Wednesday, January 31, 2018

Murder on the Orient Express(english)




അഗത ക്രിസ്റ്റിയുടെ അതെ പേരിലുള്ള നോവലിനെ ആസ്പദമാക്കി മൈക്കൽ ഗ്രീനിന്റെ തിരക്കഥയിൽ കെന്നെത് ബ്രാനാഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബ്രാനാഗ്, പെനിലോപ് ക്രൂസ്, ജോണി ഡെപ്പ്, എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു...

ജറുസലേമിൽ വച്ച് ഒരു വലിയ കേസ് അന്വേഷിച്ച വിജയിപ്പിച്ച ഹെർക്യൂൾ പൊയ്‌പോയിറോറ് എന്ന പ്രശസ്ത ഡിറ്റക്റ്റീവ്  അത്യാവിശ്യമായി ഒരു കേസ് തെളിയിക്കാൻ വേണ്ടി ലണ്ടനിലേക് പുറപ്പെടുന്നു.. ടിക്കറ്റ് കിട്ടാൻ ബുദ്ദിമുട്ടുന്ന ഹെർക്യൂലിനു അദേഹത്തിന്റെ സുഹൃത് ബൗക്, അദ്ദേഹം ഓറിയന്റ് എക്സ്പ്രെസ്സിലെ ഡയറക്ടർ ആണ്,ഒരു റൂം കൊടുക്കുന്നു.. . പക്ഷെ  ട്രൈനിലെ ആ രാത്രി സം‌സാമുവേൽ രാച്ചട്ട  എന്ന  ബിസിനസ്സ്മാൻ കൊല്ലപെടുനത്തോട് കുടി ഹെർക്യൂൾ കേസ് അന്വേഷിക്കാൻ പുറപ്പെടുന്നതാണ് ചിത്രം പറയുന്നത്....

കുറെ ഏറെ അഡാപ്റ്റേഷൻ നടന്ന അഗത ക്രിസ്റ്റി നോവൽ ആണ് ഇത്..  ബോക്സ് ഓഫീസിലും മികച്ച പ്രകടനം ചിത്രം കാഴ്ച്ചവെച്ചിട്ടുണ്ട്...  ക്രിട്ടിക്‌സും ആൾക്കാരും മികച്ച അഭിപ്രായങ്ങൾ ചിത്രത്തെ കുറിച്ച പറഞ്ഞു... 

20ത് സെഞ്ച്വറി ഫോക്സ് നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹാരിസ് സമ്പർലോക്ക്കോസും മ്യൂസിക് പാട്രിക് ഡോയ്‌ലും ആണ്... 

മികച്ച റീമൈക്ക്, പ്രൊഡക്ഷൻ ഡിസൈൻ,  പീരീഡ് ഫിലിം, മാക് അപ്പ്,  ഒറിജിനൽ സ്കോർ എന്നിങ്ങനെ കുറെ ഏറെ അവാർഡ്‌കൾ പല നിശകളിലായി കരസ്ഥമാക്കിയ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നതായി കേൾക്കുന്നു....  പേര് "ഡെത്ത് ഓൺ ദി നൈൽ " ഇത് ആഗതയുടെ തന്നെ പുസ്തകം ആണ്..  ഇതിന്റെ രണ്ടാം ഭാഗം..  കാത്തിരിക്കുന്നു ആ ചിത്രത്തിനായി..

Chathikaatha chandu



റാഫി മകാർട്ടിന് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ കോമഡി എന്റെർറ്റൈനെർ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ലാൽ ആണ്...

ഒരു വലിയ തിരക്കഥാകൃത് ആവാൻ ശ്രമിക്കുന്ന ചന്തുവിനെ അവന്റെ യജമാനന്റെ മകൾ ഇന്ദിര പ്രണയിക്കുകയും അവനിൽ നിന്നും മകളെ തടയാൻ തമ്പുരാൻ അവനോട് വസുമതി എന്ന പെൺകുട്ടിയെ സങ്കല്പിച്ചു കത്ത് എഴുതാൻ പറയുന്നു...  പക്ഷെ ആ കത്തുകൾ ശരിക്കും വസുമതി എന്ന ഒരു പെൺകുട്ടിക് കിട്ടുന്നതോട് കുടി അവൾ ചന്തുവിനെ തേടി വരുന്നതും പിന്നീട നടക്കുന്ന രസകരമായ സംഭവങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...

ചന്തു ആയി ജയേട്ടനും, വസുമതി ആയി നവ്യയും,  ഇന്ദിര ആയി ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ ലാൽ, വിനീത്,ജനാർദ്ദനൻ, സിദ്ദ്‌ക്‌ എന്നിവരും മറ്റു വേഷങ്ങൾ കൈകാര്യം ചെയ്തു......

ഗിരീഷ് പുത്തഞ്ചേരി-സന്തോഷ് വർമ്മ എന്നിവരുടെ വരികൾക് അലക്സ് പോൾ ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ കാക്കോത്തി കാവിലെ എന്ന് തുടങ്ങുന്ന ഗാനം എന്നിക് ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നാണ്....

സാലു ജോർജ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഹരിഹര പുത്രൻ ആണ്... ബോക്സ് ഓഫീസിൽ മികച്ച വിജയം കാഴ്ച്ചവെച്ച ചിത്രത്തിന്റെ "കാൽ മഞ്ഞ " എന്ന് പേരിലുള്ള ഒരു കന്നഡ പതിപ്പും ഇറങ്ങിട്ടുണ്ട്....

എന്റെ ഏറ്റവും ഇഷ്ടപെട്ട ജയേട്ടൻ ചിത്രങ്ങളിൽ ഒന്ന്...

Tuesday, January 30, 2018

Tiger Zinda Hai (hindi)



അലി അബ്ബാസ് സഫർ - നീലേഷ് മിശ്ര എന്നിവർ തിരക്കഥ എഴുതി ഇതിലെ അലി സംവിധാനം ചെയ്ത ഈ സൽമാൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ ആദിത്യ ചോപ്ര ആണ്.

സിറിയയിലെ ഇക്രിറ്റില് ഇരുപത്തിഅഞ്ചു ഇന്ത്യൻ നേഴ്സ്മാരും പതിനച്ചു പാക് നേഴ്സ്മാരും അബു ഉസ്മാൻ എന്ന ഐസക് തലവന്റെ തടവറയിൽ പെടുനത്തോട് കുടു എട്ടു വര്ഷം മുൻപ് നടന്ന സംഭവങ്ങൾക് ശേഷം അണ്ടർഗ്രൗണ്ട് ആയ ടൈഗറിനെ തിരിച്ച  റൗ ഏജന്റ്സ് തിരിച്ച വിളികുന്നതും അങ്ങനെ ഏഴു ദിവസത്തിനുള്ളിൽ അവരെ രക്ഷിക്കുന്നതും ആണ് കഥ ഹേതു..

ഐസിസ് എന്ന തീവ്രവാദി സംഘം നാല്പത്തിന് ആറു ഇന്ത്യൻ നേഴ്സുകളെ  ഇറാക്കിൽ ബന്ദികൾ ആക്കിയപ്പോൾ അവരെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടത്തിയ നീക്കങ്ങളെ ആസ്പദമാക്കി കഴിഞ്ഞ വര്ഷം മലയാളത്തിൽ  ഇറങ്ങിയ ടേക്ക് ഓഫ് എന്ന മഹേഷ് നാരായൺ ചിത്രവും ഇതേ ഒരു സംഭവത്തെ ആസ്പദമാക്കി എടുത്തതാണ്...

യാഷ് രാജ് ഫിലിംസ് വിതരണത്തിന് എത്തിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മാർക്കിന് ലാസ്കവിഎസിക്കും എഡിറ്റർ രാമേശ്വർ.എസ. ഭഗതും ആണ്....

കുറെ ഏറെ മികച്ച ആക്ഷൻ രംഗങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ആക്ഷനിനു അറുപത്തിമൂന്നാമത് ഫിലിം ഫെയർ അവാർഡിൽ മികച്ച ആക്ഷനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.... ഇത് കൂടാതെ ഫിലിം ഓഫ് ഇന്ത്യൻ ഓൺലൈൻ അവാർഡിലും ഇതേ വിഭാഗത്തിൽ ടോം സ്ട്രൂതേഴ്സിന് അവാർഡ് ലഭിച്ചു.. .

ഇർഷാദ് കമലിന്റെ വരികൾക് ജൂലിയസ് പാക്കയാം കമ്പോസ് ചെയ്ത ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. 
വൈ.ആർ.എഫ് മ്യൂസിക് ആണ് വിതരണക്കാർ.. ചിത്രത്തിന്റെ പാശ്ചാതല സംഗീതം ജൂലൈസ് പാക്കയാം തന്നെ ആണ് ചെയ്തിട്ടുള്ളത്..

ബോക്സ് ഓഫീസിൽ ഇതേവരെ അഞ്ഞൂറ് കോടിക് മുകളിൽ നേടി കഴിഞ്ഞ ചിത്രം ബാഹുബലിക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസും സ്വന്തമാക്കി.  ക്രിട്ടിസിന്റെ ഇടയിലും ചിത്രം നല്ല പേര് സ്വന്തമാക്കിട്ട ഉണ്ട്...

ഒരു മികച്ച സിനിമ അനുഭവം...

Monday, January 29, 2018

Velaikaaran ( tamil )



"ഫഹദ്, ഫഹദ്, ആൻഡ് ഫഹദ് "കൂടെ ശിവകർത്തികേയനും നയൻതാരയും...  വേലൈകാരൻ എന്ന മോഹൻരാജാ ചിത്രത്തിന്റെ ആത്മാവി ഫഹദ് ഇന്റെ ആദി.... 

അറിവ് എന്ന ഒരു സാധാരണ മനുഷ്യനിൽ നിന്നും തുടങ്ങുന്ന ചിത്രം അദ്ദേഹം ആദി എന്ന സഫ്‌റോൺ കമ്പനിയുടെ മാനേജരുമായി സൗഹ്രദത്തിൽ ആവുന്നതും അതിന്ടെ അവന്റെ കമ്പനിയുടെ ഒരു പ്രശ്നം  പക്ഷെ അറിവ് പോലും അറിയാതെ അദ്ദേഹത്തിന്റെ കൂട്ടുകാരനിൽ എത്തിപെടുനത്തോട് കുടി അറിവും ആദിയും തമ്മിലുള്ള ഒരു ക്യാറ് ആൻഡ് മൗസ് ഗെയിം ആവുന്നതും ആണ് കഥ ഹേതു..

മോഹൻരാജയുടെ കഥയിൽ അദ്ദേഹവും  ശുഭയും ചേർന്നു തിരകഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം രാംജിയും എഡിറ്റർ രൂബേനും ആണ്..  വിവേക് -മധൻ കര്കയ എന്നിവരുടെ വരികൾക് അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്...  ഇതിലെ എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ച നില്കുന്നു... 

ർ ഡി രാജ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം ഭാരതം ഈ അടുത്ത് കേട്ട ഒരു പ്രശ്നത്തിന്റെ  നേർ പകർപ് ആണ്...  ഫഹദിന്റെ കഥാപാത്രം തന്നെ ആണ് ചിത്രത്തിന്റെ ജീവൻ...  24പ്രൊഡക്ഷൻ കമ്പനി പ്രൊഡ്യൂസ് ചെയ്ത ചിത്രം 24പ്രൊഡക്ഷനും E4 എന്റെർറ്റൈന്മെന്റും ഒന്നിച്ച ആണ്... 

ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇനി മുതൽ എന്റെ ഏറ്റവും പ്രിയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു....  ഒരു മികച്ച സിനിമ അനുഭവം. കാണാൻ മറക്കേണ്ട...

Chattambinaadu



ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ മമ്മൂക്ക,ലക്ഷ്മി റായ്‌,സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി അഭിനയിച്ചിട്ടുള്ള ഈ ഷാഫി ചിത്രം മമ്മൂക്കയുടെ നിർമാണ കമ്പനി ആയ പ്ലേ ഹോസ്ഉം ബിഗ് സ്ക്രീൻ പ്രൊഡക്ഷന്സും സംയുക്തമായാണ് വിതരണത്തിന് എത്തിച്ചത്..

കേരളം, തമിഴ്നാട്, കർണാടക മൂന്ന് സംസ്ഥാങ്ങളുടെ ഇടയിൽ ഉള്ള ചട്ടമ്പിനാട് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  ചെമ്പട്ടുനാടിന്റെ കഥ പറഞ്ഞ ഈ ചിത്രത്തിൽ മമ്മൂക്ക ഒരു കന്നഡകാരൻ വിരേന്ദ്ര മല്ലയ്യയുടെ വേഷം കൈകാര്യം ചെയുന്നു... 

ചട്ടമ്പിമാർക്‌ പേര് കേട്ട ചെമ്പട്ടു ഗ്രാമത്തിൽ ഒരു സ്ഥലം വാങ്ങൻ മല്ലയ്യ എത്തുന്നതും അതിലുടെ അദ്ദേഹവും ആ ഗ്രാമവും തമ്മിലുള്ള പഴയ ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഒരു കോമഡി ആക്ഷൻ ചിത്രം ആണ്.

വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക് അലക്സ് പോൾ സംഗീതം ചെയ്ത ഗാനങ്ങൾ എല്ലാം മികച്ച രീതിയിൽ സ്വീകരിക്കപ്പെട്ടു....ഇതിൽ കുട്ടപ്പൻ പാടിയ "ഒരു കഥ പറയാം " എന്ന് തുടങ്ങുന്ന ടൈറ്റിൽ സോങ് എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്..

മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ സാജൻ ആണ്.. നൗഷാദും, ആന്റോ ജോസ്ഫ്ഉം ആണ് നിർമാതാക്കൾ....

ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും എന്റെ ഇഷ്ട മമ്മൂക്ക ചിത്രങ്ങളിൽ ഒന്നാണ്.

Tuesday, January 23, 2018

Passenger



രഞ്ജിത്ത് ശങ്കറിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ദിലീപ് - ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം ഒരു ത്രില്ലെർ ആണ്...

സത്യനാഥൻ എന്ന ഒരു സാധാരണകാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന ഒരു അസാധാരണ സംഭവം ആണ് ചിത്രത്തിന്റെ കഥ...  ഒരു സ്ഥിരം ട്രെയിൻ യാത്രക്കാരൻ ആയ സത്യനാഥൻ ഒരു ദിവസം നന്ദൻ മേനോൻ എന്ന പ്രശസ്ത  വക്കിലിനെ ട്രെയിനിൽ വച്ച് കാണുകയും അദ്ദേഹവുമായി സൗഹ്രദത്തിൽ ആവുകയും ചെയ്യുന്നു. അത കഴിഞ് നന്ദൻ ഒരു അപകടത്തിൽ പെടുന്നതും അങ്ങനെ സത്യൻ  അദ്ദേഹത്തെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതാണ് കഥ കഴിഞ്...

നടൻ ആയി ദിലീപേട്ടനും  സത്യനാഥൻ ആയി ശ്രീനിയേട്ടനും എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ ജഗതി ചേട്ടൻ,മമത, നെടുമുടി ചേട്ടൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ഉണ്ട്... 

ബിജിബാലിന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ ഒരു ഗാനം ആണ് ചിത്രത്തിൽ ഉള്ളത്... ഓർമത്തെരുവിൽ എന്ന് തുടങ്ങുന്ന ഈ ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്...

മികച്ച തിരക്കഥയ്ക് ഉള്ള ലോഹിതദാസ് പുരസ്കാരം നേടിയ ചിത്രം മികച്ച ചിത്രം,ഡയറക്ടർ,വില്ലൻ, സ്ക്രീൻപ്ലേയ്, ആക്ടറേസ്, ആക്ടർ  എന്നിങ്ങനെ വേറെയും കുറെ ഏറെ അവാർഡുകൾ പല അവാർഡ് വേദികളിലായി നേടിടുണ്ട്...

വളരെ ചെറിയ ബഡ്ജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം ആയിരുന്നു... പി സുകുമാറിന്റെ ഛായാഗ്രണം നിർവഹിച്ച ഈ ചിത്രം നിർമിച്ചത് സ് സി പിള്ള ആയിരുന്നു...
ഈ ചിത്രത്തിന് ഒരു തമിഴ് പതിപ്പ് കുടി നിർമാണത്തിൽ ഉണ്ട്.. പേര് മുറിയാടി..

രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രം ആയ ഇത് എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രീനിഏട്ടൻ ചിത്രങ്ങളിൽ ഒന്നാണ്.... ഒരു മികച്ച ചിത്രം. കാണാൻ മറക്കേണ്ട...

Monday, January 22, 2018

Tumhari Sulu ( hindi )



സുരേഷ് ത്രിവേണിയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ വിദ്യ ബാലൻ ചിത്രം സുലോചന എന്ന വീട്ടമ്മയുടെ കഥ പറയുന്നു.. 

ഭർത്താവിനോടും പതിനൊന് വയസുള്ള മകനോടും ഒപ്പം ജീവിക്കുന്ന സോലോചന ദുബേ എന്ന സുലു റേഡിയോയിൽ വരുന്ന എല്ലാ പരിപാടികളും കേൾക്കുകയും അതിലെ എല്ലാ പരിപാടികളിലും പങ്കുടുകയും ചെയ്യുന്ന സ്ത്രീയാണ്... 
ഒരിക്കൽ ഒരു പരിപാടിയിൽ വിജയിച്ച അവർ അതിന്റെ പുരസ്കാരം മേടിക്കാൻ റേഡിയോ സ്റ്റേഷനിൽ എത്തുകയും അവിടെ വച്ച് കണ്ട ഒരു ർ ജെ ഓഡിഷനിൽ പങ്കെടുക്കുകയും ചെയ്യുന്നതോട് കുടി അവരുടെ ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...

സുലു എന്ന സുലോചന ആയി വന്ന വിദ്യ ബാലൻ തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്. അത്രെയും മികച്ച അഭിനയമാണ് അവർ ചിത്രത്തിൽ കാഴ്ചവെക്കുന്നത്..  അവരെ കൂടാതെ മാനവ് കൗൾ,വിഹായ മൗര്യ,  നേഹ ധുപിയ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. 

കരൺ കുൽക്കർണി ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്ത ചിത്രത്തിന്റെ ഗാന രചന ജവാദ് അക്തർ,  നാഗ്പാൽ,  രൺധാവ,  സിദ്ധാർഥ് കുശാൽ, ശന്തനു കതക് ചേർന്നാണ്..

മികച്ച ഡയറക്ടർ,ആക്ടര്സ്,സ്‌പോർട്ടിങ് ആക്ടര്സ്,ഒറിജിനൽ സ്റ്റോറി, ഛായാഗ്രഹണം എന്നി വിഭാഗങ്ങളിൽ പല ചലച്ചിത്ര നിശകളിലും ചിത്രം അവാർഡുകൾ വാരികുട്ടിട്ടുണ്ട്..  ഒൻപതു ഫിലിം ഫെയർ അവാർഡ് നോമിനേഷൻ നേടിയ ചിത്രത്തിളുടെ വിദ്യക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു..

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആണ്... 

ടി സീരീസ് വിതരണം ചെയ്ത ചിത്രത്തിന്റെ എഡിറ്റർ ശിവകുമാർ പണിക്കരും ഛായാഗ്രഹണം സൗരഭ് ഗോസ്വാമിയും നിർവഹിച്ചിരിക്കുന്നു...

ഒരു മികച്ച എന്റെർറ്റൈനെർ...  കാണാൻ മറക്കേണ്ട...

Ittefaq (hindi)



ഒരു രാത്രി ഇരട്ട കൊലപാതക്കം... ദേവ് ശർമ്മ എന്ന പോലീസ് ഓഫിസർ അതെ സമയം കേസ് അന്വേഷിക്കാൻ വരുന്നു...  വിക്രം എന്ന എൻ ആർ ഐ റൈറ്റർ ആ കൊലപാതക കുറ്റം ചാർത്തി അറസ്റ്റ് ആവിക്കയും അങ്ങനെ ആ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു..  ആരാണ് കൊലപാതകി?എന്തിനു വേണ്ടി ആണ് ആ കൊലപാതങ്ങൾ നടന്നത്... .?

ഇതിനെല്ലാം ഉത്തരം ആണ് റെഡ് ചില്ലെസ് എന്റർടൈൻമെന്റ് പ്രൊഡ്യൂസ് ചെയ്തു
അഭയ് ചോപ്ര സംവിധാനം ചെയ്ത ഇറ്റെഫാഖ് എന്ന് ചിത്രം.. 

സിദ്ധാർത്ഥിന്റെ വിക്രം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്. അദ്ദേഹത്തെ കുടാതെ സോനാക്ഷി സിൻഹ,അക്ഷയ് ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....

ർ ബി ചോപ്ര വർഷങ്ങൾക് മുൻപ് ചെയ്ത ഇതേ പേരിലുള്ള ചിത്രത്തിന്റെ അഡാപ്റ്റേഷൻ ആയ ചിത്രത്തിന്റെ കഥ അഭയ് ചോപ്ര, ശ്രേയസ് ജയൻ,  നിഖിൽ മൽഹോത്ര എന്നിവർ സംയുകതമായും തിരക്കഥ അഭയ് ചോപ്രയും ആണ് ചെയ്തിരിക്കുന്നത്..

തനിഷ്ക് ബാഗച്ചി രചിച്ച അദ്ദേഹം തന്നെ സംഗീതം കൊടുത്ത ഒരു ഗാനം ആണ് ചിത്രത്തിൽ ഉള്ളത്...  ചിത്രത്തിന്റെ ഛായാഗ്രഹണം മൈക്കൽ ലൂക്കയും എഡിറ്റർ നിതിൻ ബൈദും ആണ്.... 

ക്രിട്ടിൿസിന്റെ ഇടയിലും ആൾക്കാരുടെ ഇടയിലും മികച്ച പ്രതികരണം ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആണ്... 

ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ..  കാണാൻ മറക്കേണ്ട...

MCA (telugu)


വേണു ശ്രീ ശർമയുടെ സംവിധാനത്തിൽ നാനിയും സായി പല്ലവിയും ഒരുമിച്ച ഈ ചിത്രം നാനി എന്ന ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരാളുടെ കഥ പറയുന്നു....

അമ്മാവന്റെ വീട്ടിൽ ജീവിക്കുന്ന നാനിക് ഒരു പ്രത്യേക സാഹചര്യത്തിൽ അവന്റെ ഏട്ടന്റെ വീട്ടിലേക് പോകേണ്ടി വരുന്നതും അതിന്ടെ അവൻ പല്ലവി എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആവുകയും ചെയ്യുന്നു.... അത് അവന്റെ ഏടത്തിയുടെ അനിയത്തി ആണെന്ന് പിന്നെയാണ് അവൻ അറയുന്നത്.. അതിന്ടെ ജ്യോതി എന്ന അവന്റെ ഏടത്തി ശിവ എന്ന ഗാംഗ്സ്റ്ററുടെ രണ്ടു ബസുകൾ സീസ് ചെയ്യുകയും അതിലൂടെ പ്രശ്‌നത്തിൽ പെടുകയും ചെയ്യുന്നു..  എങ്ങനെ ആണ് നാനിയും അവന്റെ ഏടത്തിയും ആ പ്രശ്‌നത്തിൽ നിന്നും പുറത്ത വരുന്നത്, അവന്റെ അവന്റെ പ്രണയം തിരിച്ച കിട്ടുമോ എന്നൊക്കെ ആണ് പിന്നീട ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...

ചിത്രത്തിലെ ഏറ്റവും മികച്ച വേഷം ഭൂമിക ചൗള ചെയ്ത ജ്യോതി ആയിരുന്നു..  തെലുഗ് സിനിമകളിൽ അധികം കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ പ്രകടനം.. അവരുടെ അഭിനയം ശരിക്കും ഞെട്ടിച്ചു....  ചില സ്ഥലങ്ങളിൽ നാനി അവരുടെ പ്രകടനത്തിന് മുൻപിൽ വെറും നോക്കു കുത്തിയായി നിന്ന് പോകുനുണ്ട്...അത്രെയും ശക്തമായ കഥാപാത്രം... 

ദേവി ശ്രീ പ്രസാദിന്റെ സംഗീതത്തിൽ ശ്രീമണി,  ചന്ദ്രബോസ്, ബാലാജി എന്നിവർ വരികൾ രചിച്ച അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ ഫാമിലി പാർട്ടി എന്ന ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. .. 

ശ്രീ വെങ്കിടേശ്വര ക്രിയേഷൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ റെഡ്‌ഡിയും എഡിറ്റർ പറവിൻ പുടിയും ആണ്... ഒരു മികച്ച എന്റെർറ്റൈനെർ..  കാണാൻ മറക്കേണ്ട..

Sunday, January 21, 2018

Atharvam



ഷിബു ചക്രവതിയുടെ തിരക്കഥയിൽ ടെന്നിസ്  ജോസഫ് സംവിധാനം ചെയ്ത ഈ മാജിക്കൽ ത്രില്ലെർ അനന്ത പത്മനാഭൻ എന്ന മാന്ത്രികന്റെ കഥ പറയുന്നു.... 

ഒരു മേൽ ജാതിക്കാരന്റെ കീഴ് ജാതികരിയിൽ ജനിക്കേണ്ടി വരുന്ന  അനന്ദൻ മൂന്ന് വേദങ്ങളും പഠിച്ച അഗ്രഗണ്യൻ ആവുകയും പക്ഷെ അതിനിടെ അവന്റെ ജീവിതത്തിൽ O മേൽ ജാതിക്കാർ ചെയ്ത ദാരുണ സംഭവം അവനെ അഥർവ വേദം പഠിക്കാൻ നിർബന്ധിക്കുന്നതാണ് കഥ ഹേതു....

അനന്ത പദ്മനാഭൻ ആയി മമ്മൂക്കയും അച്ഛൻ നമ്പൂതിരി ആയി ചാരുസേനനും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്..  അവരെ കൂടാതെ ഗണേഷ് കുമാർ, സിൽക്ക് സ്മിത, ജയഭാരതി എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്....

ഓ എൻ വി യുടെ വരികൾക്  ഇളയരാജ ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ എം ജി ശ്രീകുമാർ പാടിയ പൂവായ് വിരിഞ്ഞു എന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്.... 

ആനന്ദക്കുട്ടനും അജയൻ വിൻസെന്റും സംയുകതമായി ചെയ്ത ചാരാഗ്രഹണവും ഷെങ്കൺകുട്ടിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്..  മമ്മൂക്കയുടെ മികച്ച അഭിനയമുഹൂർത്തകൾ ആൾ നിറഞ്ഞ ചിത്രം ബോക്സ് ഓഫ്‌സൈലും മോശമില്ലാത്ത പ്രകടനം നടത്തി....

Saturday, January 20, 2018

Honeybee 2.5


ഷൈജു അന്തികാടിന്റെ  സംവിധാനത്തിൽ ആസിഫിന്റെ സഹോദരൻ അക്‌സർ അലി , ലിജിമോൾ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ കോമഡി റൊമാൻസ് ചിത്രം ഹണിബീ ൨ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ വച്ച് നടക്കുന്ന ചില രസകരമായ സംഭവങ്ങളിലൂടെയുള്ള യാത്രയാണ്...

വിഷ്ണു എന്ന ചെറുപ്പകരനിലൂടെ വികസിക്കുന്ന ചിത്രം അദ്ദേഹം ഒരു വേഷം കിട്ടാൻ ഹണിബീ ൨ ന്റെ സെറ്റിൽ എത്തുന്നതും അവിടെ വച്ച് അദ്ദേഹം എങ്ങനെ ഒരു പുതുമുഖ നടനായി സിനിമയിൽ എത്തിപ്പെടുന്നു എന്ന് പറയുന്നു...

അക്‌സർ,ലിജി എന്നിവരെ കൂടാതെ ഹണിബീ ൨ എന്ന ചിത്രത്തിലെ ഫുൾ ക്രുവും ചിത്രത്തിൽ ഉണ്ട്...  കൂടാതെ വേറെയും ചില താരങ്ങളും.....

ഒരു ഡോക്യൂമെന്ററി മോഡിൽ രീതിയിൽ എടുത്തിട്ടുള്ള ചിത്രം വിജയം ഒന്നും അല്ലെങ്കിലും ഒരു വട്ടം കണ്ടിരിക്കാൻ പറ്റും... കണ്ടു നോക്കു.

Carbon - Ashes and Diamonds



ആത്മാർത്ഥമായി ഒന്നിനെ ആഗ്രഹിച്ച ലോകം തന്നെ നിങ്ങളെ അതിനു അടുത് എത്തിക്കാൻ ശ്രമിക്കും.. പൗലോ കൊയ്‌ലോ

അതിജീവനം അത് അത്ര എളുപ്പം ഉള്ള കാര്യം ഒന്നും അല്ല...  ഒരു പ്രശ്‌നത്തിൽ പരിഹരികുമ്പോൾ  മറ്റൊരു പ്രശ്നം അത് ഒരു വരി ആയി വന്നുകൊണ്ട് നില്കുന്നു... അതുകൊണ്ട് തന്നെ അതിനെ നേരിടാൻ അപാര ധൈര്യവും മനസും വേണം... 

വേണുവിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത, ഫഹദ്,മമത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രത്തിന്റെ പ്രധാന തീം തന്നെ ഈ അതിജീവന കഥയാണ്... മാണിക്യം തേടി പോകുക എളുപ്പം ആണ്..പക്ഷെ അടുത്ത എത്തുന്നവൻ ആണ് വിജയി....

ജീവിതത്തിന്റെ അവസാന പിടിവള്ളിയും കൈവിടുമ്പോൾ ദൈവം നമ്മുക് ഒരു അവസാന അവസരം തരും ആ അവസരം മനസിലാക്കി മുന്പോട് പോയ നമ്മൾക്കു വിജയം സുനിശ്ചിതം ആയും വന്നു ചേരും..

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി വന്ന എല്ലാവരും അവരുടെ റോളുകൾ അതിഗംഭീരമാക്കി... ഫഹദ്, മംമ്ത, നെടുമുടി ചേട്ടൻ  അങ്ങനെ എല്ലാരും..

ഈ ചിത്രത്തിലെ എടുത്തു പറയേണ്ട രണ്ടു  കഥാപാത്രങ്ങൾ ആണ് സൗബിനും, പ്രവീണയും ചെയ്ത കഥാപാത്രങ്ങൾ..  മിനിറ്റുകൾ മാത്രമുള്ള ആ കഥാപാത്രങ്ങൾ ശരിക്കും പേടിപ്പിച്ചു  കളഞ്ഞു... വെറും നോട്ടം കൊണ്ട് പ്രവീണ ചെയ്തപ്പോ ആ പാപ്പാന്റെ വേഷം ചെയ്ത സൗബിന്റെ ആ കഥാപാത്രം ജീവിക്കുകയായിരുന്നു... ഇപ്പളും ആ രണ്ടു  കഥാപാത്രങ്ങളും കണ്ണിന് മുന്നിൽ നിന്നും മായുന്നില്ല....

റഫീഖ് അഹമ്മദിന്റെ വരികൾക് വിശാൽ ഭരദ്വാജ് ചെയ്ത രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. രണ്ടും കാതിനു കുളിർമ ഏകിയ ഗാനങ്ങളിൽ ആയി...

കെ യൂ മോഹനൻ  ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ബീന പൗലും പ്രൊഡക്ഷൻ പോയേറ്ററി ഫിലിം ഹോസ് ഉം ആണ്... 

വാൽക്ഷണം :
ആദ്യം മുഷിപ്പിച്ചെങ്കിലും പിന്നീട് ഞെട്ടിച്ച വേണു - ഫഹദ് മാജിക്

Thursday, January 18, 2018

Haseena Parker ( hindi )



ദാവൂദ് ഇബ്രഹിമിന്റെ അനിയത്തി ആയ ഹസീന പാർക്കറുടെ കഥ പറഞ്ഞ ഈ അപൂർവ  ലഖിയ ചിത്രത്തിൽ ശ്രദ്ധ കപൂർ ഹസീന ആയും സിദ്ധാർഥ് കപൂർ ദാവൂദ് ആയും എത്തുന്നു...

 ഹസീനയുടെ കോർട്ട് ട്രിയലിൽ നിന്നും ആരംഭിക്കുന്ന ചിത്രം അവരും ചേട്ടൻ ദാവൂദവും തമ്മിലുള്ള ബന്ധവും,  ബോംബേ അറ്റാക്ക്ഉം എല്ലാം ആണ് വിഷയം.. ചിത്രത്തിലൂടെ ദാവൂദിന്റെ അറിയപ്പെടാത്ത ഒരു കഥപറയാൻ ആണ് സംവിധാകൻ ശ്രമിക്കുന്നത്...

ചിത്രം വലിയ ഗുണം ഒന്നും ഇല്ലെങ്കിലും ഹസീന ആയി ശ്രദ്ധയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്ന ആണ്. ശരിക്കും അവർ അദ്‌ഭുടപെടുത്തി.....

ക്രിറ്റസിന്റെ ഇടയിലും ആള്കുരുടെ ഇടയിലും വലിയ നിരാശ ആയ ചിത്രം ബോക്സ് ഓഫീസിലും അനിവാര്യം ആയ പരാജയം ഏറ്റുവാങ്ങി... പക്ഷെ ചിത്രം കുറച് കുടി നോക്കിയിരുനെങ്കിൽ നല്ലതാകാൻ പറ്റുമായിരുന്നു എന്ന് തോന്നി..

സച്ചിൻ-ജിഗർ എന്നിവർ സംഗീതം ചെയ്ത ഗാനങ്ങളുടെ ലിറിക്‌സ് പ്രിയ സ്റിയ, വായു, കൃതി ഷെട്ടി എന്നിവർ ചേർന്നാണ് ചെയ്തിരി‌കുന്നത്..

സുരേഷ് നായരുടെ കഥയ്ക് അദ്ദേഹം തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹനം ഫാസഹ്റ ഖാൻ ആണ്..  ആ ഫിലിംസ് വിതരണം ചെയ്ത ചിത്രത്തിന്റെ പ്രൊഡ്യൂസർ നഹീദ് ഖാൻ ആണ്.... കണ്ടു നോക്കു..

Wednesday, January 17, 2018

Ramanieechiyude naamathil (short film)




ലിജു തോമസിന്റെ ഈ ഷോർട് ഫില്മിനെ കുറിച്ച അറിയാത്തവർ കുറവായിരിക്കും.. 

ഒരു കിണറ്റിൽ വീണ പാമ്പും അതിൽ അതിൽ വന്നു പെട്ടുപോകുന്ന രമണി ഏച്ചിയുടെ ഭർത്താവിന്റെ സുഹൃത്തും...  വെറും പതിനൊന് മിനിറ്റിൽ ഒരു ഫുൾ ത്രില്ലെർ ഫിലിം കണ്ട അനുഭൂതി തന്ന ചിത്രത്തിൽ പാറ ബാബു ഭർത്താവായും അരുൺ കുമാർ സുഹൃത്തായും അഭിനയിക്കുന്നു..

വിനു തോമസ് സംഗീതം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫിയും പ്രൊഡക്ഷൻ ലാൽ മീഡിയ ആൻഡ് മെഗാ മീഡിയ എന്നിവർ സംയുകതമായി ചെയ്തതാണ്...

ഫെഫ്കയുടെ മികച്ച ഷോർട് ഫിലിമിൽ  തുടങ്ങി, കപ്പ ടി വി അവാർഡ്, ഡയറക്ടർ സ്റ്റേറ്റ് അവാർഡ് എന്നിങ്ങനെ ഡസൻഓളം അവാർഡുകൾ ചിത്രം വാരികുട്ടിട്ടുണ്ട്.. കുറെ ഏറെ ഫിലിം ഫെസ്റിവലിലുകളും ചിത്രം സ്ക്രീൻ ചെയ്യപെട്ടിട്ടുണ്ട്.. 

കാണാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായായും കാണുക.... ഒരിക്കലും നിരാശപ്പെടുത്തില്ല.... 

Baba (tamil)



സുരേഷ് കൃഷ്നയുടെ സംവിധാനത്തിൽ രജിനി,  മനീഷ കൊയ്‌രാള എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം.... 

ബാബ എന്ന കുട്ടിയുടെ ജനനത്തിൽ നിന്നും തുടങ്ങുന്ന ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവികാസങ്ങളിലൂടെ ഉള്ള ഒരു സഞ്ചാരം ആണ്....  ഒരു ഗുണ്ടയെ പോലെ ജീവിക്കുന്ന ബാബയുടെ അടുക്കലേക് ഒരു സാധു വരുന്നതും അദ്ദേഹം അയാളെ ഹിമാലയത്തിലേക് കൊണ്ടുപോകുന്നു.. അവിടെ വച്ച് ശരിക്കുമുള്ള ബാബയെ കണ്ടുമുട്ടുന്ന അദേഹത്തിന് ബാബ ഏഴ് വരങ്ങൾ നൽകുന്നതും പിന്നീട നടക്കുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന് ഇതിവൃത്തം...

രജനി ബാബ,മഹാവതാര് (ശബ്ദം മാത്രം)എന്നി വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ രജനി,  മനീഷ എന്നിവരെ  കൂടാതെ ഗൗണ്ടമണി, എം എൻ നമ്പ്യാർ,  ആശിഷ് വിദ്യാർതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു.. 

വൈരമുത്തുവുടെ വരികൾക് എ ആർ റഹ്മാൻ ഈണമിട്ട ഏഴിന് അടുത്ത് ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ തിരക്കഥയും കഥയും രജനി തന്നെ നിർവഹിച്ചതാണ്....ലോട്ടസ് ഇന്റർനാഷണൽ പ്രൊഡക്ഷനും
 ചോട്ടാ കെ നായിഡു ഛായാഗ്രഹണവും....

ക്രിട്ടിൿസിന്റെ ഇടയിൽ മോശം അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ ദുരന്തം ആയി....  ബോക്സ് ഓഫീസിൽ ചിത്രം നഷ്ടം വരുത്തിയപ്പോൾ രജിനിക് ഇരുപതച് ശതമാനം പണവും വിതരണകാർക് തിരികെടി വരുന്നതിനും ചിത്രം കാരണം ആയി...... 

റിലീസിന് ശേഷം കുറെ ഏറെ പ്രശ്ങ്ങൾ നേരിട്ട ചിത്രം രജനി ചെയ്ത ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്നു...

Tuesday, January 16, 2018

Dark (german tv series )



രാത്രി ഏഴു മണി മുതൽ നമ്മുടെ ഭവങ്ങളെ കണ്ണീരിൽ അഴുത ഒന്നാണ് സീരിയലുകൾ...  വർഷങ്ങൾ കഴിഞ്ഞാലും പിറക്കാത്ത 'അമ്മ, ഇന്ന് ജീവിച്ചാൽ നാളെ മരിക്കും ചിലപ്പോൾ മറ്റന്നാൾ വീണ്ടും ജീവിക്കും... ഒരു അമ്മായിഅമ്മ ഒരു മരുമകൾ..ഇങ്ങനെ പോകുന്നു  ഇന്ത്യൻ സീരിയലുകളുടെ ഒരു പോക്ക്... പക്ഷെ ഇതുപോലെ ഒന്ന് അങ്  ഹോളിവുഡിലും ഉണ്ട്... പേര്  "സീരീസ് "....

സീരീസ് എന്നാൽ സീരിയലുകൾ തന്നെ ആണ്..  പക്ഷെ ഇതിന്റെ ഏറ്റവും വലിയ ഗുണം ഇത് ഓരോ സീസൺ ആയാണ് ഇറക്കുന്നത്..  ഒരു സീസനിൽ പത്തു പാർട്സ്. .(ഞാൻ ഇതുവരെ കണ്ട എല്ലാ സീരിസിനെയും പത്തു പാർട്സ് ആണ് സീസണിൽ കണ്ടിട്ടുള്ളത്. അതുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന മാത്രം.)..  സൂപ്പർനാച്ചുറൽ ആണ് ഞാൻ ആദ്യമായി കണ്ട സീരീസ്...  അങ്ങനെ കുറച്ച നാൾ മുൻപ് എന്നിക് ഒരു സുഹൃത് സജസ്റ്റ് ചെയ്ത ഒരു സീരിസിനെ കുറിച്ചാണ് ഞാൻ ഇന്ന് ഈ പംക്തിയിൽ എഴുതാൻ പോകുന്നത് .....

പേര് : ഡാർക്ക്
ഭാഷ : ജർമൻ /ഇംഗ്ലീഷ്(ഡബ്)
വിഭാഗം : മിസ്റ്ററി /ത്രില്ലർ

ജർമയിലെ ഒരു ചെറിയ പട്ടണത്തിൽ രണ്ടു കുട്ടികൾ കാണാതെ പോകുന്നതും അത് അന്വേഷിച്ചു അവരുടെ കുടുംബങ്ങൾ ഇറങ്ങുന്നതും പക്ഷെ അത് അവരെ ഞെട്ടിപ്പിക്കുന്ന കുറെ ഏറെ സത്യങ്ങളിലേക് എത്തികുന്നതും ആണ് കഥ ഹേതു..

ചിത്രം നടക്കുന്നത് നാല് കാലഘട്ടങ്ങളിൽ ആണ്....  അതുകൊണ്ട് തന്നെ പ്രയക്ഷകരക് കുറച് ബുദ്ധിമുട്ട് കാണും ചിത്രം മനസിലാക്കാൻ.. 

നെറ്ഫ്ലിസ് ആദ്യമായി നിർമിച്ച ജർമൻ സീരീസ് എന്ന നിലയിലും ഈ സീരീസ് ശ്രദിക്കപ്പെട്ടിട്ടുണ്ട്..  ആള്കാര്ക് ഇടയിലും ക്രിട്ടിൿസിന്റെ ഇടയിലും ചർച്ച ആയ ഈ ചിത്രം മ്യൂസിക്  ബെൻ ഫ്രോസ്റ്റഉം ഛായാഗ്രഹണം നിക്കൊളാസ് സമരേറും ആണ്.. ശ്വാസം അടക്കിപ്പിടിച്ച മാത്രം കാണാൻ പറ്റുന്ന ഒരു സീരീസ്..  കാത്തിരിക്കുന്നു നെക്സ്റ്റ് സീസണിന് ആയി...

വാൽക്ഷണം :

ഇന്ത്യൻ ടീവി ചരിത്രത്തിലും ഇങ്ങനെ ഒരു സീരീസ് ഇറങ്ങാൻ പോകുന്നു എന്ന വാർത്തയാണ് എന്നെ ഇവിടെ ഇങ്ങനെ ഒരു പംക്തി എഴുതാൻ പ്രേരിപ്പിച്ചത്..  നമ്മുടെ സ്വന്തം മാധവൻ നായകൻ ആകുന്ന ഈ സീരിസിന്റെ പേര് "ബ്രെത്" എന്നാണ്... ഭാഷ ഹിന്ദി....  ആമസോൺ പ്രൈമ് വിതരണത്തിന് എത്തിക്കുന്ന ഈ സീരീസ് ഈ റിപ്പബ്ലിക്ക് ദിനം മുതൽ എയർ ചെയ്യപ്പെടും എന്നാണ് കേൾക്കുന്നത്..  കാത്തിരികാം ഈ പുതിയ ചുവടുവെപ്പിനായി. .

Monday, January 15, 2018

Aramm(tamil)



വര്ഷങ്ങള്ക് മുൻപ് മലയാളത്തിൽ
ഭരതേട്ടന്റെ സംവിധാനത്തിൽ വന്ന ഒരു ചിത്രം ഉണ്ട്..."മാളൂട്ടി"

ഗോപി നായനാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ സോഷ്യൽ ഡ്രാമയും ഇതുപോലെ നടന്ന ഒരു സംഭവത്തിന്റെ ബാക്കിപത്രമായി മതിവധനി എന്ന ഐ എ എസ് ഓഫീസറുടെ വിചാരണയിൽ നിന്നും ആരംഭിക്കുന്നു...

വെള്ളം ഇല്ല ഗ്രാമത്തിൽ ധൻസിക എന്ന പെൺകുട്ടി ഒരു കുഴൽ കിണറിൽ  വീഴുന്നതും അതിനെ രാഷ്ട്രീയക്കാർ എങ്ങനെ സ്വന്തം അജണ്ടകൾക് ഉപയോഗിക്കുന്നു എന്നതും മറ്റും മികച്ച രീതിയിൽ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകൻ ഗോപിക് ആദ്യം ഒരു കുതിരപ്പവൻ...  അവസാന നിമിഷം വരെ ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ചിത്രങ്ങളിൽ ആദ്യ സ്ഥങ്ങളിൽ ഒന്ന് ഇനി മുതൽ ഈ ചിത്രത്തിന് സ്വന്തം...

നയന്താരയെ കൂടാതെ ബേബി മഹാലക്ഷ്മി, രമേശ്,വിഘ്നേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ സംഗീതം ജിബ്രാൻ ആണ്...  ശരിക്കും ആ വിഭാഗം തകർത്തു എന്ന് തന്നെ പറയാം...  ഓരോ ദൃശ്യത്തിനും അദ്ദേഹം കൊടുത്ത ചില ശബ്ദങ്ങൾ തന്നെ അതിനു മികച്ച ഉദാഹരണം.

ഓം പ്രകാശിന്റെ ഛായാഗ്രഹണം നിർവഹിച്ച ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് കോട്ടപ്പടി രമേശ് ആണ്...  ട്രൈഡന്റ് ആർട്സ് വിതരണം നടത്തിയ ഈ ചിത്രം ഈ വര്ഷം അരുവിക്കും,  മായാവനിനും ശേഷം കണ്ട ഏറ്റവും മികച്ച ചിത്രം ആവുന്നു...

Maayavan (tamil )



സി വി കുമാറിന്റെ കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ തിരക്കഥ നളൻ കുമാരസ്വാമി ആണ്...

പ്രമോദ് എന്ന ന്യൂറോളജിസ്റ്റിന്റെ ആത്മഹത്യയിൽ തുടങ്ങുന്ന ചിത്രം പിന്നീഡ് കുറച്ച മനുഷ്യരിൽ അദ്ദേഹത്തിന്റെ അതെ ചലനങ്ങൾ കാണപ്പെടുകയും അങ്ങനെ അദ്ദേഹത്തെ കുറിച്ച കൂടുതൽ അറിയാൻ കുമരൻ എന്ന പോലീസ് ഓഫീസർ ശ്രമിക്കുകയും അങ്ങനെ ആ മനുഷ്യരുടെ മരണത്തെ കുറിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അറയുന്നതോട് കുടി അദ്ദേഹവും ഡോക്ടർ വേലായുധം എന്ന പ്രമോദിന്റെ സുഹൃത്തും ചേർന്നു അതിനെ തടയിടാൻ ശ്രമിക്കുന്നതും ആണ് കഥ ഹേതു...

ഒരു സയൻസ് ഫിക്ഷൻ എന്ന പേരിനു നൂറു ശതമാനം നീതി പുലർത്തിയ ചിത്രത്തിൽ ജാക്കി ഷെറോഫ്, ലാവണ്യ തൃപാതി, ഡാനിയേൽ ബാലാജി എന്നിവരും വേറെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

ജിബ്രാന്റെ ഗാനങ്ങളും ഗോപി അമർനാഥിന്റെ  ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്.. .ഈ ചിത്രം തെലുങ്കിൽ പ്രൊജക്റ്റ്  Z എന്ന പേരിലും എത്തീട്ടുണ്ട്..

ക്രിട്ടിസിന്റെയും ആൾക്കാരുടെ ഇടയിലും നല്ല അഭിപ്രായം നേടിയ ചിത്രം ഒരു മികച്ച അനുഭവം ആയി മാറുന്നു...  കാണാൻ മറക്കേണ്ട.

Sunday, January 14, 2018

Sound of boot

റാഷമോൻ എഫക്ടിനെ പ്രധാന തീം ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഇൻസ്‌വെസ്റ്റിഗേറ്റീവ് ത്രില്ലെർ...

അടിയന്തരാവസ്ഥ കാലത് അന്നത്തെ ഏറ്റവും വലിയ പോലീസ് ഉദ്യോഗ സ്ഥാനങ്ങളിൽ ഇരുന്ന മൂന്ന് പേരുടെ  വിരമികളിൽ ചിത്രം തുടങ്ങുന്നു....
വിരമിക്കൽ കഴിഞ്ഞു തിരിച്ച വരുന്ന അതിൽ ഒരാൾ ആയ അബ്ദുൾ സത്താരെ ആരോ കൊലപ്പെടുന്നതും അങ്ങനെ കേസ് അന്വേഷികാൻ സ് പി സിദ്ധാർഥ് മഹാദേവ് വരുന്നതോട് കുടി ഒരു പഴയ കുഴിച്ചു മൂടപ്പെട്ട കൊലപാതകത്തിന്റയും അവരുടെ പകയുടെ ചുരുൾ അഴിയുന്നതാണ് കഥ ഹേതു...

ഇറങ്ങിയ കാലത് എന്റെ അറിവിൽ ചിത്രം വലിയ പരാജയം ആയിരുന്നു.. പക്ഷെ  ചിത്രത്തിന്റെ മേക്കിങ് അത് ഇതേവരെ മലയാള സിനിമ കാണാത്ത ഒരു മികച്ച വർക്ക് ആയിരുന്നു.. 
ഒരു ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലെർ രീതിയിൽ ഡബ് ചെയ്ത ചിത്രം ശരിക്കും എഴുതിയത് ഒരു സൈകോളോജിക്കൽ ത്രില്ലെർ രീതിയിൽ ആണ്.

സുരേഷ് ഗോപിയെ കൂടാതെ ബാല, ഹണി റോസ്, രാജൻ പി ദേവ്,  മുരളി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്..

രാജേഷ് ജയറാമിന്റെ കഥയ്ക് ഇഷാൻ ദേവ് സംഗീതം പകർന്ന ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം ചിത്രത്തിന്റെ ലെവൽ തന്നെ മാറ്റുന്നുണ്ട്....  ഓരോ സെക്കണ്ടും പ്രയക്ഷകരെ മുൾമുനയിൽ നിർത്താനും അതുകൊണ്ട് ചിത്രത്തിന് സാധിച്ചു....
ആർ. രാജ രത്നത്തിന്റെ ഛായാഗ്രഹണവും എടുത്തു പറയേണ്ട ഒന്നാണ്. അത്രെയും മനോഹരം....

എന്തിരുന്നാലും കുറെ കാലമായി അന്വേഷിച്ച നടന്ന ചിത്രം എന്നിക് കൊണ്ട് തന്ന ടെലിഗ്രാം ഗ്രൂപ്പിന് ഒരു വലിയ നന്ദി അറിയിച്ച കൊണ്ട്..  

Saturday, January 13, 2018

Department Q: A Conspiracy of faith ( danish )



Department Q സീരിസിലെ മൂനാം ചിത്രം...

ഹാൻസ് പീറ്റർ മൊണാൽഡ് സംവിധാനം ചെയ്ത ഈ ഖ് സീരിസിലെ ഇറങ്ങിയതയിൽ വച്ച് അവസാന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ലൂയിസ് വെസ്ത് ആണ്...

കാർലിനെയും അസാദ്നെയും തേടി ഒരു എട്ടു വയസുകാരന്റെ എഴുതിയ ഒരു കുറിപ്പ ഒരു  കുപ്പിയിൽ നിന്നും കിട്ടുന്നതോട് കുടി അവർ അതിനു പിന്നിലുള്ള രഹസ്യത്തെ തേഡി യാത്ര തിരിക്കുകയും അത് ഡെന്മാർക്കിലെ തന്നെ  കുറെ ഏറെ മതേതര സമൂഹത്തിലെ കുട്ടികളുടെ തിരോധന പ്രശ്‌നത്തിൽ അവരെ എത്തിക്കുകയും ചെയ്യുന്നു...  അതിൽ കുറച്ച പേര് കൊല്ലപ്പെട്ടു എന്ന് അറയുന്നതോട്  കുടി അവർ ആ കൊലയാളിയെ തേടി ഇറങ്ങുന്നതാണ് കഥ ഹേതു...

ആദ്യ രണ്ടു ഭാഗത്തു കുറെ ഏറെ വൈകാരിക മുഹൂർത്തങ്ങൾ ആണ് സംവിധായകൻ ചെയ്തതെങ്കിൽ ഇവിടെ ചിത്രം ശരിക്കും ഒരു ത്രില്ലെർ സ്വഭാവം ആണ്....  .

നിക്കലാസ് സച്ചമിട്ട് സംഗീതം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ജോൺ ആൻഡ്രിയാസ് ആൻഡേഴ്സൺ ആണ്... 
ആദ്യ രണ്ടു ചിത്രങ്ങൾ പോലെ ഇതും ക്രിട്ടിൿസിന്റെ ഇടയിലും ആൾക്കാരുടെ ഇടയിലും മികച്ച പ്രതികരണം ആണ് കാഴ്ച്ചവെച്ചത്...

വൽക്കഷ്ണം:
കുറെ കാലങ്ങൾക്  ശേഷം ഒറ്റ ഇരിപ്പിനു ഒരു ട്രിയോളജി കണ്ടു തീർത്തു... മൂന്നും ഒന്നിലൊന്ന് മികച്ചത്...

Department Q: The absent one ( danish )



Department Q സീരിസിലെ രണ്ടാമത്തെ ചിത്രം... 

1994ൽ  ഇരട്ട പെൺകുട്ടികൾ  കൊല്ലപ്പെടുന്നു.  അതിൽ ഒരാൾ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു...

അതിന്ടെ ആദ്യ കേസ് വലിയ വിജയം ആക്കിയ ഡിപ്പാർട്മെന്റ്  Q ഇലെ ഉദ്യോഗസ്ഥൻ മോർക്കിനെ തേടി അവരുടെ അച്ഛൻ വരുന്നു...  ആദ്യം ആ വിഷയം കാര്യമായി എടുത്തില്ലെങ്കിലും ആ അച്ഛൻ ആത്മഹത്യ ചെയ്യുന്നതോട് കുടി മോർക്കിനും ആസാദിനും അദ്ദേഹത്തിന്റെ ഒരു പെട്ടി കിട്ടുകയും അതിൽ നിന്നും കിട്ടുന്ന കുറച്ച രേഖകൾ അവരെ ഞെട്ടിക്കുന്ന കുറെ തെളിവുകൾ അയി മാറുന്നതും ആണ് കഥ ഹേതു....

ആദ്യ ഭാഗത്തു എന്നത് പോലെ കാള് മോർക്ക് എന്ന ഉദ്യോഗസ്ഥൻ ആയി നികോളജ്‌ ലിപ് കാസും അദേഹത്തിന്റെ സഹപ്രവർത്തകൻ അസദ് ആയി ഫാരിസ് ഫാരിസും ഒന്നിലൊന്ന് അദ്‌ഭുദ പ്രകടനം ആണ് കാഴ്ചവെക്കുന്നത്...  ഇവരെ കൂടാതെ ചിത്രത്തിൽ വരുന്ന എല്ലാവരും മത്സരിച്ച അഭിനയിച്ചപ്പോൾ ഒന്നാം ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും മികച്ച ക്രിട്ടിക്സ് റിവ്യൂവും ഡെന്മാർക്കിലെ ഏറ്റവും വലിയ പണം വാരി പടവും ആയി... 

അസദ് ആയി അഭിനയിച്ച ഫാരിസ് ഫാരീസിനെ  തേടി ഡാനിഷ് ഓസ്കാർ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന റോബർട്ട് അവാർഡ് തേടി എത്തിയ ഈ ചിത്രത്തിന് ആയിരുന്നു ആ വർഷത്തെ ഓടിയൻസ് അവാർഡും...

ഉണോ ഹെൽമെർസോൺ ജോൺ സോഡർഖ്‌വിസ്റ് എന്നിവർ ഒന്നിച്ച ചെയ്ത മ്യൂസിക്കും എറിക് ക്രേസിന്റെ ഛായാഗ്രഹണവും കുടി ആയപ്പോ ചിത്രം ഖ് സീരിസിലെ മികച്ച ഒരു അനുഭവം ആയി മാറുന്നു...  കാണാൻ മറക്കേണ്ട..

Department Q: The keeper of lost causes ( danish)



"Memmories"  ഓര്മ...  "Memmories will never die". .ഒരിക്കൽ നമ്മുടെ സ്വന്തം ജീത്തു  ചേട്ടൻ പറഞ്ഞ ഒരു കഥയുണ്ട്.. ഓർമകളെ കുറിച്ച.. ആ ഓർമകിലേക് ഒരു എത്തിനോട്ടം എന്ന തക്ക വണ്ണം ഞാൻ ആദ്യമായി കാണുന്ന ഡാനിഷ് ചിത്രം..
department q: the keeper of lost causes

കാര്ല മോർക് എന്ന പോലീസ് ഓഫീസർ ഒരു റൈഡിന്റെ അവസാനം department Q എന്ന ആർക്കും വേണ്ടാത്ത ഒരു തസ്തികയിലേക്  ആസാദ് എന്ന ഒരു പങ്കാളിയുമായി മാറ്റപ്പെടുന്നു..... എല്ലാരും മറന്ന ഒരു കേസിലുടെ ഇടയ്ക് കാർലിന്‌ കണ്ണോടിക്കേണ്ടി വരുന്നതോട് കുടി കഥയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുകയും അങ്ങനെ വർഷങ്ങൾക് മുൻപ് മരിച്ചു എന്ന മുദ്രകുത്തിയ മെറീറ്റ എന്ന പൊളിറ്റീഷിയേന്റെ തിരോധനത്തെ കുറിച്ച ഞെട്ടിപ്പിക്കുന്ന കണ്ടത്തെലുകൾ നടത്തുന്നതും ആണ് ഈ മിക്കേൽ നൊഗാർഡ് ചിത്രം പറയുന്നത്..

ജസ്സി ആൽഡർ ഓൾസെന്നിന്റെ കഥയ്ക് നികോളജ്‌ ആർസിൽ തിരക്കഥ എഴുതിയ ഈ ചിത്രം ജസ്സിയുടെ തന്നെ അതെ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്....

എറിക് ക്രേസ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ മ്യൂസിക് ഉന്നോ ഹെൽമെർസോൺ,  പാട്രിക് ആന്ദ്രേണ പിന്നെ ജോണ് സോഡർഖ്‌വിസ്റ് കുടി ആണ് നിർവഹിച്ചിരിക്കുന്നത്... 

ഡാനിഷ് ബോക്സ് ഓഫീസിനെ ശരിക്കും ചലിപ്പിച്ച ചിത്രം ഗോഥെൺബർഗ് ഫിലിം ഫെസ്റ്റിവലിൽ ആണ് ആദ്യമായി പ്രദർശിപ്പിച്ചത്...  ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം വലിയ ചർച്ച ആയി.. 

വാൽക്ഷണം :
ടെപർത്മെന്റ്റ് ഖ് എന്ന ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ കുടി ഉണ്ട്. അതും കുടി ഇനി കാണണം...  അതുപോലെ ഇതിന്റെ മലയാളം സബ്‌‌ടൈറ്റിൽ ചെയ്ത എം സോൺ സുഹൃത്തിനും ഒരു പരിഭാഷ ലോഡ് ആവാൻ പ്രശ്ങ്ങൾ വന്നപ്പോൾ സഹായിച്ച എല്ലാ സുഹൃത്തുകൾക്കും എന്റെ നന്ദി അറയിക്കുന്നു...

കാണാത്തവർ ഉണ്ടേൽ പെട്ടന്ന് കണ്ടോളു..

Friday, January 12, 2018

Aruvi (tamil)



കുറെ കാലത്തിനു ശേഷം ഒരു ചിത്രം കണ്ടു കുറെ ഏറെ കരഞ്ഞു. പേര് അരുവി. എന്താ പറയാ... വാക്കുകൾക് അതീതം...

കുറെ ഏറെ കൊച്ചു കൊച്ചു സ്വപ്നങ്ങളും മോഹങ്ങളും ഉള്ളിൽ വച്ച് കുറെ ഏറെ ജീവിതം  ആഘോഷിക്കാൻ ഇറങ്ങി പുറപ്പെടാൻ തുണ്ടങ്ങുന്നതിനു മുൻപ് ജീവിതം അറ്റു പോയ ഒരു കൊച്ചു പെൺകുട്ടി... അതായിരുന്നു അരുവി.....

നാട്ടുകാർ അവളെ കൊലയാളി എന്ന് വിളിച്ചു... അത് കഴിഞ്ഞു അവൾ ഒരു തീവ്രവാദി ആയി...  ജീവിതം അവളെ കൊണ്ട് ഒരു വലിയ വേഷം അവസാനം അടിച്ചപ്പോൾ ആദ്യ ഭാഗം മികച്ച ത്രില്ലെരും അവസാനം മനസ്‌ നീരുന്ന ഒരു വേദനയായി അരുവി......

ചിത്രം അവസാനിക്കുമ്പോൾ സംവിധായകൻ പ്രയക്ഷകരോട് പറയാതെ പറയുന്ന ഒരു കാര്യം ഉണ്ട്...  അവരും മനുഷ്യരാ. മജ്ജയും മാംസവും ഉള്ള പച്ചയായ മനുഷ്യർ.. . അത് അവളുടെ തെറ്റു അല്ല.. ആരോ ചെയ്ത പാപം അവൾ അടക്കം ഉള്ള കുറെ ഏറെ ആൾക്കാരുടെ മെൽ അടിച്ചേപ്ലിക്കപ്പെടുകയാണ്... .

അരുവി എന്ന കഥാപാത്രം ആയി അഥിതി ബാലൻ തന്നെ ആണ് ചിത്രത്തിന്റെ കാതൽ. അരുവി ആയി അവൾ ജീവിക്കുകയായിരുന്നു.. അതിഥിയെ കൂടാതെ അഞ്ജലി  വർധൻ,  ലക്ഷ്മി ഗോപാലസ്വാമി, മുഹമ്മദ് അലി ബൈഗ് കൂടാതെ കുറെ ഏറെ പുതുമുഖങ്ങളും കഥാപാത്രങ്ങൾ ആയി ചിത്രത്തിലൂടെ എത്തുന്നു... 

കുട്ടി രേവതിയുടെ വരികൾക് ബിന്ദു മാലിനിയും വേദാന്ത ഭരദ്വാജ്ഉം ചേർന്നു ഈണമിട്ട ഗാനങ്ങളും കൂടാതെ പാശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റു പത്തു മടങ് കൂട്ടുനുണ്ട്.....

ഷെല്ലി കാറ്റലിസ്റ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രസ്റ്റായാണ്...

ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യപ്പെട്ടിട്ടുള്ള ചിത്രം ഡ്രീം വാരിയർ പിക്ചർസ് ആണ് വിതരണം ചെയ്തത്...  ക്രിട്ടിക്‌സും ആൾക്കാരും ചിത്രത്തെ ഒരുപോലെ ഏറ്റടുത്തു..  ഒരു മികച്ച സിനിമ അനുഭവം....

Thursday, January 11, 2018

The retired life of idiyan kartha ( short film)



വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഈ ഷോർട് ഫിലിം  പണ്ട് കാലത് ആൾക്കാരെ കിടു കിട വിറപ്പിച്ച കർത്താ എന്ന പോലീസ് കോൺസ്റ്റബിളിന്റെ ഇപ്പോൾ റിട്ടയേർഡ് ആയി ജീവിച്ചു വരികയാണ്...  പക്ഷെ കുറച്ച ദിവസമായി ഇടയ്ക്  രാത്രി ഒരാൾ വന്നു കർത്തയ്ക് നല്ല ഇടി കൊടുത്തിട് പോകുന്നു...  അങ്ങനെ കർത്താ അയാൾ ആരാണു എന്ന് അന്വേഷിച്ച ഇറങ്ങുന്നതാണ് കഥ ഹെതു...

ചിത്രത്തിൽ വന്ന എല്ലാവരും മികച്ച അഭിനയം കാഴ്ച്ചവെച്ചപ്പോൾ കർത്താ എന്ന കഥാപാത്രം ആയി വന അബു വയംകുളവും അദ്ദേഹത്തെ തല്ലുന്ന കഥാപാത്രം ആയി വന്ന അനീഷ് ഗോപാലന്റെയും അഭിനയം എടുത്തു പറയേണ്ടി വരും.  കർത്തയും തല്ലു കൊടുക്കുന്നവനും ഒന്നിലൊന്ന് സൂപ്പർ...

സൂരജ് സ് കുറുപ്പിന്റെ പാശ്ചാത്തല സംഗീതവും സ്റ്റീവ് ബെഞ്ചമിന്റെ ഛായാഗ്രഹണവും അതിമനോഹരം.. 

ഒരു അതിഗംഭീര കലാസൃഷ്ടി...  ജസ്റ്റ് ഡോണ്ട് മിസ് ഇറ്റ്..

Link :
https://youtu.be/bBVHZzO9G6s

Pete's dragon ( english)



വാൾട് ഡിസ്നി പ്രൊഡക്ഷനിൽ ഡേവിഡ് ലോറി സംവിധാനം ചെയ്ത ചിത്രം. പീറ്റ് എന്ന ഒരു കുട്ടിയും എല്ലിയട് എന്ന ഒരു ഡ്രാഗണും തമ്മിലുള്ള അത്യപൂർവ സൗഹ്യദത്തിന്റെ ഒരു മികച്ച കലാസൃഷ്ടി.... 

അച്ഛനമ്മമാരോട് ഒപ്പം കാട്ടിൽ   ഒരു ട്രിപ്പിന് പോകുന്ന പീറ്റ് എന്ന കുട്ടി ഒരു അപകടത്തിൽ പെടുകയും അങ്ങനെ അവൻ ആ കാട്ടിൽ ഒറ്റപെട്ടു പോകുകയും ചെയ്യുന്നു.. അവിടെ വച്ച് ഒരു പച്ച ഡ്രാഗൺ അവനെ എടുത്തു വളർത്തുന്നു... അതിനു അവൻ എലിയട് എന്ന് പേര് ഇടുന്നു....

 വര്ഷങ്ങള്ക് ഇപ്പുറം ഒരു നടാലിയെ എന്ന ഒരു സ്ത്രീ അവനെ കണ്ടുകിട്ടുകയും അവനെ അവരുടെ വീട്ടിലെക് കൊണ്ടുപോകുകയും ചെയ്യുന്നു.... അവിടെ വച്ച് നടാലിയയും അവളുടെ കുടുംബവും പീറ്റിന്റെ കഥ കേട്ടു ആ ഡ്രാഗനെ തേടി പോകുകയും അതിന്ടെ
ഗവിൻ എന്ന വേട്ടക്കാരനും സംഘവും ആ അതിനെ കീഴ്പ്പെടുത്തി കൊണ്ടുവരുന്നു.. . പീറ്ററിന്‌ ഇനും കുടുബത്തിനും ആ ഡ്രാഗനെ രക്ഷിക്കാൻ പറ്റുമോ ? പിന്നീട അതിനു എന്ത് സംഭവിച്ചു ? ഇതൊക്കെ ആണ് പിന്നീഡ് ചിത്രം പറയുന്നത്...

ഓൿസ് ഫെഗ്ലെയുടെ പീറ്റ് എന്ന കഥാപാത്രവും ആ അനിമേറ്റ്ഡ് ഡ്രാഗണും തന്നെ ആണ് കഥയുടെ കാതൽ.. അത്രെയും മനോഹരമായി തന്നെ സംവിധായകൻ അവരുടെ സ്നേഹം ചിത്രത്തിൽ പകർത്തിട്ടുണ്ട്..  ഇവരെ കൂടാതെ ബ്രൈസ് ഡാളസ് ഹൊവാർഡിന്റെ ഫോറെസ്റ് റേഞ്ചർ, വെസ് ബെന്റ്‌ലിയുടെ ജാക്ക് മഗരി, എന്നി കഥാപാത്രങ്ങളും ചിത്രത്തിന്റെ കാതൽ ആയി വരുന്നുണ്ട്...

ആദ്യം തന്നെ എലിയ്ഡ്  എന്ന ഡ്രാഗണ് രൂപവും അനിമേഷനും ചെയ്ത വെറ്റ ഡിജിറ്റൽ എന്ന കമ്പനിയുടെ എല്ലാര്ക്കും ഒരു  വലിയ കയ്യടി... പാനവിഷൻ പാൻഫ്ളേസ് കാമറ വച്ച് ഷൂട്ട ചെയ്ത ചിത്രം മേൽകോള്മ മരമോർസ്റ്റെയിന്റെ പീറ്റ്സ ഡ്രാഗൺ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്...

ഡാനിയേൽ ഹാർട്ടിന്റെ സംഗീതവും ബോജൻ ബസിലിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു....ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയി.. 2d അല്ലാതെ 3d യിലും റിയൽ 3d യിലും ചിത്രം പുറത്തുവന്നിട്ടുണ്ട്....

മുപ്പതിന് അടുത്ത് ചെറുതും വലുതും ആയ ഗാനങ്ങൾ ഉള്ള ചിത്രം ഇതിന്റെ വർഷങ്ങൾക് മുൻപ് ഇറങ്ങിയ ഒറിജിനൽ വേർഷൻ തന്നെ റീ റെക്കോർഡ് ചെയ്തായിരുന്നു... ഹെലൻ റെഡ്‌ഡി എന്ന ഓസ്‌ട്രേലിയൻ ഗായകൻ ചെയ്ത എല്ലാ ഗണനഗലും ഒക്കെർവിൽ റിവർ പുതിയ രീതിയില് ഈ ചിത്രത്തിൽ ചെയ്തു.....

ഗോൾഡൻ ടൊമാറ്റോ അവാർഡ്‌സ്, ഹെയ്റ്റ്‌ലാൻഡ് ഫിലിം ഫെസ്റ്റിവൽ, സാട്രന് അവാർഡ്, എന്നിങ്ങനെ കുറെ ഏറെ അവാർഡ് നിശകളിൽ കുറെ ഏറെ അവാർഡുകൾ വാരികുട്ടിട്ടുള്ള ഈ ചിത്രം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ കണ്ടു ആസ്വദിക്കാൻ പറ്റുന്ന മികച്ച ഒരു ചിത്രം ആണ്...കാണാൻ മറക്കേണ്ട...

The tiger



ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രില്ലറിൽ സുരേഷ് ഗോപി,സിദ്ദിഖ്,ഗോപിക, ആനന്ദ്  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

 ഹൽവാല ഇടപാടുകൾ കുടി വരുന്ന സമയത് സ്റ്റേറ്റ് വിജലൻസ് ഡി ജി ഗ്യാനശേഖര വർമ്മ ഒരു പ്രസ് കോൺഫ്രൻസ് നടത്തുകയും അതിനു പിറ്റേന് അദ്ദേഹം കോല ചെയ്യപ്പെടുകയും ചെയ്യുന്നു..  ആ കേസ് അന്വേഷികാൻ ചന്ദ്രശേഖർ ഐ പി സ് നിയുക്തനാവുകയും അതിന്ടെ സുഹ്‌റ അഹ്മെദ് എന്ന ജേണലിസ്റ്റും അവളുടെ കൂട്ടുകാരൻ കിഷോറിന്റെ തിരോധനവും  കുടി നടക്കുനതോട് കുടി കഥ കൂടുതൽ സങ്കീര്ണമാവുകയും അങ്ങനെ ചന്ദ്രശേഖർ ജോസഫ് പോത്തന്റെയും സുദേവ് സച്ചിദാനറെയും കൂടെ ഇതിന്റെ ചുരുൾ അഴിക്കാൻ ഇറങ്ങുന്നതും ആണ് കഥ ഹേതു..

രാജാമണിയും ഇഷാൻ ദേവും സംഗീതം ചെയ്യുന്ന ചിത്തത്തിന്റെ ഛായാഗ്രഹനം ശടേത് ദത്തും, എസ ശ്രാവണനും കുടി ആണ്...  ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ക്രിറ്റിക്സിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി...

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ഡിഫറെൻറ് രീതിയില് പറഞ്ഞു പോയ കഥ എന്ന നിലയിൽ ചിത്രം ഇന്നും ഒരു അദ്‌ഭുദം ആണ്..  വില്ലനെ  അവസാന നിമിഷം വരെ ഒരു ക്ലൂ പോലും തരാതെ എടുത്ത മലയാള ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രത്തിന് ഒരു വലിയ സ്ഥാനം ഉണ്ടാവും എന്ന വിശ്വസിച്ചുകൊണ്ട്... 

വൽകഷ്ണം :

No...Drop your gun baby
Musafir that's my name

Wednesday, January 10, 2018

Gautamiputra Satakarni ( telugu)



തെലുഗ് നടൻ ബാലകൃഷ്‌ണയുടെ നൂറാം ചിത്രം....  കൃഷ് സംവിധാനം ചെയ്ത ഈ എപിക് ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ച കൊണ്ട് തുടങ്ങാം...

ഭാരതത്തിൽ ചിതറിക്കിടന്ന മുപ്പത്തിരണ്ട് ചെറു രാജ്യങ്ങളെ ഒരു കുടകീഴിൽ കൊണ്ടുവരാൻ കൊതിച്ച അമരാവതിയുടെ ശതവാഹന രാജാവായ ഗൗതമിപുത്ര ശതക്കരണിയുടെ കഥ പറഞ്ഞ ചിത്രം അദ്ദേഹം അതിനു വേണ്ടി നടത്തിയ ധീരമായ പോരാട്ടത്തിന്റെയും അതിനിടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവവികാസങ്ങളിലൂടെ വികസിക്കുകയും  ചെയ്യുന്നു....

ബാലകൃഷ്ണ ശതകർണി ആയി തിരശീലയിൽ എത്തിയപ്പോ അദ്ദേഹത്തിന്റെ 'അമ്മ ബാലശ്രി ആയി ഹേമമാലിനിയും ഭാര്യ വശ്ശിശതീ ദേവി ആയി ശ്രിയ സരണും നായകനോളം പോന്ന നായികാ വേഷങ്ങളിൽ തിളങ്ങുനുണ്ട്..... 

സായി മാധവ് ബുർറ എഴുതിയ കഥയ്ക് കൃഷ് തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ മ്യൂസിക് ചിരത്തൻ ഭട്ടും ഛായാഗ്രാഹകൻ ഘന ശേഖർഉം ആണ്....

ഫിസ്റ് ഫ്രെയിം എന്റർടൈൻമെന്റ് പ്രൊഡ്യൂസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം കൊയ്‌തു...

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രം എഡിൻബർഗ് ഫെസ്റ്റിവൽ ഓഫ് ഇന്ത്യൻ ഫിലിംസ് ആൻഡ് ഡോക്യൂമെന്ററിസിൽ ആണ് ആദ്യമായി പ്രദർശിപ്പിച്ചത്... 

ഒരു മികച്ച സിനിമ അനുഭവം.കാണാൻ മറക്കേണ്ട..

Tuesday, January 9, 2018

Irumughan



ആനന്ദ് ശങ്കറിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത വിക്രം - നയൻ‌താര എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം ആണ് ഇരുമുഖൻ....

മലേഷ്യയിലെ ഇന്ത്യൻ എംബസി ലവ് ടാടൂ വച്ച ഒരാൾ ആക്രമിക്കുകയും അങ്ങനെ അത് വലിയ വാർത്താവുകയും ചെയ്യുന്നു...  ആ ലവ് ചിഹ്നത്തെ കുറിച്ച കൂടുതൽ അറിയാവുന്ന ഒരു പഴയ എക്സ് ഏജന്റ് അഖിലനെ തേടി വരുന്ന ചീഫ് ഏജന്റ് മാലിക് അങ്ങനെ ആ കേസ് അദ്ദേഹത്തെ ഏല്പിക്കുകയും പിന്നീട ലവ് വേ തേഡി അഖിലൻ ഇറങ്ങുന്നതും ആണ് കഥ ഹേതു..

അഖിലൻ ലവ് എന്നി വേഷങ്ങൾ വിക്രം ഗംഭീരം ആക്കിയപ്പോൾ അഖിലന്റെ ഭാര്യ മീരയായി നയൻതാരയും മാലിക് ആയി നാസറും ചിത്രത്തിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നു... ഇവരെ കൂടാതെ നിത്യ മേനോൻ,തമ്പി രാമായ എന്നിവരും പ്രധാനകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുനുണ്ട്....

തമീൻസ് ഫിലിമ്സിന്റെ ബാന്നറിൽ ഷിബു തമീൻസ് പ്രൊഡ്യൂസ് ചെയ്ത ചിത്രം സാമ്പത്തികമായും വലിയ വിജയം കൊയ്തു...

ഹാരിസ് ജയരാജ് ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ഇതിൽ ഹെലന എന്ന ഗാനം ആ സമയത് വലിയ ചലനം സൃഷ്‌ടിച്ച ഒന്നായിരുന്നു...

ർ ഡി രാജശേഖർ ഛായാഗ്രഹണം ചെയ്ത ചിത്രം തമീൻസ് തന്നെ ആണ് വിതരണം ചെയ്തത്... തമിഴ്  അല്ലാതെ തെലുഗ്, ഹിന്ദി എന്നി ഭാഷകളിലെക് മൊഴിമാറ്റി എത്തിയ ചിത്രം അവിടെയും മോശമില്ലാത്ത വിജയം ആയി തീർന്നു... കാണാൻ മറക്കേണ്ട...

വൽകഷ്ണം :
എല്ലാരും ളവിലെ സര്കുവാങ്ങേ...  നീ ലാവ്ലിയെ സരക്കുവകരീന...

Monday, January 8, 2018

Nayakan



ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇന്ദ്രജിത്,  ജഗതി, സിദ്ദിഖ് പിന്നെ തിലകൻ സാറും ഒന്നിച്ച അഭിനയിച്ച ഈ ക്രൈം ത്രില്ലെർ പ്രൊഡ്യൂസ് ചെയ്‌തിരുകുന്നത് അനൂപ് ആണ്....

വരദനുണ്ണി എന്ന കഥകളി നടന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അദ്ദേഹത്തെ ഒരു പ്രതികാരദാഹി ആകുകയും അങ്ങനെ അയാൾ അദ്ദേഹത്തിന്റെ കുടുംബം നശിപ്പിച്ച ശങ്കർ ദാസ് എന്ന ഡോണിനെ തകർക്കാൻ വേറെ ഒരു ഡോൺ ആയ കാരണവരുടെ സഹായം തേടുന്നതും പിന്നീട നടക്കുന്ന സംഭവബഹുലമായ കുറെ ഏറെ ത്രിസിപിക്കുന്ന രംഗങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...

വരദനുണ്ണി ആയി ഇന്ദ്രജിത്,  നമ്പീശൻ എന്ന അദ്ദേഹത്തിന്റെ സഹായിയായി ജഗതി ചേട്ടൻ, ശങ്കർ ദാസ് ആയി സിദ്ദിഖ് ഇക്ക പിന്നെ കാരണവർ ആയി തിലകൻ ചേട്ടനും ചിത്രത്തിൽ ഒന്നിലൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്...

പി സ് റഫീഖ് തിരക്കഥ എഴുതിയ ചിത്രം നറേറ്റ് ചെയ്യുന്നത് ഇന്ദ്രജിത് ആണ്..പ്രശാന്ത് പിള്ള സംഗീതവും മനോജ് പരമഹംസ ഛായാഗ്രഹണവും നിർവഹിക്കുന്നു...

എന്റെ അറിവിൽ ചിത്രം തിയേറ്ററിൽ വലിയ ചലനം ഒന്നും സൃഷ്‌ടിച്ചില്ലാ പക്ഷെ പിന്നെ ടി വി യിലും ഡി വി ഡിയും ഇറങ്ങിയപ്പോൾ വലിയ വാർത്ത ആയി...  ഇപ്പോഴും എന്റെ അറിവിൽ ഈ ചിത്രത്തിന് ഇഷ്ടമുള്ള കുറെ ഞാൻ ഉൾപ്പെടയുള്ള കുറെ ഏറെ പ്രയക്ഷകർ ഉണ്ട്....

എന്റെ ഏറ്റവും പ്രിയ ഇന്ദ്രജിത് ചിത്രങ്ങളിൽ ഒന്ന്...  ഒരു മികച്ച പരീക്ഷണം...  കാണാൻ മറക്കേണ്ട....

Sunday, January 7, 2018

Kalyanaraman



ഷാഫിയുടെ  സംവിധാനത്തിൽ ദിലീപ്,കുഞ്ചാക്കോ ബോബൻ,  നവ്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ റൊമാന്റിക് കോമഡി ചിത്രം രാമൻകുട്ടിയുടെയും ഗൗരിയുടെയും പ്രണയകഥ കോമഡി ട്രാക്കിൽ പറയുന്നു.. 

കല്യാണങ്ങൾ നടത്തികൊടുക്കുന്ന കുടുംബ പരമ്പര ഉള്ള തെക്കേടത് തറവാട്ടിലെ രാമൻകുട്ടി അമ്പാട് തമ്പിയുടെ മൂത്ത  മകളുടെ കല്യാണ വീട്ടിൽ വച്ച് ഗൗരി എന്ന തമ്പിയുടെ ഇളയമകളെ കണ്ടു ഇഷ്ടത്തിൽ ആവുന്നു...  ഒരു പ്രത്യേക സാഹചര്യത്തിൽ ആ കല്യാണം മുടങ്ങുകയും അങ്ങനെ രാധിക എന്ന തമ്പിയുടെ മകൾ തേക്കടത്ത എത്തുകയും പക്ഷെ ആ തറവാട്ടിലെ ഒരു വലിയ ശാപം ആ രണ്ടു കുടുംബങ്ങളെ വേട്ടയാടാൻ തുടങ്ങുന്നതോട് കുടി കഥ അതിന്റെ പുതിയ തലനങ്ങളിലേക് എത്തുന്നതും ആണ് ഈ ഷാഫി ചിത്രത്തിന് ഇതിവൃത്തതം...

ദിലീപ്,നവ്യ, കുഞ്ചാക്കോ ഇവരെ കൂടാതെ ലാൽ, ജ്യോതിർമയി,ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ വരുന്നുണ്ട്....

ചിത്രത്തിലെ ബെർണീ ഇഗ്നേഷ്യസിന്റെ ഗാനങ്ങൾ എല്ലാം വലിയ  ഹിറ്റ് ആയി.. പി സുകുമാരന്റെ ഛായാഗ്രഹണവും ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയും ചിത്രത്തിന്റെ മാറ്റു കുട്ടിയപ്പോ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആയി തീർന്നു.. .

ചിത്രത്തിലെ കഥയിലെ രാജകുമാരൻ, ഒന്നാം മല,കൈ തുടി താളം തട്ടി എന്നി ഗാനങ്ങൾ ഇന്നും എന്റെ പ്രിയ ഗാനങ്ങൾ ആയി ഉണ്ട്...

കല്യാണരാമുടു എന്ന ഒരു തെലുഗ് വേർഷനും ചിത്രത്തിന് ഉണ്ട്...  വേണു,സുമൻ,  പ്രഭുദേവ, നികിത തുക്രാൾ എന്നിവർ ആണ് പ്രധാന കഥാപത്രങ്ങൾ അവതരിപികുനത്....

ഇപ്പോഴും കാണുമ്പോൾ പഴയ അതെ ഫീലോടെ കാണാൻ കഴിയുന്ന ഈ ചിത്രത്തിലെ പല കോമഡി രംഗങ്ങളും ഇന്നും പൊട്ടിച്ചിരി ഉണ്ടാകുന്നു...  ട്രോലര്മാരും ഈ ചിത്രത്തിലെ പല സീനുകളും ഇന്നും പല ഇടങ്ങളിൽ പല രൂപങ്ങളിൽ ഇപ്പോഴും ഉപയോഗികുമ്പോൾ ഇന്നും ഈ ചിത്രം നമ്മുടെ ഇടയിൽ തന്നെ സജീവമായി തുടരുന്നു...

വാൽക്ഷണം :

*ഭവാനി വിചാരിച്ച ഈ കലവറ നമ്മക് മണിയറയാകാം.
*ഇതിൽ ഏതാ കല്ല്
*ലേശം ചോറ് എടുക്കട്ടേ?തൈരും കുട്ടി കഴിക്കാൻ?
*തളരരുത് രാമൻകുട്ടി തളരരുത്...

Gentleman (tamil)



മാസ്റ്റർ സംവിധാകന്റെ ശങ്കർഇന്റെ ആദ്യ ചിത്രം കൂടെ എ ർ റഹ്മാനും..  ഒരു യുഗത്തിന്റെ ആരംഭം.... ജന്റിൽമാൻ എന്ന അർജുൻ-മാധൂ  ചിത്രത്തിനു ഇങ്ങനെ കുറെ ഏറെ വിശേഷങ്ങൾ ഉണ്ട്...

ഊട്ടിയിൽ വച്ച് രണ്ടു കള്ളന്മാർ കോടികൾ കട്ട് രത്‌നം എന്ന പോലീസ് ഓഫീസറിന്റെ കയ്യിൽ നിന്നും കടന്നുകളയുന്നു...
അതിന്ടെ ചെന്നൈയിൽ കൃഷ്ണമൂർത്തി എന്ന പപ്പടം ബിസിനെസ്സ്മാനിന്റെ അടുത്തേക് തിരിയുന്ന ചിത്രം പിന്നീട അദ്ദേത്തിലൂടെ വികസിക്കുകയും അതിനിടെ കൂടെ തന്നെ രത്നം ആ കള്ളന്മാരെ തേടി ചെന്നൈയിൽ എത്തുന്നതോട് കുടി കഥ അതിന്റെ മൂർത്തീഭാവത്തിൽ എത്തുന്നു.... കഥ മുന്പോട് പോകുന്നതോട് കുടി ചിത്രം കിച്ചയും രത്നവും തമ്മിലുള്ള ഒരു ചെറിയ ക്യാറ് ആൻഡ് മൗസ് ഗെയിം ആകുകയും അത് മെല്ലെ ഒരു  മികച്ച ത്രില്ലറിലേക്  എത്തുകയും ചെയ്യുന്നു...

കിച്ച എന്ന കൃഷ്ണമൂർത്തി ആയി അർജുനും
സുശീല ആയി മാധുവും പ്രധനകഥാപാത്രങ്ങൾ അവതരിച്ചപ്പോൾ അവരെ കൂടാതെ എം എൻ നമ്പിയാർ,  രാജൻ പി ദേവ്,എന്നിങ്ങനെ കുറെ ഏറെ മികച്ച അഭിനേതാക്കളുടെ ഒരു പിടി നല്ല അഭിനയ മുഹൂർത്തങ്ങൾക് ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്....

എ ആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ എഴുതിയത് വൈരമുത്തുവും വാലിയും ചേർന്നാണ്... ചിത്രത്തിലെ എല്ലാ ഗാനങ്ങലും ഇപ്പളും ബ്ലോക്കബ്സ്റ്റർ ആണ്..  ഉസലാംപെട്ടി പെൺകുട്ടി,  ചിക്‌ബുക് റൈല, എന്ന വീട്ടി തോട്ടത്തിൽ എല്ലാ ഗാനങ്ങളും ഇന്നും എല്ലാരുടയും പ്രിയ ഗാനങ്ങളിൽ സ്ഥാനം ഉള്ളയാവയാണ്...

മികച്ച ചിത്രം,നടൻ,മ്യൂസിക് ഡയറക്ടർ,ഫേമിലെ പ്ലേയ് ബാക് സിങ്ങർ എന്നി വിഭാഗങ്ങളിൽ ഫിലിം ഫെയർ അവാർഡ്, തമിഴ് നാട് സ്റ്റേറ്റ് അവാർഡ എന്നിവ കരസ്ഥമാക്കിയ ചിത്രത്തിലെ "എന്ന വീട്ടി തോട്ടത്തിൽ" എന്ന ഗാനത്തിലൂടെ മലയാളി ആയ സുജാത ചേച്ചിക് തമിഴ്നാട് ബേസ്ഡ് ഫേമിലെ പ്ലേബാക്ക് സിങ്ങർ പുരസ്കാരം നേടിക്കൊടുത്തു.. 

ജീവ ഛായാഗ്രഹണം ചെയ്ത ചിത്രത്തിൽ ചിക്കു ബുക്ക് എന്ന ഗാനം പ്രഭു ആണ്...  തമിഴ് അല്ലാതെ തെലുഗിലേക്കും ചിത്രം മൊഴിമാറ്റി എടുത്തിട്ടുണ്ട്.....

ഇന്നും എന്റെ ഏറ്റവും ഇഷ്ടപെട്ട ശങ്കർ ചിത്രങ്ങളിൽ ഒന്ന്...

Saturday, January 6, 2018

Snakes on a Plane



ഗംഭീരം ശെരിക്കും ത്രില്ലും പേടിയും ഒരുപോലെ കിട്ടി...

ഡേവിഡ് ർ എല്ലിസ് സംവിധാനം ചെയ്ത ഈ സാമുവേൽ എൽ ജാക്സൺ ചിത്രം ന്യൂ ലൈൻ സിനിമയാണ് വിതരത്തിനു എത്തിച്ചത്..

ഹവായ്യിൽ നിന്നും ലോസ് ഏയ്ഞ്ചലീലേക് പുറപ്പെട്ട ഒരു ഫ്ലൈറ്റിൽ കുറെ ഏറെ വിഷ പാമ്പുകൾ നിറയുന്നതും പിന്നീട നടക്കുന്ന സംഭവികാസങ്ങളും ഉൾക്കൊള്ളിച്ച ചെയ്ത ഈ ചിത്രം ഓരോ സെക്കൻഡും പ്രയക്ഷരെ മുൾമുനയിൽ നിർത്തുന്ന ചരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ്...

 ‌സാമുവേൽ ജാക്‌സന്റെ ഏജന്റ് ണെവില്ലെ ഫ്‌ലിൻ ചിത്രത്തിലെ പ്രധാന കഥാപാത്രം ആയപ്പോ അദ്ദേഹത്തെ കൂടാതെ ജുലിന്ന മാര്ഗുലിസ്, നാഥാൻ ഫിലിപ്സ്,  ബോബി കണ്വലെ എന്നിവരും മികച്ച കഥാപാത്രങ്ങൾക് ജന്മം നൽകികൊണ്ട് ചിത്രത്തിന്റെ ഉടനീളം പ്രത്യക്ഷപ്പെടുന്നു....

ട്രെവർ റബ്ബിന്റ സംഗീതവും ആദം ഗ്രീൻബെർഗിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂടുമ്പോൾ ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയം കൊയ്തു..

ക്രിറ്റിക്സിന്റെയും ആള്കാരുടെയും ഇടയിലും അതുപോലെ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ വന്നപ്പോൾ ഈ ചിത്രത്തിന് ആസ്‍പദമാക്കി ഒരു ടി വി സീരിസും ഇതിന്റെ അണിയറക്കാർ തുടങ്ങിയിരുന്നു..

ഒരു മികച്ച സിനിമാനുഭവം കാണാൻ മറക്കേണ്ട...

Gerald's Game



മൈക്ക് ഫ്ലാങ്ങന് സംവിധാനം ചെയ്ത ഈ സൈകോളോജിക്കൽ ഹോർറോർ ചിത്രം സ്റ്റീഫൻ കിങ്ങിന്റെ ഇതേ പേരിലുള്ള പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്....

ഒരു റൊമാന്റിക് വീക്കെൻഡ് ആഘോഷിക്കാൻ ഫയർഹോപ്പിലെ ഏകാന്തമായ കായലിനു അടുത്തുള്ള വീട്ടിൽ എത്തുന്ന ഗെറാൾഡ്ഉം ഭാര്യ ജെസ്സിയെയും അവിടെ ഒരു ചെറിയ കലഹത്തിൽ ഇടപെടുന്നതും അതിനിടെ ഗെറാൾഡ് കൊല്ലപ്പെടുകയും ചെയുന്നു...  പിന്നീട അവിടെ നടക്കുന്ന ത്രില്ലിംഗ് ആയ കുറെ ഏറെ മുഹൂർത്തങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...

കർള ഗുഗിനോവുടെ ജെസ്സിയും ബ്രൂസ് ഗ്രീൻവുഡിന്റെ ഗെറാൾഡഉം അതിഗംഭീരം ആയി.. വെറും രണ്ടു കഥാപാത്രങ്ങൾ മാത്രമായി ചിത്രം പുരോഗമിക്കുമ്പോൾ അവർ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളും, ജെസ്സി ഗെറാൾഡ് വച്ച കുരുക്കിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഭാഗങ്ങളിൽ ഒരു ഹോർറോർ സ്വഭാവം കൊണ്ടുവന്ന സംവിധായകന് ഒരു കുതിരപ്പവൻ... 

നെറ്റെഫിൽസ് വിതരണത്തിന് എത്തിച്ച ഈ ചിത്രം ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്തു...  ട്രെവർ മെസി ആണ് പ്രൊഡ്യൂസർ..

ന്യൂട്ടൺ ബ്രോതേഴ്സിന്റെ സംഗീതവും മൈക്കിൾ ഫിമോഗ്‌നറിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുനുണ്ട്...  ഒരു മികച്ച സിനിമാനുഭവം.  കാണാൻ മറക്കേണ്ട..

Memoir of a murderer (korean)



വൺ ഷിൻ യുങ് സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ ത്രില്ലെർ ചിത്രം "A murderer's guide to memorisation"  പേരിലുള്ള കിങ് യൂങ് ഹാവ്‌ടെ ബേസ്ഡ് സെല്ലിങ് പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ്..

ബൈക്കോങ് സൂ വർഷങ്ങൾക് മുൻപ് ഒരു തുടർ കൊലപാതകി ആയിരുന്നു...  ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം ആ തൊഴിൽ ഉപേക്ഷിക്കുകയും അതോടെ അദ്ദേഹം ഒരു അൽഷിമേർ രോഗി ആവുകയും ചെയ്യുന്നു.. മകൾ യൂൻ ഹീ യുടെ കൂടെ താമസിക്കുന്ന അദ്ദേഹം ഒരു ദിവസം അവളുടെ കാമുകൻ ആയ ടേ ജൂ യെ കാണുനത്തോട് കുടി മകൾ വലിയൊരു അപകടത്തിൽ പെട്ടിരിക്കുവാണെന്ന് അദ്ദേഹം മനസിലാക്കുകയും പിന്നീട മകളെ രക്ഷിക്കാൻ തന്റെ മറവി മനസ്സിനോട് മല്ലടിക്കുകയും അതിന്ടെ നടക്കുന്ന അതിഗംഭീരമായ സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്....

സോൾ കെയുങ് ഗു വിന്റെ ബൈക്കോങ് സൂ കഥയുടെ നട്ടൽ ആയപ്പോ കിം നാം ഗിലിന്റെ ട്ടെ ജോ എന്ന വില്ലൻ വേഷം ചിത്രത്തിന്റെ മാറ്റു കൂട്ടീ..ഓരോ സെക്കൻഡും ത്രില്ലെർ സ്വഭാവം കാഴ്ചവെച്ച ചിത്രം ചില സ്ഥലങ്ങളിൽ പ്രയക്ഷകരെ കുഴകുകയും ചില ഇടങ്ങളിൽ ഞെട്ടിക്കുകയും ചെയ്യുനുണ്ട്...

ചിത്രത്തിലെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാറ്റു കൂട്ടിയപോ ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയം ആണ്...

മികച്ച പുതുമുഖ നടി,ഡയറക്ടർ എന്നി വിഭാഗങ്ങളിൽ പുരസ്‌കാര വേദികളിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഈ ചിത്രം....

അറുപത്തി ഒന്നാമത് ബി ഫ് ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സാന്നിധ്യം അറിയിക്കാൻ പോകുന്ന ഈ ചിത്രം ഷോബോസ് ആണ് വിതരണത്തിന് എത്തിച്ചത്.. കാണാൻ മറക്കേണ്ട..

Thursday, January 4, 2018

Manushya mrugam

ബാബുരാജിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനവും പ്രധാന നടനായും അഭിനയിച്ചിട്ടുള്ള ഈ ചിത്രത്തിന്റെ നിർമാണം  വാണി വിശ്വനാഥ് ആണ്....

ജോണി എന്ന ട്രക്ക് ഡ്രൈവരും അദ്ദേഹത്തിന്റെ ഭാര്യ ലിസിയിലൂടെയും  വികസിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ പെൺകുട്ടികളോട് ഉള്ള ഒരു കാമാവേശ കൂടുതൽ കാരണം ഒരു പ്രത്യേക സാഹചര്യത്തിൽ മൂന്ന്  കൊലപാതകങ്ങൾ ചെയ്യുന്നു..  ആ കേസ് അന്വേഷിക്കാൻ വരുന്ന ഡേവിഡ് എന്ന പോലീസ് ഓഫീസർ ആ കൊലപാതങ്ങളെ കുറിച്ച കൂടുതൽ അറിയാൻ ശ്രമിക്കുനതോട് കുടി കഥയിൽ പുതിയ കുറെ വെളിപ്പെടുത്തുളകൾ വരികയും പിന്നീട അവിടെ നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം..

ജോണി ആണ് ബാബുരാജ്ഉം, ഡേവിഡ് ആയി പ്രിത്വിയും ഓവിയ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ആയി ഓവിയയും വേഷമിട്ട ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ വി സുരേഷും സംഗീതം സയൻ അൻവറും ആണ്.. വയലാർ ശരത് ചന്ദ്ര വര്മയുടെതാണ് ഗാനരചന....

പോലീസ് രാജ്യം എന്ന പേരിൽ തമിളിലും ഡബ് ചെയ്തു എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയം മണത്തു.... ഒരു വട്ടം തല വേക്കാം... 

Wednesday, January 3, 2018

Style



ഉണ്ണിമുകുന്ദൻ ടോവിനോ എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ ബിനു ചിത്രത്തിന്റെ തിരക്കഥ അനിൽ നാരായണും ഡൊമിനിക് അരുണും ചേർന്നാണ്...

ടോം എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കു എഡ്ഗർ എന്ന ഒരു സൈക്കോ വരുന്നതോട് കുടി അവന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ വികസിക്കുന്ന ഈ ചിത്രം പിന്നീട എഡ്ഗറും ടോമിന് തമ്മിൽ ഉള്ള ഒരു പ്രശനത്തിലേക് വഴിമാറുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന് ഇതിവൃത്തം...

ടോം ആയി ഉണ്ണി മുകുന്ദനും എഡ്ഗർ ആയി ടോവിനോയും എത്തിയ ഈ ചിത്രത്തിന്റെ നട്ടൽ ആയി എഡ്ഗർ വിലസുകയായിരുന്നു... ശരിക്കും ഒരു കിടിലൻ  വില്ലൻ...  ഇവരെ കൂടാതെ പ്രിയങ്ക കണ്ടവൾ, ബാലു വര്ഗീസ്,  വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്.. 

ജാസി ഗിഫ്റ് ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..  ഇതിലെ ചെന്താമര ചുണ്ടിൽ എന്ന ഗാനം ആ സമയത് വലിയ ഓളം ഉണ്ടാക്കിയ ഗാനം ആയിരുന്നു...

ൽ ജെ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും ടോവിനോ എന്ന നടന്റെ ജീവിതത്തിലെ ഒരു ബ്രേക്ക് എന്ന് പറയാൻ പറ്റുന്ന കഥാപാത്രം ആയി എഡ്ഗർ...  അത്രെയും മികച്ച അഭിനയമാണ് ടോവിനോ ഇതിൽ കാഴ്ചവെക്കുന്നത്... 
ഒരു വട്ടം കണ്ടിരിക്കാൻ പറ്റും.. .

Happy Journey



ബോബൻ സാമുവേലിന്റെ സംവിധാനത്തിൽ ജയസൂര്യ, അപർണ ഗോപിനാഥ്, ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ രചന അരുൺലാൽ രാമചന്ദ്രൻ ആണ്..

ഫോർട്ട് കൊച്ചിയിലെ ആരോൺ എന്ന അന്ധനായ  ചെറുപ്പക്കാരിനിലൂടെ വികസിക്കുന്ന ചിത്രം ഭാരത്തിന്റെ അന്ധന്മാരുടെ ക്രിക്കറ്റ് ടീമിലേക്കു എത്തിപെടാൻ അദ്ദേഹം ശ്രമിക്കുന്നതും അതിന്ടെ അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവികാസങ്ങളിലൂടെയും പുരോഗമിക്കുന്നു..

ആരോൺ ആയി ജയേട്ടൻ മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തെ കൂടാതെ ലാലു അലക്സ്,ബാലു വർഗീസ് എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുന്നുണ്ട്....

സാമ്പത്തികമായി ചിത്രം വിജയിച്ചലെങ്കിലും ക്രിട്ടിക്സ് ചിത്രത്തിന് മോശമില്ലാത്ത അഭിപ്രായം ആണ് കൊടുത്തത്.. ഗോപി സുന്ദറിന്റെ ആണ് സംഗീതം... ആഷിഖ് ഉസ്മാൻ നിർമാണവും മഹേഷ് രാജ് ഛായാഗ്രഹണവും ചെയ്യുന്നു...

 എറണാകുളം,  കൊച്ചി, എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ഈ ചിത്രം ഒരു മോശമില്ലാത്ത ഫീൽ ഗുഡ് ചിത്രങ്ങളിൽ ഒന്നായി പെടുത്താം....  സെൻട്രൽ പിക്ചർസ് വിതരണം ചെയ്ത ഈ ചിത്രം എന്റെ ഇഷ്ട ജയേട്ടൻ ചിത്രങ്ങളിൽ ഒന്നായി ഇന്നും തുടരുന്നു...

Tuesday, January 2, 2018

Pullikaran stara



 മമ്മൂക്ക, ആശ ശരത്, ദീപ്തി സതി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ശ്യാംധർ ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി ആണ്...

രാജകുമാരൻ എന്ന് ടീച്ചർ ട്രെയിനിങ് ഇൻസ്‌ട്രുക്ടർ കൊച്ചിയിലേക്കു ഒരു ട്രെയിനിങ് പരിപാടിയിൽ പങ്കെടുക്കാൻ വരുന്നതും അവിടെ വച്ച് നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതം മാറ്റന്നതും ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്...

രാജകുമാരൻ ആയി ഇക്ക, മഞ്ജരി ആയി ആശ ശരത്, മഞ്ജിമ ആയി ദീപ്തി സതി ഇവരെ കൂടാതെ ഇന്നോസ്ന്റ്, വിവേക് ഗോപൻ, ദിലീഷ് പോത്തൻ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപികുന്നു...

ബീ രാകേഷും ഫ്രാൻസിസ്‌ കണ്ണൂക്കാടനും കുടി നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത്  എം ജയചന്ദ്രന്റെ ആണ്...  ഗോപി സുന്ദർ പാശ്ചാത്തല സംഗീതം നിർവഹിക്കുന്നു..

ആൾകാർക്കിടയിലും ക്രിട്ടിൿസിന്റെയും മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്തി.... ഒരു വട്ടം കണ്ടിരിക്കാൻ പറ്റിയ ചിത്രം.

Monday, January 1, 2018

Vikramadithyan


ചില സിനിമകൾ ആദ്യം കാണുമ്പോൾ ഒട്ടും ഇഷ്ടമാവാറില്ല. . പിന്നീട കണ്ടു കണ്ടു അങ് ഏറ്റവും ഇഷ്ടചിത്രങ്ങളിൽ ഒന്നാകുകയും ചെയ്യും...  അങ്ങനെ തിയേറ്ററിൽ നിന്നും കണ്ട ഒട്ടും ഇഷ്ടമാവാത്ത ചിത്രമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത ദുൽഖുർ - ഉണ്ണി മുകുന്ദൻ-  നമിത പ്രമോദ് ചിത്രം "വിക്രമാദിത്യൻ".....

വിക്രം-ആദി എന്നി രണ്ടു സുഹൃത്തുകളിലൂടെ വികസിക്കുന്ന ചിത്രം വാസുദേവ ഷേണായ് എന്ന ഒരു പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിൽ  നടക്കുന്ന ചില സംഭവങ്ങൾ എങ്ങനെ  ആണ് പിന്നീട അദ്ദേഹത്തിന്റെ  മകനും അദ്ദേഹത്തിന്റെ ഒരു സംഭവത്തോടെ അദ്ദേഹത്തിന്റെ ശത്രു ആയി  മാറിയ കള്ളൻ  കുഞ്ഞുണ്ണിയും അദ്ദേഹത്തിന്റെ കുഞ്ഞുണ്ണിയുടെയും കുടുംബവും  തമ്മിൽ ഉള്ള ശത്രുതയുടെയും കഥ പറയുന്നു.... 

വിക്രമൻ  ആയി ഉണ്ണിയും ആദിത്യൻ ആയി കുഞ്ഞിക്കയും അവരുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ദീപികയായി നമിതയും  കഥയിൽ എത്തുമ്പോൾ ഇവരെ കൂടാതെ അനൂപ് മേനോൻ, ലെന,സന്തോഷ് കീഴാറ്റൂര്, പിന്നെ ഒരു ക്യാമിയോ റോളിൽ അച്ചായനും എത്തുമ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറുന്നു...

ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത് ബിജിബാൽ ആയിരുന്നു...  എല്ലാ ഗാനങ്ങളും ഒന്നിലൊന്ന് മികച്ചതായിരുന്നു... ഇതിലെ മഴനിലാ എന്ന ഗാനം ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ്....

അനൂപ് മേനോനിനു മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ  ആണ്.. ലാൽജോസിന്റെ തന്നെ എൽ.ജെ.  ഫിലിംസ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളിൽ ഒന്നായി.. 

ക്രിട്ടിക്‌സും ആൾക്കാരും ഒരുപോലെ ഏറ്റടുത്ത ചിത്രത്തിന്റെ കൊറിയോഗ്രാഫർ സജ്ജനഞ്ചം ആണ്.. തീയേറ്ററിലും മികച്ച പ്രതികരണം നേടിയ ചിത്രം യു.കെ യിലും മികച്ച വിജയം ആയി..  ഒരു മികച്ച സിനിമ അനുഭവം....