ആനന്ദ് ശങ്കറിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത വിക്രം - നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ് ഇരുമുഖൻ....
മലേഷ്യയിലെ ഇന്ത്യൻ എംബസി ലവ് ടാടൂ വച്ച ഒരാൾ ആക്രമിക്കുകയും അങ്ങനെ അത് വലിയ വാർത്താവുകയും ചെയ്യുന്നു... ആ ലവ് ചിഹ്നത്തെ കുറിച്ച കൂടുതൽ അറിയാവുന്ന ഒരു പഴയ എക്സ് ഏജന്റ് അഖിലനെ തേടി വരുന്ന ചീഫ് ഏജന്റ് മാലിക് അങ്ങനെ ആ കേസ് അദ്ദേഹത്തെ ഏല്പിക്കുകയും പിന്നീട ലവ് വേ തേഡി അഖിലൻ ഇറങ്ങുന്നതും ആണ് കഥ ഹേതു..
അഖിലൻ ലവ് എന്നി വേഷങ്ങൾ വിക്രം ഗംഭീരം ആക്കിയപ്പോൾ അഖിലന്റെ ഭാര്യ മീരയായി നയൻതാരയും മാലിക് ആയി നാസറും ചിത്രത്തിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നു... ഇവരെ കൂടാതെ നിത്യ മേനോൻ,തമ്പി രാമായ എന്നിവരും പ്രധാനകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുനുണ്ട്....
തമീൻസ് ഫിലിമ്സിന്റെ ബാന്നറിൽ ഷിബു തമീൻസ് പ്രൊഡ്യൂസ് ചെയ്ത ചിത്രം സാമ്പത്തികമായും വലിയ വിജയം കൊയ്തു...
ഹാരിസ് ജയരാജ് ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ ഹെലന എന്ന ഗാനം ആ സമയത് വലിയ ചലനം സൃഷ്‌ടിച്ച ഒന്നായിരുന്നു...
ർ ഡി രാജശേഖർ ഛായാഗ്രഹണം ചെയ്ത ചിത്രം തമീൻസ് തന്നെ ആണ് വിതരണം ചെയ്തത്... തമിഴ് അല്ലാതെ തെലുഗ്, ഹിന്ദി എന്നി ഭാഷകളിലെക് മൊഴിമാറ്റി എത്തിയ ചിത്രം അവിടെയും മോശമില്ലാത്ത വിജയം ആയി തീർന്നു... കാണാൻ മറക്കേണ്ട...
വൽകഷ്ണം :
എല്ലാരും ളവിലെ സര്കുവാങ്ങേ... നീ ലാവ്ലിയെ സരക്കുവകരീന...

No comments:
Post a Comment