ഒരു രാത്രി ഇരട്ട കൊലപാതക്കം... ദേവ് ശർമ്മ എന്ന പോലീസ് ഓഫിസർ അതെ സമയം കേസ് അന്വേഷിക്കാൻ വരുന്നു... വിക്രം എന്ന എൻ ആർ ഐ റൈറ്റർ ആ കൊലപാതക കുറ്റം ചാർത്തി അറസ്റ്റ് ആവിക്കയും അങ്ങനെ ആ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു.. ആരാണ് കൊലപാതകി?എന്തിനു വേണ്ടി ആണ് ആ കൊലപാതങ്ങൾ നടന്നത്... .?
ഇതിനെല്ലാം ഉത്തരം ആണ് റെഡ് ചില്ലെസ് എന്റർടൈൻമെന്റ് പ്രൊഡ്യൂസ് ചെയ്തു
അഭയ് ചോപ്ര സംവിധാനം ചെയ്ത ഇറ്റെഫാഖ് എന്ന് ചിത്രം..
സിദ്ധാർത്ഥിന്റെ വിക്രം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്. അദ്ദേഹത്തെ കുടാതെ സോനാക്ഷി സിൻഹ,അക്ഷയ് ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....
ർ ബി ചോപ്ര വർഷങ്ങൾക് മുൻപ് ചെയ്ത ഇതേ പേരിലുള്ള ചിത്രത്തിന്റെ അഡാപ്റ്റേഷൻ ആയ ചിത്രത്തിന്റെ കഥ അഭയ് ചോപ്ര, ശ്രേയസ് ജയൻ, നിഖിൽ മൽഹോത്ര എന്നിവർ സംയുകതമായും തിരക്കഥ അഭയ് ചോപ്രയും ആണ് ചെയ്തിരിക്കുന്നത്..
തനിഷ്ക് ബാഗച്ചി രചിച്ച അദ്ദേഹം തന്നെ സംഗീതം കൊടുത്ത ഒരു ഗാനം ആണ് ചിത്രത്തിൽ ഉള്ളത്... ചിത്രത്തിന്റെ ഛായാഗ്രഹണം മൈക്കൽ ലൂക്കയും എഡിറ്റർ നിതിൻ ബൈദും ആണ്....
ക്രിട്ടിൿസിന്റെ ഇടയിലും ആൾക്കാരുടെ ഇടയിലും മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആണ്...
ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ.. കാണാൻ മറക്കേണ്ട...

No comments:
Post a Comment