"Memmories" ഓര്മ... "Memmories will never die". .ഒരിക്കൽ നമ്മുടെ സ്വന്തം ജീത്തു ചേട്ടൻ പറഞ്ഞ ഒരു കഥയുണ്ട്.. ഓർമകളെ കുറിച്ച.. ആ ഓർമകിലേക് ഒരു എത്തിനോട്ടം എന്ന തക്ക വണ്ണം ഞാൻ ആദ്യമായി കാണുന്ന ഡാനിഷ് ചിത്രം..
department q: the keeper of lost causes
കാര്ല മോർക് എന്ന പോലീസ് ഓഫീസർ ഒരു റൈഡിന്റെ അവസാനം department Q എന്ന ആർക്കും വേണ്ടാത്ത ഒരു തസ്തികയിലേക് ആസാദ് എന്ന ഒരു പങ്കാളിയുമായി മാറ്റപ്പെടുന്നു..... എല്ലാരും മറന്ന ഒരു കേസിലുടെ ഇടയ്ക് കാർലിന് കണ്ണോടിക്കേണ്ടി വരുന്നതോട് കുടി കഥയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുകയും അങ്ങനെ വർഷങ്ങൾക് മുൻപ് മരിച്ചു എന്ന മുദ്രകുത്തിയ മെറീറ്റ എന്ന പൊളിറ്റീഷിയേന്റെ തിരോധനത്തെ കുറിച്ച ഞെട്ടിപ്പിക്കുന്ന കണ്ടത്തെലുകൾ നടത്തുന്നതും ആണ് ഈ മിക്കേൽ നൊഗാർഡ് ചിത്രം പറയുന്നത്..
ജസ്സി ആൽഡർ ഓൾസെന്നിന്റെ കഥയ്ക് നികോളജ് ആർസിൽ തിരക്കഥ എഴുതിയ ഈ ചിത്രം ജസ്സിയുടെ തന്നെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്....
എറിക് ക്രേസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ മ്യൂസിക് ഉന്നോ ഹെൽമെർസോൺ, പാട്രിക് ആന്ദ്രേണ പിന്നെ ജോണ് സോഡർഖ്‌വിസ്റ് കുടി ആണ് നിർവഹിച്ചിരിക്കുന്നത്...
ഡാനിഷ് ബോക്സ് ഓഫീസിനെ ശരിക്കും ചലിപ്പിച്ച ചിത്രം ഗോഥെൺബർഗ് ഫിലിം ഫെസ്റ്റിവലിൽ ആണ് ആദ്യമായി പ്രദർശിപ്പിച്ചത്... ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം വലിയ ചർച്ച ആയി..
വാൽക്ഷണം :
ടെപർത്മെന്റ്റ് ഖ് എന്ന ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ കുടി ഉണ്ട്. അതും കുടി ഇനി കാണണം... അതുപോലെ ഇതിന്റെ മലയാളം സബ്‌ടൈറ്റിൽ ചെയ്ത എം സോൺ സുഹൃത്തിനും ഒരു പരിഭാഷ ലോഡ് ആവാൻ പ്രശ്ങ്ങൾ വന്നപ്പോൾ സഹായിച്ച എല്ലാ സുഹൃത്തുകൾക്കും എന്റെ നന്ദി അറയിക്കുന്നു...
കാണാത്തവർ ഉണ്ടേൽ പെട്ടന്ന് കണ്ടോളു..

No comments:
Post a Comment