റാഫി മകാർട്ടിന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ കോമഡി എന്റെർറ്റൈനെർ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ലാൽ ആണ്...
ഒരു വലിയ തിരക്കഥാകൃത് ആവാൻ ശ്രമിക്കുന്ന ചന്തുവിനെ അവന്റെ യജമാനന്റെ മകൾ ഇന്ദിര പ്രണയിക്കുകയും അവനിൽ നിന്നും മകളെ തടയാൻ തമ്പുരാൻ അവനോട് വസുമതി എന്ന പെൺകുട്ടിയെ സങ്കല്പിച്ചു കത്ത് എഴുതാൻ പറയുന്നു... പക്ഷെ ആ കത്തുകൾ ശരിക്കും വസുമതി എന്ന ഒരു പെൺകുട്ടിക് കിട്ടുന്നതോട് കുടി അവൾ ചന്തുവിനെ തേടി വരുന്നതും പിന്നീട നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...
ചന്തു ആയി ജയേട്ടനും, വസുമതി ആയി നവ്യയും, ഇന്ദിര ആയി ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ലാൽ, വിനീത്,ജനാർദ്ദനൻ, സിദ്ദ്‌ക് എന്നിവരും മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തു......
ഗിരീഷ് പുത്തഞ്ചേരി-സന്തോഷ് വർമ്മ എന്നിവരുടെ വരികൾക് അലക്സ് പോൾ ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ കാക്കോത്തി കാവിലെ എന്ന് തുടങ്ങുന്ന ഗാനം എന്നിക് ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നാണ്....
സാലു ജോർജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഹരിഹര പുത്രൻ ആണ്... ബോക്സ് ഓഫീസിൽ മികച്ച വിജയം കാഴ്ച്ചവെച്ച ചിത്രത്തിന്റെ "കാൽ മഞ്ഞ " എന്ന് പേരിലുള്ള ഒരു കന്നഡ പതിപ്പും ഇറങ്ങിട്ടുണ്ട്....
എന്റെ ഏറ്റവും ഇഷ്ടപെട്ട ജയേട്ടൻ ചിത്രങ്ങളിൽ ഒന്ന്...

No comments:
Post a Comment