Department Q സീരിസിലെ രണ്ടാമത്തെ ചിത്രം...
1994ൽ ഇരട്ട പെൺകുട്ടികൾ കൊല്ലപ്പെടുന്നു. അതിൽ ഒരാൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു...
അതിന്ടെ ആദ്യ കേസ് വലിയ വിജയം ആക്കിയ ഡിപ്പാർട്മെന്റ് Q ഇലെ ഉദ്യോഗസ്ഥൻ മോർക്കിനെ തേടി അവരുടെ അച്ഛൻ വരുന്നു... ആദ്യം ആ വിഷയം കാര്യമായി എടുത്തില്ലെങ്കിലും ആ അച്ഛൻ ആത്മഹത്യ ചെയ്യുന്നതോട് കുടി മോർക്കിനും ആസാദിനും അദ്ദേഹത്തിന്റെ ഒരു പെട്ടി കിട്ടുകയും അതിൽ നിന്നും കിട്ടുന്ന കുറച്ച രേഖകൾ അവരെ ഞെട്ടിക്കുന്ന കുറെ തെളിവുകൾ അയി മാറുന്നതും ആണ് കഥ ഹേതു....
ആദ്യ ഭാഗത്തു എന്നത് പോലെ കാള് മോർക്ക് എന്ന ഉദ്യോഗസ്ഥൻ ആയി നികോളജ് ലിപ് കാസും അദേഹത്തിന്റെ സഹപ്രവർത്തകൻ അസദ് ആയി ഫാരിസ് ഫാരിസും ഒന്നിലൊന്ന് അദ്‌ഭുദ പ്രകടനം ആണ് കാഴ്ചവെക്കുന്നത്... ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാവരും മത്സരിച്ച അഭിനയിച്ചപ്പോൾ ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും മികച്ച ക്രിട്ടിക്സ് റിവ്യൂവും ഡെന്മാർക്കിലെ ഏറ്റവും വലിയ പണം വാരി പടവും ആയി...
അസദ് ആയി അഭിനയിച്ച ഫാരിസ് ഫാരീസിനെ തേടി ഡാനിഷ് ഓസ്കാർ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന റോബർട്ട് അവാർഡ് തേടി എത്തിയ ഈ ചിത്രത്തിന് ആയിരുന്നു ആ വർഷത്തെ ഓടിയൻസ് അവാർഡും...
ഉണോ ഹെൽമെർസോൺ ജോൺ സോഡർഖ്‌വിസ്റ് എന്നിവർ ഒന്നിച്ച ചെയ്ത മ്യൂസിക്കും എറിക് ക്രേസിന്റെ ഛായാഗ്രഹണവും കുടി ആയപ്പോ ചിത്രം ഖ് സീരിസിലെ മികച്ച ഒരു അനുഭവം ആയി മാറുന്നു... കാണാൻ മറക്കേണ്ട..

No comments:
Post a Comment