വേണു ശ്രീ ശർമയുടെ സംവിധാനത്തിൽ നാനിയും സായി പല്ലവിയും ഒരുമിച്ച ഈ ചിത്രം നാനി എന്ന ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരാളുടെ കഥ പറയുന്നു....
അമ്മാവന്റെ വീട്ടിൽ ജീവിക്കുന്ന നാനിക് ഒരു പ്രത്യേക സാഹചര്യത്തിൽ അവന്റെ ഏട്ടന്റെ വീട്ടിലേക് പോകേണ്ടി വരുന്നതും അതിന്ടെ അവൻ പല്ലവി എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുകയും ചെയ്യുന്നു.... അത് അവന്റെ ഏടത്തിയുടെ അനിയത്തി ആണെന്ന് പിന്നെയാണ് അവൻ അറയുന്നത്.. അതിന്ടെ ജ്യോതി എന്ന അവന്റെ ഏടത്തി ശിവ എന്ന ഗാംഗ്സ്റ്ററുടെ രണ്ടു ബസുകൾ സീസ് ചെയ്യുകയും അതിലൂടെ പ്രശ്‌നത്തിൽ പെടുകയും ചെയ്യുന്നു.. എങ്ങനെ ആണ് നാനിയും അവന്റെ ഏടത്തിയും ആ പ്രശ്‌നത്തിൽ നിന്നും പുറത്ത വരുന്നത്, അവന്റെ അവന്റെ പ്രണയം തിരിച്ച കിട്ടുമോ എന്നൊക്കെ ആണ് പിന്നീട ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...
ചിത്രത്തിലെ ഏറ്റവും മികച്ച വേഷം ഭൂമിക ചൗള ചെയ്ത ജ്യോതി ആയിരുന്നു.. തെലുഗ് സിനിമകളിൽ അധികം കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ പ്രകടനം.. അവരുടെ അഭിനയം ശരിക്കും ഞെട്ടിച്ചു.... ചില സ്ഥലങ്ങളിൽ നാനി അവരുടെ പ്രകടനത്തിന് മുൻപിൽ വെറും നോക്കു കുത്തിയായി നിന്ന് പോകുനുണ്ട്...അത്രെയും ശക്തമായ കഥാപാത്രം...
ദേവി ശ്രീ പ്രസാദിന്റെ സംഗീതത്തിൽ ശ്രീമണി, ചന്ദ്രബോസ്, ബാലാജി എന്നിവർ വരികൾ രചിച്ച അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ ഫാമിലി പാർട്ടി എന്ന ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ..
ശ്രീ വെങ്കിടേശ്വര ക്രിയേഷൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ റെഡ്‌ഡിയും എഡിറ്റർ പറവിൻ പുടിയും ആണ്... ഒരു മികച്ച എന്റെർറ്റൈനെർ.. കാണാൻ മറക്കേണ്ട..

No comments:
Post a Comment