"താരും തളിരും മിഴി പൂട്ടി " ഇന്നും കേൾക്കുമ്പോൾ എവിടെയൊക്കയോ എന്തോ ഒരു പ്രത്യേക അനുഭൂതി തരുന്ന ഈ ഗാനം ഉള്ളത് ചിലമ്പ് എന്നാ ഭദ്രൻ ചിത്രത്തിൽ ആണ്....
അച്ഛന്റെ സ്വത്തു അമ്മാവനിൽ നിന്നും തിരിച്ചു പിടിക്കാൻ ഇറങ്ങിപുറപ്പെടുന്ന പരമുവിന്റെ കഥയാണ് സംവിധായകൻ ചിത്രത്തിലൂടെ പറയുന്നത്.... വർഷങ്ങൾക്കു മുൻപ് തങ്ങളെ പുറത്താക്കിയ അമ്മാവനിൽ നിന്നും അവരുടെ ഏറ്റവും വലിയ സ്വത്ത് എന്ന് പറയപ്പെടുന്ന ചിലമ്പ് തിരിച്ചു കൊണ്ടുവരാൻ പരമുവിനോട് അവന്റെ മുത്തച്ഛൻ പറയുന്നതും അങ്ങനെ ആ ചിലമ്പ് തേടി പരമു പുറപ്പെടുന്നതും ആണ് കഥഹേതു...
പരമു എന്നാ കഥാപാത്രം ആയി റഹ്മാൻ മികച് അഭിനയം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തിന്റെ കളികൂട്ടുകാരിയും സ്നേഹിനിയും ആയ അംബിക എന്നാ മികച്ച ഒരു കഥാപാത്രം ആയി ശോഭനയും ചിത്രത്തിൽ ഉണ്ട്.... കളരി, കരാട്ടെ എന്നി കലകൾക് കൂടുതൽ പ്രാധാന്യം കൊടുത്തു എടുത്ത ഈ ചിത്രത്തിലൂടെയാണ് ബാബു ആന്റണി എന്നാ പ്രിയ നടൻ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്.... ഇവരെ കൂടാതെ ഇന്നോസ്ന്റ്, തിലകൻ ചേട്ടൻ എന്നിവരും ചിത്രത്തിലെ മറ്റു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....
ഭദ്രന്റെ വരികൾക്ക് ഔസേപ്പ്പച്ചൻ സംഗീതം നൽകിയ രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ആദ്യം പറഞ്ഞത് പോലെ ഇതിലെ താരും തളിരും എന്നാ ഗാനം എത്ര കേട്ടോലും മതിവരാത്ത ഒരു പ്രത്യേക ഗാനം ആയി ഇന്നും നിലകൊള്ളുന്നു.. .
Bless movie makers പ്രൊഡ്യൂസ ചെയ്ത ഈ ചിത്രം Seven arts വിതരണത്തിനു എത്തിച്ചു..... എസ് സി പാടി ഛായാഗ്രഹണവും എൻ പി സുരേഷ് എഡിറ്റിംഗും നിർവഹിക്കുന്നു......എൻ ടീ ബാലചന്ദ്രന്റേതാണ് തിരക്കഥ.....
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം ആയി....എന്റെ ഇഷ്ട റഹ്മാൻ ചിത്രങ്ങളിൽ ഒന്ന്.. .

Very useful information from this page. Thanks for sharing from Online Shopping Website India
ReplyDeleteVadi Chilambu
Brass Chilambu