Gulliermo dell toroയുടെ കഥയിൽ അദ്ദേഹവും Vanessa taylor ഉം കൂടി തിരക്കഥ എഴുതി toro സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്...
1962 ഇലെ ശീത യുദ്ധ സമയത് എലിസ എന്നാ തൂപ്പുകാരിയിലൂടെയാണ് കഥ വികസിക്കുന്നത്... ജന്മനാ സംസാരിക്കാൻ കഴിയാത്ത എലിസ ബാൾട്ടിമോർ എന്നാ സഥലത്തെ ഒരു രഹസമായ ഗവണ്മെന്റ് കെട്ടിടത്തിലെ ജോലിക്കാരിയാണ്... ഒരു പ്രത്യേക സാഹചര്യത്തിൽ എലിസക് ആ ലാബിൽ ഉള്ള ഒരു പ്രത്യേക ജീവിയുടെ അടുപ്പത്തിൽ ആവുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ നമ്മളോട് പറയുന്നത്..
Sali hawkins ഇന്റെ എലിസ എന്നാ കഥാപാത്രം ശരിക്കും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രം ആയി ചിത്രത്തിൽ അവസാനിപ്പിക്കുമ്പോൾ Doug johns ഇന്റെ amphibian man ഉം ചിത്രത്തിൽ മികച്ച കഥാപാത്ര സൃഷ്ടി ആകുന്നു... അതുപോലെ conoel richard Strickland എന്നകഥാപാത്രം giles എന്നാ കഥാപാത്രം എല്ലാം ചിത്രത്തിലെ മികച്ച കഥാപാത്ര സൃഷ്ടികൾ ആണ്..
Alexandre Desplat ചെയ്ത സംഗീതം ചിത്രതേ ഒരു പ്രത്യേക ഫീൽ ഇലേക്ക് കൊണ്ടുപോകാൻ ഒരു വലിയ കാരണം ആയി... പിന്നെ എടുത്തു പറയേണ്ടത് Dan Laustsen ചെയ്ത ഛായാഗ്രഹണം ആണ്.. കമ്മചപികുന്ന കുറെ ഏറെ രംഗങ്ങളാൽ ചിത്രം സമ്പന്നമാണ്...
TSG Entertainment ഉം double dare you productions ഉം സംയുകതമായി നിർമിച്ച ഈ ചിത്രതേ fox Searchlight pictures ആണ് വിതരണം ചെയ്തത്....
മികച്ച ചിത്രം, ഡയറക്ടർ, സ്ക്രീൻപ്ലേ, ആക്ടര്സ്, സപ്പോർട്ടിങ് ആക്ടർ, സപ്പോർട്ടിങ് ആക്ടര്സ് എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ അക്കാദമി അവാർഡ്സിനും ഗോൾഡൻ ഗ്ലോബിനും നാമനിര്ദേശിക്കപ്പെട്ട ഈ ചിത്രം മികച്ച ചിത്രം, ഡയറക്ടർ, ഒറിജിനൽ സ്കോർ എന്നി വിഭാഗങ്ങളിൽ അവാർഡ്‌സും വാങ്ങിട്ടുണ്ട്....
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിൽ മികച്ച വിജയം കൊയ്ത ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചതും despalt തന്നെ ആണ്....
ഒരു നല്ല ഫീലിംഗ് ചിത്രം...

No comments:
Post a Comment