സി വി കുമാറിന്റെ കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ തിരക്കഥ നളൻ കുമാരസ്വാമി ആണ്...
പ്രമോദ് എന്ന ന്യൂറോളജിസ്റ്റിന്റെ ആത്മഹത്യയിൽ തുടങ്ങുന്ന ചിത്രം പിന്നീഡ് കുറച്ച മനുഷ്യരിൽ അദ്ദേഹത്തിന്റെ അതെ ചലനങ്ങൾ കാണപ്പെടുകയും അങ്ങനെ അദ്ദേഹത്തെ കുറിച്ച കൂടുതൽ അറിയാൻ കുമരൻ എന്ന പോലീസ് ഓഫീസർ ശ്രമിക്കുകയും അങ്ങനെ ആ മനുഷ്യരുടെ മരണത്തെ കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറയുന്നതോട് കുടി അദ്ദേഹവും ഡോക്ടർ വേലായുധം എന്ന പ്രമോദിന്റെ സുഹൃത്തും ചേർന്നു അതിനെ തടയിടാൻ ശ്രമിക്കുന്നതും ആണ് കഥ ഹേതു...
ഒരു സയൻസ് ഫിക്ഷൻ എന്ന പേരിനു നൂറു ശതമാനം നീതി പുലർത്തിയ ചിത്രത്തിൽ ജാക്കി ഷെറോഫ്, ലാവണ്യ തൃപാതി, ഡാനിയേൽ ബാലാജി എന്നിവരും വേറെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..
ജിബ്രാന്റെ ഗാനങ്ങളും ഗോപി അമർനാഥിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്.. .ഈ ചിത്രം തെലുങ്കിൽ പ്രൊജക്റ്റ് Z എന്ന പേരിലും എത്തീട്ടുണ്ട്..
ക്രിട്ടിസിന്റെയും ആൾക്കാരുടെ ഇടയിലും നല്ല അഭിപ്രായം നേടിയ ചിത്രം ഒരു മികച്ച അനുഭവം ആയി മാറുന്നു... കാണാൻ മറക്കേണ്ട.

No comments:
Post a Comment