തെലുഗ് നടൻ ബാലകൃഷ്‌ണയുടെ നൂറാം ചിത്രം.... കൃഷ് സംവിധാനം ചെയ്ത ഈ എപിക് ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ച കൊണ്ട് തുടങ്ങാം...
ഭാരതത്തിൽ ചിതറിക്കിടന്ന മുപ്പത്തിരണ്ട് ചെറു രാജ്യങ്ങളെ ഒരു കുടകീഴിൽ കൊണ്ടുവരാൻ കൊതിച്ച അമരാവതിയുടെ ശതവാഹന രാജാവായ ഗൗതമിപുത്ര ശതക്കരണിയുടെ കഥ പറഞ്ഞ ചിത്രം അദ്ദേഹം അതിനു വേണ്ടി നടത്തിയ ധീരമായ പോരാട്ടത്തിന്റെയും അതിനിടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവവികാസങ്ങളിലൂടെ വികസിക്കുകയും ചെയ്യുന്നു....
ബാലകൃഷ്ണ ശതകർണി ആയി തിരശീലയിൽ എത്തിയപ്പോ അദ്ദേഹത്തിന്റെ 'അമ്മ ബാലശ്രി ആയി ഹേമമാലിനിയും ഭാര്യ വശ്ശിശതീ ദേവി ആയി ശ്രിയ സരണും നായകനോളം പോന്ന നായികാ വേഷങ്ങളിൽ തിളങ്ങുനുണ്ട്.....
സായി മാധവ് ബുർറ എഴുതിയ കഥയ്ക് കൃഷ് തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് ചിരത്തൻ ഭട്ടും ഛായാഗ്രാഹകൻ ഘന ശേഖർഉം ആണ്....
ഫിസ്റ് ഫ്രെയിം എന്റർടൈൻമെന്റ് പ്രൊഡ്യൂസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം കൊയ്‌തു...
ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം എഡിൻബർഗ് ഫെസ്റ്റിവൽ ഓഫ് ഇന്ത്യൻ ഫിലിംസ് ആൻഡ് ഡോക്യൂമെന്ററിസിൽ ആണ് ആദ്യമായി പ്രദർശിപ്പിച്ചത്...
ഒരു മികച്ച സിനിമ അനുഭവം.കാണാൻ മറക്കേണ്ട..

No comments:
Post a Comment