം വാങ്ങൻ മല്ലയ്യ എത്തുന്നതും അതിലുടെ അദ്ദേഹവും ആ ഗ്രാമവും തമ്മിലുള്ള പഴയ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരു കോമഡി ആക്ഷൻ ചിത്രം ആണ്.
വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക് അലക്സ് പോൾ സംഗീതം ചെയ്ത ഗാനങ്ങൾ എല്ലാം മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടു....ഇതിൽ കുട്ടപ്പൻ പാടിയ "ഒരു കഥ പറയാം " എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ് എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്..
മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ സാജൻ ആണ്.. നൗഷാദും, ആന്റോ ജോസ്ഫ്ഉം ആണ് നിർമാതാക്കൾ....
ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും എന്റെ ഇഷ്ട മമ്മൂക്ക ചിത്രങ്ങളിൽ ഒന്നാണ്.

No comments:
Post a Comment